ഇടി മിന്നലോടെ ശക്ത മായ മഴ

February 17th, 2019

rain-in-abudhabi-2013-march-25-by-hafsal-ahmed-ima-ePathram
അബുദാബി : രാജ്യത്തിന്റെ വിവിധ എമിറേ റ്റു കളില്‍ ശക്തമായ മഴ പെയ്തു.  ശനി യാഴ്ച രാത്രി ഇടി മിന്ന ലോടു കൂടി യും കാറ്റിന്റെ അകമ്പടി യു മായി ട്ടാണ് മഴ പെയ്തത്. കാലാവസ്ഥാ മാറ്റ ത്തിന്റെ മുന്നോടി യായി ട്ടാണ് ഈ മഴ എന്നു കരുതുന്നു.

അബുദാബിയുടെ വിവിധ ഭാഗങ്ങള്‍, ദുബായ്, ഷാർജ, അജ് മാന്‍, റാസൽ ഖൈമ, ഫുജൈറ, ഉമ്മുൽ ഖുവൈൻ എന്നീ എമിറേറ്റു കളിലും മഴ ലഭിച്ചു. ദുബായ് അൽ റുവയ്യ ഏരിയ യില്‍ ആണ് ഏറ്റവും അധികം മഴ ലഭി ച്ചത് എന്ന് ദേശീയ കാലാ വസ്ഥാ നിരീക്ഷണ കേന്ദ്രം അറി യിച്ചു.

റോഡില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിരു ന്നതിനാല്‍ വാഹന ഗതാഗതം പതുക്കെ ആയി രുന്നു. പല യിടത്തും ആകാശം മേഘാവൃത മാണ്.  വീണ്ടും ശക്തമായ മഴ പെയ്യു വാൻ സാദ്ധ്യത ഉള്ളതിനാൽ വാഹനം ഓടി ക്കുന്ന വര്‍ കൂടു തല്‍ ജാഗ്രത പുലര്‍ത്തണം എന്നും അധികൃതര്‍ മുന്നറി യിപ്പു നല്‍കി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സഹിഷ്ണുതാ വര്‍ഷം ലോഗോ ‘ഗാഫ് മരം’

February 11th, 2019

logo-year-of-tolerance-2019-uae-ghaf-tree-ePathram
അബുദാബി : യു. എ. ഇ. സഹിഷ്ണുതാ വര്‍ഷം ലോഗോ ആയി ദേശീയ വൃക്ഷം ‘ഗാഫ് മരം’ തെരഞ്ഞെടുത്തു. യു. എ. ഇ. വൈസ് പ്രസി ഡണ്ടും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം ആണ് ലോഗോക്ക് അംഗീ കാരം നൽകി യത്. ദേശീയ വൃക്ഷമായ ‘ഗാഫ് മരം’ മരു ഭൂമി യിലെ ജീവ സ്രോതസ്സും സുസ്ഥിരത യുടെ അട യാളവും ആണ് എന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചിട്ടു.

സർക്കാർ – അർദ്ധ സർക്കാർ – സ്വകാര്യ സ്ഥാപന ങ്ങൾ, മാധ്യമ ങ്ങൾ, സംഘടന കൾ എന്നി വർ ഒരു ക്കുന്ന സഹിഷ്ണുതാ വർഷ ആചരണ പരിപാടി കളിൽ ഈ ലോഗോയാണ് ഇനി മുതൽ ഉപയോഗി ക്കേണ്ടത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കോടതിയില്‍ ഇനി ഹിന്ദി ഭാഷയും

February 10th, 2019

logo-abudhabi-judicial-department-ePathram.jpg
അബുദാബി : യു. എ. ഇ. കോടതി കളില്‍ അറബി, ഇംഗ്ലീഷ് ഭാഷ കള്‍ ക്കൊപ്പം ഹിന്ദി ഔദ്യാഗിക മൂന്നാം ഭാഷ ആയി പ്രഖ്യാപിച്ചു.

തൊഴില്‍ വ്യവ ഹാര ങ്ങളില്‍ വിദേശി കള്‍ക്കും നിയമ പര മായ സുതാര്യത ഉറപ്പു വരുത്തു ന്നതിനാണ് ഹിന്ദി ഉള്‍ പ്പെടു ത്താ നുള്ള  തീരുമാനം എടുത്തത് എന്ന് അബു ദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ടു മെന്റ്  അറി യിച്ചു.

ഹിന്ദി ഒൗദ്യോഗിക ഭാഷയായി അംഗീകരിച്ചത് ഇന്ത്യ ക്കാര്‍ അടക്ക മുള്ള പ്രവാസി കള്‍ക്ക് ഏറെ ഗുണം ചെയ്യും.

രജിസ്‌ട്രേഷന്‍ നടപടി കളെ കുറിച്ചുള്ള വിവര ങ്ങള്‍ അബു ദാബി ജുഡീഷ്യല്‍  ഡിപ്പാര്‍ട്ടു മെന്റിന്റെ (ADJD) വെബ്‌ സൈറ്റില്‍ ഇനി മുതല്‍ ഹിന്ദി യിലും ലഭ്യമാകും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മാ​ന​വ സൗ​ഹാ​ർ​ദ്ദ രേ​ഖ : മാ​ർ​പാ​പ്പ​യും ഗ്രാ​ൻ​ഡ്​ ഇ​മാ​മും ഒ​പ്പു ​വെ​ച്ചു

February 5th, 2019

pope-francis-sign-human-fraternity-meet-abudhabi-ePathram

അബുദാബി : ലോക സമാധാനവും മാനവ സാഹോദ ര്യവും ശക്തി പ്പെടുത്തുക, പാവങ്ങളെ സഹായിക്കുക എന്നീ ലക്ഷ്യ ങ്ങ ളോടെ യുള്ള മാനവ സൗഹാർദ്ദ രേഖ (The Document on Human Fraternity) യിൽ  ഫ്രാൻസിസ് മാർ പാപ്പയും അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് അൽ ത്വയ്യിബ് എന്നിവര്‍ ഒപ്പു വെച്ചു.

അബുദാബി ഫൗണ്ടേഴ്സ് മെമ്മോറി യലിൽ ഒരുക്കിയ മാനവ സൗഹാർദ്ദ ആഗോള സമ്മേളനത്തി ല്‍ വെച്ചാണ് ഇരുവരും രേഖ യിൽ ഒപ്പിട്ടത്.

ചടങ്ങില്‍ യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രി യും ദുബായ് ഭരണാ ധികാരി യുമായ ശൈഖ് മു ഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം, യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറും അബു ദാബി കിരീട അവ കാശി യുമായ ജന റല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍,  മന്ത്രിമാര്‍, മത നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിച്ചു.

ഭാവി തല മുറ ക്കുള്ള മാർഗ്ഗ നിർദ്ദേശം ആണ് ഈ മാനവ സൗഹാർദ്ദ രേഖ എന്ന് സ്വയം വിശേ ഷിപ്പി ക്കുന്നു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

മാർപ്പാപ്പയുടെ സന്ദർശനം : നഗരത്തിൽ ഗതാഗത നിയന്ത്രണം

February 5th, 2019

sheikh-muhammed-receive-pope-francis-ePathram
അബുദാബി : മൂന്നു ദിവസ ത്തെ സന്ദര്‍ശ നത്തി നായി യു. എ. ഇ. യില്‍ എത്തിയ മാർ പാപ്പ യുടെ പൊതു പരി പാടി ചൊവ്വാഴ്ച അബു ദാബി സായിദ് സ്പോർ ട്ട്സ് സിറ്റി യില്‍ നടക്കും

ഇതിന്റെ ഭാഗമായി തിങ്കളാഴ്ച വൈകുന്നേരം മുതല്‍ തന്നെ അബു ദാബി സായിദ് സ്പോർട്ട്സ് സിറ്റി യുടെ സമീപം എല്ലാ റോഡു കളിലും ഗതാ ഗത നിയ ന്ത്രണം ഏര്‍പ്പെടുത്തി. സ്റ്റേഡിയ ത്തിന് ചുറ്റു ഭാഗ ത്തുമുള്ള എല്ലാ റോഡു കളും ഇന്ന് അടച്ചിട്ടി രിക്കു കയാണ്.

സായിദ് സ്പോർട്ട്സ് സിറ്റി യില്‍ ഒരുക്കിയ പ്രത്യേക മണ്ഡപ ത്തില്‍ ചൊവ്വാഴ്ച രാവിലെ യു. എ. ഇ. സമയം 10. 30 മുതല്‍ മാര്‍പാപ്പ യുടെ മുഖ്യ കാർമ്മികത്വ ത്തിൽ കുർബ്ബാന ആരംഭിക്കും. കുർബ്ബാന യിലും പൊതു പരി പാടി യിലും 1.35 ലക്ഷം പേർ പങ്കെടുക്കും. ചൊവ്വാഴ്ച പുലർച്ചെ അഞ്ചു മണി മുതൽ സ്റ്റേഡിയ ത്തിലേ ക്കുള്ള സന്ദര്‍ശ കരുടെ പ്രവേശനം ആരംഭിച്ചു.

ശൈഖ് റാഷിദ് ബിൻ സായിദ് സ്ട്രീറ്റ്, സൈഫ് ഗൊബാഷ് സ്ട്രീറ്റ് പൂര്‍ണ്ണമായും അടക്കുകയും ഖലീജ് അല്‍ അറബി സ്ട്രീറ്റ് ഭാഗിക മായി അടക്കു കയും വാഹന ങ്ങളെ മറ്റു ഭാഗ ങ്ങളി ലേക്ക് വഴി തിരിച്ചു വിടു കയും  ചെയ്തു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എ. കെ. ജി. സ്മാരക 5 – എ സൈഡ് ഫുട് ബോള്‍
Next »Next Page » ആൻറിയ ‘ഫിയസ്റ്റ – 2019’ പത്മശ്രീ മധു ഉത്ഘാടനം ചെയ്തു »



  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine