അദ്ധ്യാപക പരിശീലന ക്യാമ്പ്‌ തുടക്കം കുറിച്ചു

April 22nd, 2012

bhavans-cbse-i-training-inauguration-by-ambassedor-ePathram
അബുദാബി : ഭാരതീയ വിദ്യാഭവന്‍ ഒരുക്കിയ മൂന്നാമത് അദ്ധ്യാപക പരിശീലന ക്യാമ്പ്‌ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ യു. എ. ഇ. യിലെ ഇന്ത്യന്‍ സ്ഥാനപതി എം. കെ. ലോകേഷ് ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ സി. ബി. എസ്. ഇ. ചെയര്‍മാന്‍ വിനീത് ജോഷി, ട്രെയിനിംഗ് ഡയറക്ടര്‍ സാധനാ പരഷാര്‍, സ്കൂള്‍ ചെയര്‍മാന്‍ രാമചന്ദ്ര മേനോന്‍, വൈസ്‌ ചെയര്‍മാന്‍ കെ. കെ. അഷ്‌റഫ്, ഡോ. അബ്ദുല്‍ റഹിമാന്‍ അല്‍ ഷംസി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗിരിജാ ബൈജു, ഡയറക്ടര്‍ സൂരജ്‌ രാമചന്ദ്രന്‍, ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ രാധാകൃഷ്ണന്‍, ദിവ്യാ രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

bhavans-abudhabi-cbse-i-opening-2012-ePathram

സി. ബി. എസ്. ഇ. യുടെ കീഴില്‍  ‘സി. ബി. എസ്. ഇ. ഐ’ കരിക്കുലം പദ്ധതി യുടെ ഭാഗമായി മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ക്യാമ്പില്‍ അബുദാബി, ദുബായ്, ഷാര്‍ജ, ഒമാന്‍, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലെ 120 അദ്ധ്യാപകര്‍ പങ്കെടുക്കുന്നുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. എക്‌സ്‌ചേഞ്ച് സ്മാര്‍ട്ട്‌പേ അവാര്‍ഡുകള്‍ വിതരണം ചെയ്തു

April 17th, 2012

uae-exchange-smart-pay-awards-ePathram
ദുബായ് : യു. എ. ഇ. എക്‌സ്‌ചേഞ്ച് നടപ്പാക്കിയ ‘സ്മാര്‍ട്ട്‌പേ’ വേതന വിതരണ സംവിധാനം പ്രയോജനപ്പെടുത്തിയ 16 സ്ഥാപനങ്ങളെ പുരസ്‌കാരം നല്‍കി ആദരിച്ചു.

ദുബായ് മദീനാ ജുമൈരാ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഡബ്ല്യു. പി. എസ്. അധികാരികളും യു. എ. ഇ. എക്‌സ്‌ചേഞ്ച് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വൈ. സുധീര്‍ കുമാര്‍ ഷെട്ടിയും ചേര്‍ന്ന് ജേതാക്ക ള്‍ക്ക് ഫലകവും പ്രശസ്തി പത്രവും സമ്മാനിച്ചു.

ബെസ്റ്റ് സ്മാര്‍ട്ട് എംപ്ലോയര്‍, ബെസ്റ്റ് ഫ്രീ സോണ്‍ സ്റ്റാര്‍ അവാര്‍ഡ്, റിലേഷന്‍ ഷിപ്പ് എക്‌സലന്‍സ് അവാര്‍ഡ് എന്നിങ്ങനെ മൂന്ന് വിഭാഗ ങ്ങളിലാണ് ഇത്തവണ പുരസ്‌കാരങ്ങള്‍ നല്‍കിയത്.

സ്മാര്‍ട്ട്‌പേ യുടെ നവീകരിച്ച വെബ്‌ സൈറ്റും പുതിയ ഓണ്‍ ലൈന്‍ കസ്റ്റമര്‍ സെന്റരിക്ക് പോര്‍ട്ടലും പ്രകാശനം ചെയ്തു. തൊഴില്‍ മന്ത്രാലയം, യു. എ. ഇ. എക്‌സ്‌ചേഞ്ച്, വിവിധ സംരംഭക സ്ഥാപന ങ്ങള്‍ എന്നിവ യുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരും അഭ്യുദയ കാംക്ഷികളും പങ്കെടുത്ത ചടങ്ങിന് യു. എ. ഇ. എക്‌സ്‌ചേഞ്ച് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ഗോപ കുമാര്‍ ഭാര്‍ഗവന്‍ സ്വാഗതവും സ്മാര്‍ട്ട് പേ ഹെഡ് എഡിസണ്‍ ഫെര്‍ണാണ്ടസ് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബു മൂസ സന്ദര്‍ശനം അപലപനീയം : യു.എ.ഇ.

April 13th, 2012

Mahmoud-Ahmadinejad-epathram

അബുദാബി : 1971 മുതല്‍ ഇറാന്‍ അന്യായമായി കൈവശം വെക്കുന്ന  യു. എ. ഇ. യുടെ ഭാഗമായ അബു മൂസ ദ്വീപില്‍ സന്ദര്‍ശനം നടത്തിയ ഇറാന്‍ പ്രസിഡന്‍റ് അഹ്മദി നെജാദിന്‍െറ നടപടിയെ യു. എ. ഇ. ശക്തമായി അപലപിച്ചു. നെജാദ് പ്രകോപനപരമായ പദപ്രയോഗങ്ങള്‍ നടത്തിയ സാഹചര്യത്തില്‍ ഇറാനിലെ യു. എ. ഇ. അംബാസഡറെ അബുദാബിയിലേക്ക് വിളിപ്പിച്ചു. നെജാദിന്‍െറ നടപടിയെ തുടര്‍ന്നുണ്ടായ സാഹചര്യം ചര്‍ച്ച ചെയ്യാനാണ് അംബാസഡര്‍ സൈഫ് മുഹമ്മദ് ഉബൈദ് അല്‍ സഅബിയെ വിദേശകാര്യ മന്ത്രാലയം വിളിപ്പിച്ചത്. മൂന്നു ദ്വീപുകളുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാന്‍ യു.എ.ഇ ശ്രമം നടത്തുന്നതിനിടെയാണ് നെജാദിന്റെ സന്ദര്‍ശനം ഇത് യു. എ. ഇ. യുടെ പരമാധികാരം ലംഘിക്കുകയാണ് ചെയ്തതെന്ന് വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ്  അല്‍ നഹ്യാന്‍ പറഞ്ഞു. ഇതിനെ ശക്തമായി അപലപിക്കുന്നതായി പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കി.

‘ഇറാന്‍ കൈവശം വെച്ചിരിക്കുന്ന യു. എ. ഇ. യുടെ മൂന്നു ദ്വീപുകളായ അബു മൂസ, ഗ്രേറ്റര്‍ തുനുബ്, ലസര്‍ തുനുബ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നം സൗഹാര്‍ദപരമായി പരിഹരിക്കാന്‍ നേരിട്ടും അല്ലാതെയും ദീര്‍ഘകാലമായി യു. എ. ഇ. ശ്രമിക്കുന്നുണ്ട്. ചര്‍ച്ചയിലൂടെ പരിഹാരം ഉണ്ടാകുന്നില്ലെങ്കില്‍ അന്തര്‍ദേശീയ കോടതി വിധി പ്രഖ്യാപിക്കട്ടെ എന്നാണ് ഞങ്ങളുടെ നിലപാട്. ഇതൊന്നും വകവെക്കാതെയാണ് നെജാദ് അബു മൂസ സന്ദര്‍ശിച്ചത് .ഇതുകൊണ്ടൊന്നും യു.എ.ഇ. യുടെ അവിഭാജ്യ ഘടകങ്ങളായ മൂന്നു ദ്വീപുകളുടെ നിയമപരമായ പദവിയും അവകാശവും ഇല്ലാതാകില്ല’ – അദ്ദേഹം വ്യക്തമാക്കി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എമിറേറ്റ്സ് ഐ. ഡി : അബുദാബി യില്‍ ഏപ്രില്‍ ഒന്നു മുതല്‍ പിഴ അടക്കേണ്ടി വരും

March 31st, 2012

emirates-identity-authority-logo-epathram
അബുദാബി : ദേശീയ തിരിച്ചറിയല്‍ കാര്‍ഡിന് വേണ്ടി പിഴ ഇല്ലാതെ രജിസ്ട്രേഷന്‍ നടത്താനുള്ള സമയ പരിധി ഇന്ന് (മാര്‍ച്ച് 31ന്) അവസാനിക്കും.

വൈകി രജിസ്ട്രേഷന്‍ നടത്തുന്ന വരില്‍ നിന്ന് ഏപ്രില്‍ ഒന്നു മുതല്‍ പിഴ ഈടാക്കും. ഒരു ദിവസ ത്തേക്ക് 20 ദിര്‍ഹം എന്ന നിരക്കിലാണ് പിഴ. എന്നാല്‍ ഒരു വ്യക്തി യില്‍ നിന്ന് 1,000 ദിര്‍ഹമാണ് പരമാവധി പിഴ ഈടാക്കുക. ഇന്ന് രജിസ്ട്രേഷന്‍ നടത്തുന്നവര്‍ പിഴ യില്‍നിന്ന് ഒഴിവാകും.

ദുബായി ല്‍ റസിഡന്‍സ് വിസ നടപടികള്‍ക്കൊപ്പം എമിറേറ്റ്സ് ഐ.ഡി രജിസ്ട്രേഷനും നടത്തണം. ഏപ്രില്‍ ഒന്നു മുതല്‍ റസിഡന്‍സ് വിസയും എമിറേറ്റ്സ് ഐ. ഡി. യും തമ്മില്‍ ബന്ധിപ്പിക്കും. പുതുതായി വിസ എടുക്കുന്നവരും വിസ പുതുക്കുന്നവരും വൈദ്യ പരിശോധന നടത്തു ന്നതിനൊപ്പം ഐ. ഡി. രജിസ്ട്രേഷന്‍ നടത്തണം. രജിസ്ട്രേഷന്‍ രേഖ കാണിച്ചാല്‍ മാത്രമേ വൈദ്യ പരിശോധനാ ഫലം ലഭിക്കുക യുള്ളൂ. ദുബായി ല്‍ പിഴ ഇല്ലാതെ രജിസ്ട്രേഷന്‍ നടത്താനുള്ള സമയ പരിധി മേയ് 31ആയിരിക്കും. തുടര്‍ന്ന്‍ ജൂണ്‍ 1 മുതല്‍ പിഴ ചുമത്തും.

രാജ്യത്തെ മുഴുവന്‍ സ്വദേശി കളും വിദേശി കളും അവരുടെ 15 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ രജിസ്ട്രേഷന്‍ ഈ വര്‍ഷം ഒക്ടോബര്‍ ഒന്നിന് മുമ്പ് നടത്തണം.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

യു.എ.ഇ.യില്‍ ആനയുടെ കാല്‍പാടുകള്‍ കണ്ടെത്തി

February 23rd, 2012

elephant-epathram

അബുദാബി : എഴുപത് ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കാലഘട്ടത്തില്‍ യു.എ.ഇ.യില്‍ ആനകള്‍ ഉണ്ടായിരുന്നതിന്റെ പുതിയ തെളിവുകള്‍ ലഭ്യമായി. ബയ്നൂന എന്ന സ്ഥലത്ത് മ്ലെയ്സാ 1 എന്ന പേരില്‍ അറിയപ്പെടുന്ന പ്രദേശത്താണ് ലോകത്തെ ഏറ്റവും പഴക്കമേറിയതും നീളമേറിയതുമായ ആന സഞ്ചാര പാത കണ്ടെത്തിയത്‌. പതിമൂന്ന് ആനകളുടെ കൂട്ടമാണ് ഇവിടെ നടന്നു നീങ്ങിയത് എന്ന് കാല്‍ പാടുകള്‍ വ്യക്തമാക്കുന്നു എന്ന് ഇത് കണ്ടെത്തിയ ജെര്‍മ്മന്‍ ഗവേഷകര്‍ പറഞ്ഞു. എഴുപതു ലക്ഷം വര്ഷം മുന്‍പ്‌ പതിഞ്ഞ ഈ കാല്‍പ്പാടുകള്‍ പിന്നീട് മണ്ണിനടിയില്‍ പെട്ടു പോവുകയായിരുന്നു. ഇപ്പോള്‍ ഇവ മണ്ണൊലിപ്പ്‌ കാരണമാണ് വീണ്ടും കാണപ്പെട്ടത്‌. ഒരു ആനക്കൂട്ടത്തിന്റെ ഏറ്റവും പഴക്കമേറിയ ഫോസില്‍ തെളിവാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »


« Previous Page« Previous « ഏറ്റവും ആദരിക്കുന്ന നേതാവിന് സ്നേഹപൂര്‍വ്വം
Next »Next Page » ലുലു എക്‌സ്‌ചേഞ്ചും എ. ഡി. ഡി. സി. തമ്മില്‍ ധാരണാ പത്രത്തില്‍ ഒപ്പു വെച്ചു »



  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine