യു. എ. ഇ. യിലെ ഇന്ത്യക്കാർ എംബസ്സിയിൽ രജിസ്റ്റർ ചെയ്യണം

December 18th, 2014

abudhabi-indian-embassy-logo-ePathram
അബുദാബി : യു. എ. ഇ. യിൽ താമസിക്കുന്ന എല്ലാ ഇന്ത്യ ക്കാരും അബുദാബി യിലെ ഇന്ത്യൻ എംബസ്സി യിൽ ഓണ്‍ ലൈന്‍ ആയി പേര് രജിസ്റ്റർ ചെയ്യണം എന്ന് എംബസ്സി അധികൃതർ അറിയിച്ചു.

അബുദാബി ഇന്ത്യന്‍ എംബസ്സിയുടെ വെബ് സൈറ്റിലും ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ സൈറ്റിലും രജിസ്റ്റര്‍ ചെയ്യാനുള്ള സംവി ധാനം ഒരുക്കിയിട്ടുണ്ട്.

മലയാളം അടക്കമുള്ള വിവിധ ഭാഷ കളി ലായി വിശദാംശങ്ങള്‍ ഇതില്‍ രേഖ പ്പെടുത്തി യിട്ടുമുണ്ട്‌. യു. എ. ഇ. യിൽ താമസിക്കുന്ന ഇന്ത്യ ക്കാരുടെ കൃത്യ മായ വിവര ങ്ങൾ ശേഖരി ക്കുക യാണ് പദ്ധതി യുടെ പ്രധാന ലക്ഷ്യം.

അപേക്ഷകന് സ്വന്ത മായി യൂസര്‍ ഐ. ഡി., പാസ്സ്‌വേര്‍ഡ്‌ എന്നിവ ലഭിക്കും. ഇതുപയോഗിച്ച് പിന്നീട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം. ഏതെങ്കിലും തൊഴിലാളിക്ക് ഇത്തര ത്തിൽ രജിസ്റ്റർ ചെയ്യാൻ പറ്റാത്ത സാഹചര്യം ഉണ്ടെങ്കിൽ തൊഴിലുടമ വിവരങ്ങൾ ശേഖരിച്ചു രജിസ്റ്റർ ചെയ്യണം

- pma

വായിക്കുക: , , , , ,

Comments Off on യു. എ. ഇ. യിലെ ഇന്ത്യക്കാർ എംബസ്സിയിൽ രജിസ്റ്റർ ചെയ്യണം

ആഭ്യന്തര മന്ത്രാലയത്തിന് പുതിയ വെബ്‌ സൈറ്റ്‌

December 18th, 2014

sheikh-saif-bin-zayed-al-nahyan-ePathram
അബുദാബി : പൊതു ജന ങ്ങള്‍ക്ക് പുതിയ ആശയ ങ്ങള്‍ അവതരി പ്പിക്കാന്‍ ഉതകുന്ന തര ത്തില്‍ യു. എ. ഇ.  ആഭ്യന്തര മന്ത്രാലയ ത്തിന്റെ പുതിയ വെബ്‌ സൈറ്റ് ആഭ്യന്തര മന്ത്രി ലെഫ്. ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉദ്ഘാടനം ചെയ്തു.

ആഭ്യന്തര മന്ത്രാലയ ത്തിന്റെയും പോലീസ് സേന യുടെയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ സാധിക്കും വിധത്തി ലാണ് വെബ്‌ സൈറ്റ് ഒരുക്കിയിരിക്കുന്നത് എന്ന് സെക്രട്ടറി ജനറല്‍ മേജര്‍ ജനറല്‍ നാസര്‍ ലഖ്‌രിബാനി നുഐമി അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on ആഭ്യന്തര മന്ത്രാലയത്തിന് പുതിയ വെബ്‌ സൈറ്റ്‌

പുതു വർഷം : ജനുവരി ഒന്നിന് യു. എ. ഇ. യില്‍ പൊതു അവധി

December 18th, 2014

uae-flag-epathram
ദുബായ് : പുതു വത്സര ദിന ത്തില്‍ പൊതു മേഖലക്കും സ്വകാര്യ മേഖലക്കും അവധി പ്രഖ്യാപിച്ചു. ജനുവരി ഒന്ന് വ്യാഴാഴ്ച സ്വകാര്യ മേഖലയ്ക്ക് ശമ്പള ത്തോടു കൂടിയ അവധി യാണ് തൊഴില്‍ മന്ത്രി സഖര്‍ ഗൊബാഷ് അനുവദി ച്ചത്. ഈ മേഖലയില്‍ വെള്ളിയാഴ്ച അടക്കം രണ്ടു ദിവസ ത്തെ അവധി ലഭിക്കും.

ഫെഡറല്‍ മന്ത്രാലയ ങ്ങള്‍ക്കും അനുബന്ധ ഓഫീസു കള്‍ക്കും വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ക്കും പുതു വത്സര ദിനത്തില്‍ അവധി ആയിരിക്കും എന്നും ഫെഡറല്‍ മാനവ വിഭവ ശേഷി വകുപ്പ് അറിയിച്ചു.

വെള്ളി, ശനി ദിവസങ്ങള്‍ വാരാന്ത അവധി ആയതിനാല്‍ ഗവണ്‍മെന്റ് ജീവന ക്കാര്‍ക്ക് പുതു വത്സര ത്തില്‍ തുടര്‍ച്ചയായ മൂന്ന് അവധി ദിനങ്ങൾ ലഭിക്കും.

- pma

വായിക്കുക: , ,

Comments Off on പുതു വർഷം : ജനുവരി ഒന്നിന് യു. എ. ഇ. യില്‍ പൊതു അവധി

മഴക്ക് വേണ്ടി പ്രാര്‍ത്ഥന വ്യാഴാഴ്ച

November 26th, 2014

rain-in-abudhabi-2013-march-25-by-hafsal-ahmed-ima-ePathram
അബുദാബി : യു. എ. ഇ. യിലെ എല്ലാ പള്ളി കളിലും മഴക്ക് വേണ്ടി പ്രാര്‍ത്ഥന നടത്താന്‍ യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദിന്റെ ആഹ്വാനം. ഇതനുസരിച്ച് നവംബര്‍ 27 വ്യാഴാഴ്ച രാവിലെ 9 മണിക്ക് പള്ളികളിൽ മഴക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തും.

മഴ ലഭിക്കാത്ത സാഹചര്യങ്ങളില്‍ മഴ തേടി ക്കൊണ്ട് പ്രാര്‍ത്ഥന നടത്തിയിരുന്ന പ്രവാചകനായ മുഹമ്മദ് നബി (സ)യുടെ പാത പിന്തുടര്‍ന്നു കൊണ്ടാണ് പ്രസിഡന്റ് ആഹ്വാനം നടത്തിയത്.

ജല ക്ഷാമം ഉണ്ടാകുമ്പോള്‍ മഴയ്ക്ക് വേണ്ടിയുള്ള നിസ്‌കാരം ഇസ്ലാമിലെ ഒരു പുണ്യ ആരാധന കൂടിയാണ്.

വാര്‍ത്ത അയച്ചത് : ആലൂര്‍ ടി. എ. മഹമൂദ് ഹാജി

- pma

വായിക്കുക: ,

Comments Off on മഴക്ക് വേണ്ടി പ്രാര്‍ത്ഥന വ്യാഴാഴ്ച

യു. എ. ഇ. ദേശീയ ദിനം : 821 തടവുകാരെ മോചിപ്പിക്കുന്നു

November 22nd, 2014

uae-president-sheikh-khalifa-bin-zayed-ePathram
അബുദാബി : ജയിലുകളില്‍ കഴിയുന്ന 821 തടവുകാരെ യു. എ. ഇ. ദേശീയ ദിനം പ്രമാണിച്ച് വിട്ടയയ്ക്കാനും ഇവരുടെ സാമ്പത്തിക കടം എഴുതി ത്തള്ളാനും പ്രസിഡന്റ് ശൈഖ് ഖലീഫാ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിറക്കി.

തടവില്‍ കഴിയുന്നവര്‍ക്കു പൊതു മാപ്പു നല്‍കുന്നതു വഴി കുടുംബ ത്തോടൊപ്പം പുതു ജീവിതം ആരംഭിക്കാനും സുദൃഢ ബന്ധം പുന സ്ഥാപി ക്കാനും കഴിയു മെന്നും പ്രസിഡന്റ് പ്രത്യാശ പ്രകടിപ്പിച്ചു.

- pma

വായിക്കുക: , ,

Comments Off on യു. എ. ഇ. ദേശീയ ദിനം : 821 തടവുകാരെ മോചിപ്പിക്കുന്നു


« Previous Page« Previous « ദേശീയ ദിനം : സ്വകാര്യ മേഖല യ്ക്ക് ഡിസംബര്‍ രണ്ടിന് അവധി
Next »Next Page » കൊയ്ത്തുല്‍സവം ശ്രദ്ധേയമായി »



  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം
  • വൈപ്പർ മാൽവെയർ ഭീഷണി : ജാഗ്രതാ നിർദ്ദേശം
  • തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം
  • വിസ കഴിഞ്ഞവർക്ക് യു. എ. ഇ. യിലേക്ക് തിരിച്ചുവരാം : പുതിയ എൻട്രി പെർമിറ്റ് വേണ്ട
  • താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു
  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി
  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine