അബുദാബി : മെര്‍സ് കൊറോണ വൈറസ് ബാധിച്ചിരുന്ന ഒരാള്‍ കൂടെ മരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. വൈറസ് ബാധ യുള്ളതായി യു. എ. ഇ. യില്‍ കണ്ടെത്തി യിട്ടുള്ള രണ്ടു പേരില്‍ ഒരാളാണ് മരണപ്പെട്ടത്. ഇയാള്‍ വിദേശി യാണ്. മെയ് 31ന് രോഗ ലക്ഷണ ങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജൂണ്‍ ആറിനു ആശുപത്രി യില്‍ പ്രവേശിപ്പിക്കുക യായിരുന്നു.
വൈറസ് ബാധ സ്ഥിരീ കരിച്ച രണ്ടാമത്തെ വ്യക്തി തീവ്ര പരിചരണ വിഭാഗ ത്തില്‍ ആണെന്നും ആരോഗ്യ നില മെച്ചപ്പെട്ടതായും ആരോഗ്യ വകുപ്പ് വ്യക്ത മാക്കി.
മിഡില്‍ ഈസ്റ്റ് റാസ്പറേറ്ററി സിന്‍ഡ്രോം എന്ന ഈ രോഗം ശ്വാസ കോശ ങ്ങളുടെ പ്രവര്‍ത്തന ങ്ങളെ ബാധിക്കുന്ന വൈറസ് ആണ്. ഈ വൈറസ് ബാധ സ്ഥിരീകരി ച്ചവരില്‍ 50 ശത മാനവും മരിച്ച തായാണ് കണക്ക്. സൗദി അറേബ്യ യില്‍ 2012 ലാണ് ഈ വൈറസ് ബാധ ആദ്യമായി കണ്ടെത്തിയത്.