അബു മൂസ സന്ദര്‍ശനം അപലപനീയം : യു.എ.ഇ.

April 13th, 2012

Mahmoud-Ahmadinejad-epathram

അബുദാബി : 1971 മുതല്‍ ഇറാന്‍ അന്യായമായി കൈവശം വെക്കുന്ന  യു. എ. ഇ. യുടെ ഭാഗമായ അബു മൂസ ദ്വീപില്‍ സന്ദര്‍ശനം നടത്തിയ ഇറാന്‍ പ്രസിഡന്‍റ് അഹ്മദി നെജാദിന്‍െറ നടപടിയെ യു. എ. ഇ. ശക്തമായി അപലപിച്ചു. നെജാദ് പ്രകോപനപരമായ പദപ്രയോഗങ്ങള്‍ നടത്തിയ സാഹചര്യത്തില്‍ ഇറാനിലെ യു. എ. ഇ. അംബാസഡറെ അബുദാബിയിലേക്ക് വിളിപ്പിച്ചു. നെജാദിന്‍െറ നടപടിയെ തുടര്‍ന്നുണ്ടായ സാഹചര്യം ചര്‍ച്ച ചെയ്യാനാണ് അംബാസഡര്‍ സൈഫ് മുഹമ്മദ് ഉബൈദ് അല്‍ സഅബിയെ വിദേശകാര്യ മന്ത്രാലയം വിളിപ്പിച്ചത്. മൂന്നു ദ്വീപുകളുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാന്‍ യു.എ.ഇ ശ്രമം നടത്തുന്നതിനിടെയാണ് നെജാദിന്റെ സന്ദര്‍ശനം ഇത് യു. എ. ഇ. യുടെ പരമാധികാരം ലംഘിക്കുകയാണ് ചെയ്തതെന്ന് വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ്  അല്‍ നഹ്യാന്‍ പറഞ്ഞു. ഇതിനെ ശക്തമായി അപലപിക്കുന്നതായി പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കി.

‘ഇറാന്‍ കൈവശം വെച്ചിരിക്കുന്ന യു. എ. ഇ. യുടെ മൂന്നു ദ്വീപുകളായ അബു മൂസ, ഗ്രേറ്റര്‍ തുനുബ്, ലസര്‍ തുനുബ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നം സൗഹാര്‍ദപരമായി പരിഹരിക്കാന്‍ നേരിട്ടും അല്ലാതെയും ദീര്‍ഘകാലമായി യു. എ. ഇ. ശ്രമിക്കുന്നുണ്ട്. ചര്‍ച്ചയിലൂടെ പരിഹാരം ഉണ്ടാകുന്നില്ലെങ്കില്‍ അന്തര്‍ദേശീയ കോടതി വിധി പ്രഖ്യാപിക്കട്ടെ എന്നാണ് ഞങ്ങളുടെ നിലപാട്. ഇതൊന്നും വകവെക്കാതെയാണ് നെജാദ് അബു മൂസ സന്ദര്‍ശിച്ചത് .ഇതുകൊണ്ടൊന്നും യു.എ.ഇ. യുടെ അവിഭാജ്യ ഘടകങ്ങളായ മൂന്നു ദ്വീപുകളുടെ നിയമപരമായ പദവിയും അവകാശവും ഇല്ലാതാകില്ല’ – അദ്ദേഹം വ്യക്തമാക്കി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എമിറേറ്റ്സ് ഐ. ഡി : അബുദാബി യില്‍ ഏപ്രില്‍ ഒന്നു മുതല്‍ പിഴ അടക്കേണ്ടി വരും

March 31st, 2012

emirates-identity-authority-logo-epathram
അബുദാബി : ദേശീയ തിരിച്ചറിയല്‍ കാര്‍ഡിന് വേണ്ടി പിഴ ഇല്ലാതെ രജിസ്ട്രേഷന്‍ നടത്താനുള്ള സമയ പരിധി ഇന്ന് (മാര്‍ച്ച് 31ന്) അവസാനിക്കും.

വൈകി രജിസ്ട്രേഷന്‍ നടത്തുന്ന വരില്‍ നിന്ന് ഏപ്രില്‍ ഒന്നു മുതല്‍ പിഴ ഈടാക്കും. ഒരു ദിവസ ത്തേക്ക് 20 ദിര്‍ഹം എന്ന നിരക്കിലാണ് പിഴ. എന്നാല്‍ ഒരു വ്യക്തി യില്‍ നിന്ന് 1,000 ദിര്‍ഹമാണ് പരമാവധി പിഴ ഈടാക്കുക. ഇന്ന് രജിസ്ട്രേഷന്‍ നടത്തുന്നവര്‍ പിഴ യില്‍നിന്ന് ഒഴിവാകും.

ദുബായി ല്‍ റസിഡന്‍സ് വിസ നടപടികള്‍ക്കൊപ്പം എമിറേറ്റ്സ് ഐ.ഡി രജിസ്ട്രേഷനും നടത്തണം. ഏപ്രില്‍ ഒന്നു മുതല്‍ റസിഡന്‍സ് വിസയും എമിറേറ്റ്സ് ഐ. ഡി. യും തമ്മില്‍ ബന്ധിപ്പിക്കും. പുതുതായി വിസ എടുക്കുന്നവരും വിസ പുതുക്കുന്നവരും വൈദ്യ പരിശോധന നടത്തു ന്നതിനൊപ്പം ഐ. ഡി. രജിസ്ട്രേഷന്‍ നടത്തണം. രജിസ്ട്രേഷന്‍ രേഖ കാണിച്ചാല്‍ മാത്രമേ വൈദ്യ പരിശോധനാ ഫലം ലഭിക്കുക യുള്ളൂ. ദുബായി ല്‍ പിഴ ഇല്ലാതെ രജിസ്ട്രേഷന്‍ നടത്താനുള്ള സമയ പരിധി മേയ് 31ആയിരിക്കും. തുടര്‍ന്ന്‍ ജൂണ്‍ 1 മുതല്‍ പിഴ ചുമത്തും.

രാജ്യത്തെ മുഴുവന്‍ സ്വദേശി കളും വിദേശി കളും അവരുടെ 15 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ രജിസ്ട്രേഷന്‍ ഈ വര്‍ഷം ഒക്ടോബര്‍ ഒന്നിന് മുമ്പ് നടത്തണം.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

യു.എ.ഇ.യില്‍ ആനയുടെ കാല്‍പാടുകള്‍ കണ്ടെത്തി

February 23rd, 2012

elephant-epathram

അബുദാബി : എഴുപത് ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കാലഘട്ടത്തില്‍ യു.എ.ഇ.യില്‍ ആനകള്‍ ഉണ്ടായിരുന്നതിന്റെ പുതിയ തെളിവുകള്‍ ലഭ്യമായി. ബയ്നൂന എന്ന സ്ഥലത്ത് മ്ലെയ്സാ 1 എന്ന പേരില്‍ അറിയപ്പെടുന്ന പ്രദേശത്താണ് ലോകത്തെ ഏറ്റവും പഴക്കമേറിയതും നീളമേറിയതുമായ ആന സഞ്ചാര പാത കണ്ടെത്തിയത്‌. പതിമൂന്ന് ആനകളുടെ കൂട്ടമാണ് ഇവിടെ നടന്നു നീങ്ങിയത് എന്ന് കാല്‍ പാടുകള്‍ വ്യക്തമാക്കുന്നു എന്ന് ഇത് കണ്ടെത്തിയ ജെര്‍മ്മന്‍ ഗവേഷകര്‍ പറഞ്ഞു. എഴുപതു ലക്ഷം വര്ഷം മുന്‍പ്‌ പതിഞ്ഞ ഈ കാല്‍പ്പാടുകള്‍ പിന്നീട് മണ്ണിനടിയില്‍ പെട്ടു പോവുകയായിരുന്നു. ഇപ്പോള്‍ ഇവ മണ്ണൊലിപ്പ്‌ കാരണമാണ് വീണ്ടും കാണപ്പെട്ടത്‌. ഒരു ആനക്കൂട്ടത്തിന്റെ ഏറ്റവും പഴക്കമേറിയ ഫോസില്‍ തെളിവാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

‘തൗദീഫ്’ : തൊഴില്‍ അന്വേഷകര്‍ക്ക് അസുലഭ അവസരം

January 28th, 2012

recruitment-show-tawdheef-2012-ePathram
അബുദാബി : രാജ്യത്തെ ധന കാര്യ സ്ഥാപന ങ്ങളിലേക്ക് കൂടുതല്‍ സ്വദേശി കളെ ആകര്‍ഷിക്കാനായി അബൂദാബി യില്‍ വിപുലമായ റിക്രൂട്ട്മെന്‍റ് മേള നടത്തുന്നു. എങ്കിലും ഇതില്‍ വിദേശി കള്‍ക്കും അവസരം ഉണ്ട് .‘തൗദീഫ്’ എന്ന പേരില്‍ ജനുവരി 31, ഫെബ്രുവരി 1 , 2 തിയ്യതി കളില്‍ അബുദാബി യിലെ നാഷനല്‍ എക്സിബിഷന്‍ സെന്‍ററിലാണ് മേള സംഘടിപ്പിക്കുന്നത്. രാജ്യത്തെ ധനകാര്യ, – ബാങ്കിംഗ് മേഖല യില്‍ പ്രവര്‍ത്തി ക്കുന്ന നിരവധി സ്ഥാപന ങ്ങള്‍ക്ക് പുറമെ മറ്റു പ്രധാന സ്ഥാപന ങ്ങളും പങ്കെടുക്കുന്നുണ്ട്. സ്വദേശികള്‍ക്ക് തൊഴിലവസരം ലക്ഷ്യമിട്ടാണ് മേള നടത്തുന്ന തെങ്കിലും മൂന്നാം ദിവസം എല്ലാ രാജ്യക്കാര്‍ക്കും അവസരം ലഭിക്കും. ജനുവരി 31ന് രാവിലെ 11 മുതല്‍ വൈകിട്ട് 7 വരെ സ്വദേശി കള്‍ക്ക് മാത്രമാണ് അവസരം ലഭിക്കുക. ഫെബ്രുവരി ഒന്നിന് രാവിലെ 11 മുതല്‍ ഉച്ച 2 വരെ സ്വദേശി വനിത കള്‍ക്കും ഉച്ച 2 മുതല്‍ വൈകിട്ട് 7 വരെ സ്വദേശി പുരുഷന്‍ മാര്‍ക്കുമാണ് അവസരം. ഫെബ്രുവരി രണ്ടിന് രാവിലെ 9.30 മുതല്‍ വൈകിട്ട് 7 വരെ എല്ലാ രാജ്യക്കാര്‍ക്കും അവസരമുണ്ടാകും.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ തൌദീഫ് വെബ്‌ സൈറ്റിലൂടെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അഴീക്കോട്‌ മാഷിന്റെ നിര്യാണത്തില്‍ മറുനാടന്‍ മലയാളികളുടെ അനുശോചന പ്രവാഹം

January 25th, 2012

പ്രശസ്ത സാഹിത്യകാരനും,നിരൂപകനും,വാഗ്മിയുമായ ശ്രീ ‘സുകുമാര്‍ അഴീക്കോടിന്‍റെ’ നിര്യാണത്തില്‍ കേരളത്തിലെന്ന പോലെ കേരളത്തിന്‌ പുറത്ത് കഴിയുന്നവരും വിതുമ്പുകയാണ്. ഒട്ടുമിക്ക സംഘടനകളും അനുശോചന സന്ദേശങ്ങള്‍ അറിയിച്ചു. കേരളത്തിലെ പ്രമുഖ പ്രസിദ്ധീകരണമായ ഡീ സീ ബുക്സിന്റെ ദുബായ് ശാഖ അനുശോചനം രേഖപ്പെടുത്തി. വാക്കിലെ വിപ്ലവം കൊണ്ട്,സമൂഹത്തിനു വിപ്ലവത്തിന്‍റെ സൗന്ദര്യം നല്‍കിയ മഹാനായ സാഹിത്യ പ്രതിഭയാണ് ശ്രീ അഴീക്കോട് മാഷെന്ന് ഷക്കിം ചേക്കുപ്പ അഭിപ്രായപ്പെട്ടു.
വ്യക്തിവൈഭാവംകൊണ്ടും,ആദര്‍ശധീരധകൊണ്ടും സാംസ്‌കാരിക കേരളത്തിന്‌ മാതൃകയായിരുന്നു ശ്രീ അഴീക്കോട് മാഷെന്ന് മുണ്ടേരി ഹൈദര്‍ അലി പറയുകയുണ്ടായി. പ്രസ്തുത ചടങ്ങില്‍ ഡീ സീ ബുക്സ് മാനേജര്‍ സാം എബ്രഹാം സ്വാഗതവും,സുമേഷ് നന്ദിയും പറഞ്ഞു.

കേരള സോഷ്യല്‍ സെന്റര്‍ അബുദാബി

അഴീക്കോട്‌ മാഷിന്റെ വിയോഗം സാംസ്ക്കാരിക കേരളത്തിനു നികത്താനാവാത്ത നഷ്ടമാണെന്നും, മലയാള സാഹിത്യത്തിനും സാമൂഹിക രംഗത്തും അദ്ദേഹം നല്‍കിയ സംഭാവനകള്‍ എന്നും നിലനില്‍ക്കുമെന്ന് കെ. എസ്. സി പ്രസിഡന്‍റ് കെ.ബി മുരളി, ജന: സെക്രെട്ടറി അഡ്വ: അന്‍സാരി എന്നിവര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു. കേരള സോഷ്യല്‍ സെന്ററില്‍ ഇന്ന് രാത്രി എട്ടു മണിക്ക് അഴീക്കോട്‌ മാഷിനെ അനുസ്മരിച്ചുകൊണ്ട് യോഗം സംഘടിപ്പിച്ചിട്ടുണ്ട് എന്ന് പ്രസിഡന്‍റ് കെ. ബി മുരളി അറിയിച്ചു.

അബുദാബി ശക്തി തിയ്യേറ്റര്‍സ്
എഴുത്തിലൂടെയും, പ്രഭാഷണങ്ങളിലൂടെയും നിരന്തരമായി സമൂഹത്തെ ഉണര്‍ത്തുകയും ഉത്തേജിപ്പിക്കുകയും വിചാരണ ചെയ്യുകയും ചെയ്തിരുന്ന അഴീക്കോട്‌ മാഷിന്റെ വിയോഗം വഴി പുരോഗമന സാംസ്കാരിക കേരളത്തിന്റെ മന:സാക്ഷിപ്പുകാരനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് അബുദാബി ശക്തി തിയ്യേറ്റെഴ്സ് പ്രസിഡന്‍റ് പി. പദ്മനാഭന്‍, ജന: സെക്രെട്ടറി വി. പി. കൃഷ്ണകുമാര്‍ എന്നിവര്‍ സംയുക്തംമായി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

യുവകലാസാഹിതി
കേരളീയ സാംസ്കാരിക രംഗത്തെ  മുന്നില്‍ നിന്ന്  നയിച്ച  സുകുമാര്‍  അഴീക്കോടിന്റെ  നിര്യാണത്തില്‍  യുവകലാസാഹിതി  യു.എ.ഇ  പ്രസിഡന്റ്‌  പി.എന്‍ വിനയചന്ദ്രനും  ജനറല്‍  സെക്രെട്ടെറി  ഇ.ആര്‍.ജോഷിയും  അനുശോചിച്ചു. പകരം  വെക്കാനില്ലാത്ത  പ്രതിഭയെയാണ്  അഴീക്കോടിന്റെ  നിര്യാണത്തോടെ  നഷ്ടമായതെന്ന്  അനുശോചന  സന്ദേശത്തില്‍  പറഞ്ഞു.

നിര്‍ഭയമായി ആശയങ്ങള്‍ തുറന്നടിക്കുകയും  , നെറികേടുകള്‍ക്കെതിരെ സുധീരം പ്രതികരിക്കുകയും ചെയ്തുകൊണ്ട് സര്‍ഗകേരളത്തിന്റെ വാഗ് രൂപമായി മാറിയ ,  അഴീക്കോട് മാഷിന്റെ നിര്യാണം ധീരതയുടെയും നീതിയുടെയും പക്ഷത്ത്  ഉറച്ചു നില്ക്കാന്‍ ആഗ്രഹിക്കുന്ന സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും  ഇടയില്‍ വല്ലാത്ത ശൂന്യതയാണ് സൃഷ്ടിക്കുക.
സാംസ്കാരിക ജീര്‍ണതക്കതിരേ വാക്കുകളുടെ പടവാളാ‌വുകയും , മലയാള മനസ്സില്‍ ആശയ സംഘര്‍ഷങ്ങളുടെ വേലിയേറ്റങ്ങള്‍  നിരന്തരം സൃഷ്ടിക്കുകയും ചെയ്ത എഴുത്തുകാരന്‍  ശ്രീ സുകുമാർ അഴീക്കോട്  മാഷിന്റെ വേര്‍പാടില്‍ സാംസ്കാരിക കേരളത്തിന്റെ വേദനയോടൊപ്പം  ഞങ്ങളും പങ്കു ചേരുന്നു എന്ന് എം. ഇ. എസ് കോളേജ്‌ അലുംനി അബുദാബി, നാടക സൌഹൃദം അബുദാബി, ആര്‍ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പ്, പ്രസക്തി യു. എ. ഇ എന്നീ സംഘടനകള്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബഹ്റൈനില്‍ പുക ശ്വസിച്ച് നാല് മലയാളികള്‍ മരിച്ചു
Next »Next Page » ദുബായില്‍ മലയാളി ആര്‍ക്കിടെക്ട്മാരുടെ മഹാസമ്മേളനം »



  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine