അബുദാബി : വിമാന ത്താവളങ്ങളില്‍ യാത്രാ നടപടി ക്രമങ്ങൾ എളുപ്പമാക്കുന്നതിന് ആഭ്യന്തര മന്ത്രാലയം ആവിഷ്കരിച്ച ’ഇ-ഗേറ്റ് (ഇലക്ട്രോണിക്സ് ഗേറ്റ്) സേവനം ലഭ്യ മാകാന്‍ സ്വദേശി കളും വിദേശികളും അടക്കം എല്ലാവരും റജിസ്റ്റര്‍ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിച്ചു. ഇമിഗ്രേഷന്‍ നടപടികള്‍ വേഗ ത്തിലാക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് ഇലക്ട്രോണിക്സ് ഗേറ്റ്.
അബുദാബി യില്‍ റജിസ്ട്രേഷന് ജൂണ്‍ 9 ഞായറാഴ്ച മുതല്‍ ആരംഭിച്ചു. ദുബായ് വിമാന ത്താവള ത്തില്‍ നിലവില്‍ ഇ -ഗേറ്റ് സംവിധാനവും സ്മാര്‍ട്ട് ഗേറ്റ് സംവിധാനവുമുണ്ട്.
അബുദാബി രാജ്യാന്തര വിമാന ത്താവള ത്തിലെ ഒന്ന്, മൂന്ന് ഗേറ്റു കളില്‍ സംവിധാനം നിലവില്‍ വന്നിട്ടുണ്ട്. അധികം വൈകാതെ തന്നെ രാജ്യത്തെ എല്ലാ വിമാന ത്താവള ങ്ങളിലും ഇ ഗേറ്റ് സംവിധാനം നിലവില്‍ വരും.
കണ്ണ്, വിരലടയാളം, മുഖം എന്നിവ സ്കാന്‍ ചെയ്ത് പെട്ടെന്നു തന്നെ ഇമിഗ്രേഷന്‍ നടപടി കള്‍ പൂര്‍ത്തീകരിക്കാന്‍ ഇ-ഗേറ്റ് സംവിധാനം സഹായിക്കും. വിവിധ കേന്ദ്ര ങ്ങളില്‍ തുടങ്ങുന്ന രജിസ്ട്രേഷന് സെന്ററു കളിലെ സൗകര്യം പ്രയോജന പ്പെടുത്തണം എന്ന് ആഭ്യന്തര മന്ത്രാലയം പൊതു ജന ങ്ങളോട് അഭ്യര്‍ഥിച്ചു.
ജൂണ്‍ 9 മുതല്‍ 13 വരെ രാവിലെ 10 മുതല്‍ രാത്രി 10 വരെ അബുദാബി മറീന മാള്‍, 23 മുതല്‍ 27 വരെ അബുദാബി മാള്‍, ജൂലൈ 7 മുതല്‍ 11 വരെ അല്‍ വഹ്ദ മാള്‍, ജൂലൈ 21 മുതല്‍ 25 വരെ ഖലീദിയ മാള്‍, ഓഗസ്റ്റ് 4 മുതല്‍ 8 വരെ മുഷ്രിഫ് മാള്‍, ഓഗസ്റ്റ് 18 മുതല്‍ 22 വരെ ഡെല്‍മ മാള്‍ എന്നിവിടങ്ങളി ലായിരിക്കും ഇ ഗേറ്റ് റജിസ്ട്രേഷന്.
അഞ്ച് വയസ്സിന് മേല്‍ പ്രായമുള്ള കുട്ടികള്‍ക്കും ഈ സൗകര്യം ഉപയോഗിക്കാം. ശാരീരിക വൈകല്യ മുള്ളവര്‍ക്ക് രജിസ്ട്രേഷന് കേന്ദ്ര ങ്ങളില്‍ ആവശ്യമായ സൗകര്യ ങ്ങള് ഒരുക്കി യിട്ടുണ്ട്.
ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രി യുമായ ലഫ്. ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് ആല് നഹ്യാന്‍െറ നിര്‍ദേശ പ്രകാര മാണ് ഇ-ഗേറ്റ് പദ്ധതി ആവിഷ്കരിച്ചത് എന്ന് അബുദാബി പോലീസ് സെന്റര്‍ ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അഹ്മദ് നാസര്‍ ആല് റെയ്സി അറിയിച്ചു. ഇത്തരം പദ്ധതി നടപ്പാക്കുന്ന ലോക ത്തിലെ ആദ്യ രാജ്യവും യു. എ. ഇ. യാണ്. പദ്ധതിയെ പറ്റി ജനങ്ങൾക്ക് ഇടയിൽ ബോധവല്‍ക്കരണം നടത്തും എന്നും അധികൃതര്‍ പറഞ്ഞു.