അബുദാബി : തലസ്ഥാന നഗരിയായ അബുദാബി, ദുബായ്, ഷാര്‍ജ എന്നിവയ്ക്ക് പുറമേ മറ്റു ഗള്‍ഫ് രാജ്യ ങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. മുശ്രിഫ് മാള്‍, പഴയ പാസ്പ്പോര്‍ട്ട് റോഡ്, നജ്ട, അബുദാബി മാള്‍,സലാം സ്ട്രീറ്റ്, ടൂറിസ്റ്റ് ക്ലബ് ഏരിയ, ഖാലിദിയ എന്നിവിട ങ്ങളിലെ ഒട്ടുമിക്ക കെട്ടിട ങ്ങളിലും താമസക്കാരും ഓഫീസ് സ്റ്റാഫുകളും ഭൂചലനം അനുഭവപ്പെട്ട ഉടനെ താഴേക്ക് കുതിക്കുക യായിരുന്നു.
ഉച്ചക്ക് 2:40 നു ആയിരുന്നു ഭൂചലനം. അബുദാബി മാളിന് മുന്നില്‍ വന്‍ ജന പ്രവാഹ മായിരുന്നു. അകത്ത് നിന്നും താഴേക്കു വരുന്നവരെ സെക്യൂരിറ്റിക്കാര്‍ ശാന്തരാക്കി റോഡിനു വശത്തേക്ക് മാറ്റുക യായിരുന്നു.
ഏപ്രില്‍ ഒന്‍പതാം തിയതി ചൊവ്വാഴ്ച ഇറാനിലുണ്ടായ ഭൂചലന ത്തിന്റെ ഭാഗമായി യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളില്‍ ചെറിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടെങ്കിലും അബുദാബി യിലെ ചിലയിടങ്ങളില്‍ അതിന്റെ തീവ്രത ഉണ്ടായിരുന്നില്ല.
അതിലും എത്രയോ ഭയാനക മായ ഒരു അവസ്ഥ യാണ് ഇന്ന് കണ്ടത്. പലരും അവരുടെ അനുഭവങ്ങള്‍ മറ്റുള്ളവരുമായി പങ്കു വെക്കുന്ന കാഴ്ചകളാണ് പല കെട്ടിട ങ്ങള്‍ക്ക് താഴെയും ആളുകള്‍ കൂടി നിന്ന സ്ഥല ങ്ങളില്‍ കാണാന്‍ കഴിഞ്ഞത്.
സോഷ്യല്‍നെറ്റ്വര്‍ക്ക് മാര്‍ഗം വാര്‍ത്ത അറിഞ്ഞ പലരും കെട്ടിട ങ്ങളില്‍ നീന്നും ഇറങ്ങുകയും ചെയ്തു. കേരള ത്തില്‍ഭൂമികുലുക്കം ഉണ്ടായില്ലെങ്കിലും ഗള്‍ഫ് രാജ്യ ങ്ങളിലെ വാര്‍ത്ത അറിഞ്ഞു നാട്ടില്‍ നിന്നും പരിഭ്രാന്തരായി പലരെയും വിളിക്കുന്നുമുണ്ടായിരുന്നു.
– തയ്യാറാക്കിയത് : അബൂബക്കര്‍ പുറത്തീല്‍, അബുദാബി