അബുദാബി : ഗള്‍ഫ് മേഖല യില്‍ സുരക്ഷയും സമാധാനവും നിലനിര്‍ത്താനും കൂടുതല്‍ പുരോഗതി കൈവരിക്കാനും ജി. സി. സി. രാജ്യങ്ങള്‍ തമ്മിലെ സഹകരണം ശക്തമാക്കണം എന്ന് യു. എ. ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആഹ്വാനം ചെയ്തു.
ജി. സി. സി. പ്രതിരോധ മന്ത്രിമാരുമായി സംസാരിക്കുക യായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉള്‍പ്പെടെ യുള്ളവര്‍ സന്നിഹിത രായിരുന്നു.
രാജ്യത്തിന്‍റെ മുന്നോട്ടുള്ള പ്രയാണ ത്തിനും പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനും മേഖല യില്‍ സുരക്ഷയും സമാധാനവും നിലനില്‍ക്കണം എന്നാണ് ജി. സി. സി. ആഗ്രഹിക്കുന്നത് എന്ന് പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു. അടുത്ത മാസം റിയാദില്‍ നടക്കുന്ന ജി. സി. സി. ഉച്ചകോടിക്ക് മുന്നോടിയായി യോഗം ചേരുന്നതിനാണ് പ്രതിരോധ മന്ത്രിമാര്‍ അബുദാബിയില്‍ എത്തിയത്. ഉച്ചകോടിയിലെ അജണ്ട ഉള്‍പ്പെടെ യുള്ള കാര്യങ്ങള്‍ ഇവര്‍ ചര്‍ച്ച ചെയ്യും.