യു.എ.ഇ. യില്‍ മഴ

January 21st, 2012

rain-in-dubai-epathram
ദുബായ്‌ : ശക്തമായ ഷമാല്‍ കൊണ്ടു വന്ന മഴ യു.എ.ഇ. യിലെ പല ഭാഗങ്ങളിലും താപനിലയില്‍ ഗണ്യമായ വ്യതിയാനം രേഖപ്പെടുത്താന്‍ കാരണമായി. ഷാര്‍ജയില്‍ പെയ്ത മഴയെ തുടര്‍ന്ന് മല്‍സ്യ ബന്ധന തൊഴിലാളികള്‍ ബോട്ടുകള്‍ കരയ്ക്കടുപ്പിച്ചു. ഇനി കാലാവസ്ഥാ വകുപ്പിന്റെ നിര്‍ദ്ദേശം ലഭിച്ചാല്‍ മാത്രമേ തങ്ങള്‍ കടലിലേക്ക്‌ പോകുകയുള്ളൂ എന്ന് തൊഴിലാളികള്‍ അറിയിച്ചു. ശനിയാഴ്ചയും ഞായറാഴ്ചയും യു.എ.ഇ. യില്‍ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്താന്‍ സാദ്ധ്യതയുണ്ട് എന്നാണ് നിഗമനം. ഇത് 8 ഡിഗ്രി സെല്‍ഷ്യസ്‌ വരെയാവാം. ദുബായിലെ പലയിടങ്ങളിലും ചെറിയ തോതില്‍ മഴ രേഖപ്പെടുത്തുകയുണ്ടായി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദുബൈയില്‍ പഴയ കെട്ടിടങ്ങള്‍ ഉടന്‍ പൊളിച്ചു മാറ്റും

December 24th, 2011

dilapidated-buildings-dubai-epathram

ദുബൈ: എമിറേറ്റിന്‍റെ വിവിധ ഭാഗങ്ങളിലുള്ള കാലാവധി കഴിഞ്ഞതും പഴകിപ്പൊളിഞ്ഞതുമായ 160 കെട്ടിടങ്ങള്‍ രണ്ടാഴ്ചക്കകം പൊളിച്ചു മാറ്റുമെന്ന് ദുബൈ നഗര സഭാ കെട്ടിട പരിശോധന വിഭാഗം മേധാവി എന്‍ജിനീയര്‍ ജാബിര്‍ അല്‍ അലി അറിയിച്ചു. പൊതുജനങ്ങളുടെ ജീവന് തന്നെ ഭീഷണി ഉയര്‍ത്തുന്ന വിവിധ കെട്ടിടങ്ങള്‍ ദേരയിലെയും ബര്‍ദുബൈയിലെയും വിവിധ ഭാഗങ്ങളില്‍ അധികൃതര്‍ കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച് കെട്ടിടം ഉടമകള്‍ക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയതാണ്. പൊളിച്ചു നീക്കലുമായി ബന്ധപ്പെട്ട് പരാതിയുള്ള കെട്ടിടമുടമകള്‍ നഗര സഭയെ സമീപിക്കണമെന്നും എന്‍ജിനീയര്‍ ജാബിര്‍ അല്‍ അലി വ്യക്തമാക്കി.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലോക ഭക്ഷ്യ സുരക്ഷാ സമ്മേളനം ദുബൈയില്‍

December 11th, 2011

Food Safety 2011 Press Conf-epathram

ദുബൈ: ‘ഭക്ഷ്യ സുരക്ഷയുടെ ഭാവി’ എന്ന ശീര്‍ഷകത്തിലുള്ള ഏഴാമത് ലോക ഭക്ഷ്യ സുരക്ഷാ സമ്മേളനം ഫെബ്രുവരി 21മുതല്‍ 23 വരെ ദുബൈയില്‍ വെച്ച് നടക്കുമെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. വിവിധ ദേശീയ, അന്തര്‍ദേശീയ സംഘടനകള്‍ മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ പങ്കാളികളാകും. ഭക്ഷ്യ സുരക്ഷയുമായി ബന്പ്പെട്ട കനത്ത വെല്ലുവിളികള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ സമ്മേളനത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് ദുബൈ നഗരസഭാ ഫൂഡ് കണ്‍ട്രോള്‍ വകുപ്പ് ഡയറക്ടര്‍ ഖാലിദ് മുഹമ്മദ് ശരീഫ് അല്‍ അവാദി വ്യക്തമാക്കി.

-

വായിക്കുക: , ,

Comments Off on ലോക ഭക്ഷ്യ സുരക്ഷാ സമ്മേളനം ദുബൈയില്‍

യു.എ.ഇ. അവധി ദിനങ്ങള്‍ ഒരുമിച്ചാക്കി

November 26th, 2011

uae-national-day-epathram

അബുദാബി : ഇസ്ലാമിക പുതു വര്‍ഷ ദിനത്തിന്റെ അവധി ഡിസംബര്‍ 1 ലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ 3 നാണ് ദേശീയ ദിനത്തിന്റെ അവധി. പുതുവത്സര അവധി അടുത്ത ആഴ്ചയിലേക്ക് മാറ്റിയതോടെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, സ്ക്കൂളുകള്‍ക്കും മാത്രമല്ല സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഡിസംബര്‍ 1 വ്യാഴാഴ്ച, ഡിസംബര്‍ 2 വെള്ളിയാഴ്ച, ഡിസംബര്‍ 3 ശനിയാഴ്ച എന്നിങ്ങനെ 3 ദിവസം തുടര്‍ച്ചയായി അവധി ലഭിക്കും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാസി ഭാരതീയ ദിവസ് അടുത്ത വര്‍ഷം ദുബൈയില്‍

November 24th, 2011

mk-lokesh-ePathram
അബുദാബി : ഗള്‍ഫ് മേഖലക്കു വേണ്ടി മാത്രം ദുബായില്‍ പ്രവാസി ഭാരതീയ ദിവസ് സംഘടിപ്പിക്കാന്‍ തീരുമാനമായി എന്ന്‍ ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷ് പറഞ്ഞു. കേന്ദ്ര പ്രവാസി കാര്യ മന്ത്രാ ലയം വര്‍ഷം തോറും സംഘടിപ്പിക്കുന്ന പ്രവാസി ഭാരതീയ ദിവസില്‍ ഗള്‍ഫ് മേഖല അവഗണിക്ക പ്പെടുന്നു എന്ന പരാതി ഇതോടെ തീരും.

2012 ഒക്ടോബര്‍ – നവംബര്‍ മാസത്തോടെ സമ്മേളനം നടത്താനാണ് സാധ്യത. ഇന്ത്യന്‍ എംബസ്സിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തിലാണ് അംബാസിഡര്‍ ഇക്കാര്യം അറിയിച്ചത്‌.

യു. എ. ഇ., സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളിലെ ഇന്ത്യന്‍ അംബാസിഡര്‍ മാരും പ്രവാസി കളില്‍ നിന്നുള്ള പ്രതിനിധികളും ദുബൈ സമ്മേളന ത്തില്‍ പങ്കെടുക്കും. ഇതിലൂടെ ഗള്‍ഫ് മേഖല യിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ നേരിട്ട് കേന്ദ്ര സര്‍ക്കാറിന്‍റെ ശ്രദ്ധയില്‍ പ്പെടുത്താന്‍ കഴിയും.

തൊഴില്‍ മേഖല യില്‍ ഉള്‍പ്പെടെ നിരവധി പ്രശ്നങ്ങള്‍ നേരിടുമ്പോഴും ഇന്ത്യയുടെ വിദേശ നാണ്യ ത്തിന്‍റെ ബഹു ഭൂരിഭാഗവും ഗള്‍ഫ് മേഖല യില്‍ നിന്നാണ്. എന്നാല്‍ ഇതിന് അനുസരിച്ച് പ്രവാസി ഭാരതീയ ദിവസില്‍ ഗള്‍ഫ് മേഖല യില്‍ നിന്നുള്ളവര്‍ക്ക്‌ പരിഗണന ലഭിക്കുന്നില്ല എന്ന് തുടര്‍ച്ചയായി പരാതി ഉയരുന്ന സാഹചര്യ ത്തിലാണ് ദുബായില്‍ സമ്മേളനം സംഘടിപ്പിക്കാന്‍ പ്രവാസികാര്യ വകുപ്പ് ശ്രമം തുടങ്ങിയത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സുരക്ഷക്കും സമാധാന ത്തിനും ജി. സി. സി. സഹകരണം ശക്തമാക്കണം : യു. എ. ഇ. പ്രസിഡന്‍റ്
Next »Next Page » ഞാന്‍ പ്രവാസിയുടെ മകന്‍ : പുസ്തക പ്രകാശനം »



  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine