ഇന്ത്യന്‍ സ്കൂളില്‍ റിപ്പബ്ലിക് ദിനാഘോഷം

January 26th, 2013

republic-day-celebrations-2013-ePathram

അബുദാബി : അബുദാബി യിലെ റിപ്പബ്ലിക് ദിനാഘോഷ ങ്ങളില്‍ ഇന്ത്യന്‍ അംബാസ്സിഡര്‍ മുഖ്യാതിഥി ആയിരുന്നു. ഇന്ത്യന്‍ സ്കൂളില്‍ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷ പരിപാടി കളില്‍ ഇന്ത്യന്‍ സ്ഥാനപതി എം. കെ. ലോകേഷ് ദേശീയ പതാക ഉയര്‍ത്തി.

indian-flag-hoisting-in-2013-republic-day-ePathram

സ്കൂള്‍ ചെയര്‍മാന്‍ പത്മശ്രീ ഡോ. ബി. ആര്‍. ഷെട്ടി അടക്കം സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍, അദ്ധ്യാപകര്‍, രക്ഷാകര്‍ത്താക്കള്‍ സംബന്ധിച്ചു. രാഷ്ട്ര പതിയുടെ റിപ്പബ്ലിക് ദിന സന്ദേശം അംബാസഡര്‍ വായിച്ചു.

വിദ്യാര്‍ത്ഥി കളുടെ മാര്‍ച്ച് പാസ്റ്റ്, വിവിധ നൃത്ത നൃത്യങ്ങള്‍ തുടങ്ങി വര്‍ണ്ണാഭമായ കലാ പ്രകടന ങ്ങളും നടന്നു.

-ഫോട്ടോ : അഫ്സല്‍ അഹ്മദ്, ഇമ അബുദാബി

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പൊതു മാപ്പ് പ്രയോജനപ്പെടുത്തിയ ഇന്ത്യാക്കാര്‍ 75 പേര്‍ മാത്രം

January 20th, 2013

minister-e-ahmed-with-mk-lokesh-ePathram
അബുദാബി : പ്രവാസി ഇന്ത്യ ക്കാരുടെ പ്രശ്നങ്ങള്‍ നല്ല രീതി യില്‍ കൈകാര്യം ചെയ്യാന്‍ ഇന്ത്യന്‍ നയതന്ത്ര കാര്യാലയ ങ്ങളും കേന്ദ്ര സര്‍ക്കാരും സന്നദ്ധരാണ് എന്ന് വിദേശ കാര്യ സഹ മന്ത്രി ഇ. അഹമദ് അബുദാബി യില്‍ പറഞ്ഞു.

അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച മുഖാമുഖ ത്തില്‍ ഇന്ത്യന്‍ സംഘടനാ പ്രതിനിധി കളോടും മാധ്യമ പ്രവര്‍ത്തക രോടും സംസാരിക്കുക യായിരുന്നു അദ്ദേഹം.

യു. എ. ഇ. സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ്, വിമാന യാത്രാ പ്രശ്നങ്ങള്‍, ദുബായിലെ ഇന്ത്യന്‍ വര്‍ക്കേഴ്സ് റിസോഴ്സ് സെന്റര്‍ വെല്‍ഫെയര്‍ ഫണ്ട് അടക്കം നിരവധി കാര്യങ്ങളെ കുറിച്ച് വിവിധ സംഘടനാ പ്രതിനിധികള്‍ അഭിപ്രായങ്ങള്‍ പറഞ്ഞു.

minister-e-ahmed-in-with-mk-lokesh-sanjay-varma-ePathram

പൊതു മാപ്പിന്റെ കാലാവധി അവസാനിക്കാന്‍ ഇനി ദിവസ ങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മുന്‍ കാലങ്ങളെ അപേക്ഷിച്ച് വളരെ കുറച്ചു പേര്‍ മാത്രമാണ് ഈ സൗകര്യം ഉപയോഗി ക്കാന്‍ മുന്നോട്ടു വന്നത് എന്ന് ഇന്ത്യന്‍ സ്ഥാനപതി എം. കെ. ലോകേഷ് പറഞ്ഞു.

പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നതിനായി ഇത് വരെ രണ്ടായിരത്തി അഞ്ഞൂറ് പേര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞതായും അതില്‍ നാനൂറു പേര്‍ കേരള ത്തില്‍ നിന്നുള്ളവര്‍ ആണെന്നും ഒന്നും രണ്ടും സ്ഥാന ങ്ങളില്‍ ആന്ധ്ര യും തമിഴ് നാടും ആണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏഴ് ദിവസ ങ്ങളില്‍ എഴുപത്തി അഞ്ചു (75) പേര്‍ പൊതു മാപ്പില്‍ ഇന്ത്യയിലേക്ക്‌ കയറി പോയത് എന്നും എം. കെ. ലോകേഷ് കൂട്ടി ചേര്‍ത്തു.

കോണ്‍സുല്‍ ജനറല്‍ സഞ്ജയ്‌ വര്‍മ്മ, ഫസ്റ്റ് സെക്രട്ടറി ആനന്ദ് ബര്‍ദാന്‍ എന്നിവരും പങ്കെടുത്തു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഗള്‍ഫ് കപ്പ്‌ നേടിയ യു. എ. ഇ. ഫുട്ബോള്‍ ടീമിന് ഊഷ്മള വരവേല്‍പ്പ്

January 20th, 2013

gulf-cup-winners-2013-uae-foot-ball-team-ePathram
അബുദാബി : ബഹറിനില്‍ നടന്ന ഗള്‍ഫ് കപ്പ്‌ ഫുട്ബോള്‍ മത്സര ത്തില്‍ വിജയി കളായ യു. എ. ഇ. ടീമിന് അലൈന്‍ വിമാന താവള ത്തില്‍ ഊഷ്മള വരവേല്‍പ്പ് നല്‍കി.

uae-team-gulf-cup-2013-winners-ePathram

സാംസ്കാരിക വകുപ്പ് മന്ത്രി അബ്ദുല്‍ റഹിമാന്‍ അല്‍ ഉവൈസ്, ടീം അംഗങ്ങളെ സ്വീകരിച്ചു. തുടര്‍ന്നു യു. എ. ഇ. ഭരണാധി കാരി ഷെയ്ഖ്‌ ഖലീഫാ ബിന്‍ സായിദിന്റെ കൊട്ടാര ത്തില്‍ എത്തിയ ടീം അംഗ ങ്ങള്‍ക്ക് പ്രൌഡ ഗംഭീരമായ സ്വീകരണം നല്‍കി.

എക്സ്ട്രാ ടൈം രണ്ടാം പകുതിയില്‍ ഇസ്മായീല്‍ ഹമ്മാദി നേടിയ തകര്‍പ്പന്‍ ഗോളിലാണ് ഇറാഖിനെ രണ്ട് – ഒന്നിന് (2-1) തോല്‍പ്പിച്ചു യു. എ. ഇ. ഗള്‍ഫ് കപ്പു നേടിയത്.

– ഹഫ്സല്‍ അഹ്മദ് – ഇമ

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എമിറേറ്റ്സ് റോഡ് പേരു മാറ്റി : ഇനി ഷൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്

January 5th, 2013

ദുബായ് : എമിറേറ്റ്സ് റോഡിന്റെ പേര് ഷൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് എന്നാക്കി യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരിയുമായ ഷൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവു പുറപ്പെടുവിച്ചു.

വികസന പദ്ധതികള്‍ ഉള്‍പ്പെടെ രാജ്യത്തിനു നല്‍കുന്ന സേവന ങ്ങള്‍ മാനിച്ചാണ് അബുദാബി കിരീടാവ കാശി ജനറല്‍ ഷൈഖ് മുഹമ്മദിന്റെ പേരു നല്‍കുന്നത്.

അബുദാബി യില്‍ തുടങ്ങി വിവിധ എമിറേറ്റുകളെ ബന്ധിപ്പിച്ച് റാസല്‍ഖൈമ യിലാണ് എമിറേറ്റ്സ് റോഡ് അവസാനിക്കുന്നത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പുതുവര്‍ഷ ദിനത്തില്‍ യു.എ.ഇ. യില്‍ പൊതു അവധി

December 28th, 2012

uae-national-day-epathram

അബുദാബി : പുതു വര്‍ഷ ദിന ത്തില്‍ യു എ ഇ യില്‍ പൊതു അവധി ആയിരിക്കും എന്ന് വിദ്യാഭ്യാസ മന്ത്രിയും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ് ചെയര്‍മാനുമായ ഹുമൈദ് അല്‍ ഖാതമി പറഞ്ഞു. സ്വകാര്യ മേഖല യ്ക്കും അന്ന് അവധി ആയിരിക്കുമെന്ന് തൊഴില്‍ മന്ത്രി സഖര്‍ ഗൊബാഷ് അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « യാത്രയയപ്പ് നല്‍കി
Next »Next Page » അബുദാബി യില്‍ പ്രസക്തി യുടെ ‘സ്ത്രീ സുരക്ഷാ സംഗമം’ »



  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം
  • വൈപ്പർ മാൽവെയർ ഭീഷണി : ജാഗ്രതാ നിർദ്ദേശം
  • തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം
  • വിസ കഴിഞ്ഞവർക്ക് യു. എ. ഇ. യിലേക്ക് തിരിച്ചുവരാം : പുതിയ എൻട്രി പെർമിറ്റ് വേണ്ട
  • താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു
  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി
  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine