ഗ്രീൻ വോയ്സ് ‘സ്നേഹപുരം 2020’ പുരസ്കാര ങ്ങൾ വ്യാഴാഴ്ച സമ്മാനിക്കും

March 3rd, 2020

logo-snehapuram-2020-green-voice-award-ePathram
അബുദാബി : സാംസ്കാരിക കൂട്ടായ്മയായ ഗ്രീൻ വോയ്സ് അബുദാബി യുടെ ഈ വർഷ ത്തെ സ്നേഹ പുരം പുരസ്കാര ങ്ങൾ മാര്‍ച്ച് 5 വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് അബു ദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ ഒരുക്കുന്ന ‘സ്നേഹപുരം 2020’ എന്ന പരി പാടി യില്‍ വെച്ച് സമ്മാനിക്കും എന്നു സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

green-voice-sneha-puram-2020-media-award-ePathram
ഗ്രീൻ വോയ്സ് മാധ്യമശ്രീ, കർമ്മശ്രീ, ഹരിതാക്ഷര എന്നീ പുരസ്‌കാര ങ്ങളാണ് നൽകി വരുന്നത്. കേരള ത്തിലും ഗൾഫിലും കലാ-സാഹിത്യ- മാധ്യമ- ജീവ കാരുണ്യ രംഗങ്ങളിൽ നൽകിയ സംഭാവന കളെ മുന്‍ നിറുത്തിയാണ് ഗ്രീൻ വോയ്സ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുക്കുന്നത്.

ഈ വർഷത്തെ ഗ്രീൻ വോയ്സ് ‘മാധ്യമശ്രീ’പുരസ്കാരം ഏഷ്യാ നെറ്റ് ന്യൂസ് ഡല്‍ഹി ബ്യൂറോ ചീഫ് പ്രശാന്ത് രഘുവംശത്തിനും ‘ഹരിതാക്ഷര’ പുര സ്കാരം പ്രമുഖ കവി ആലങ്കോട് ലീലാ കൃഷണനും സമ്മാനിക്കും .

പ്രവാസ ലോകത്തെ മാധ്യമ രംഗ ത്തെ പുരസ്കാര ങ്ങൾ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ (പ്രിന്റ് മീഡിയ-ഖലീജ് ടൈംസ്), സനീഷ് നമ്പ്യാർ (ടെലി വിഷൻ-മാതൃ ഭൂമി ന്യൂസ്), ബിന്ദു രാജൻ (പ്രവാസി ഭാരതി), നിസ്സാർ സെയ്ത് (ദുബായ് വാർത്ത ഓൺ ലൈൻ) എന്നിവര്‍ക്കും നല്‍കും.

തങ്ങളുടെ മേഖലകളിലെ ലക്ഷ്യബോധമാർന്ന പ്രവർ ത്തനം വഴി പ്രവാസി കളുടെ പൊതു ജീവിത ത്തിൽ ഇവർ നടത്തിയ ക്രിയാത്മക ചലന ങ്ങളാ ണ് പുര സ്കാര ത്തിനായി പരിഗണി ച്ചത് എന്ന് ഗ്രീൻ വോയിസ് പുരസ്കാര സമിതി അറിയിച്ചു. കെ. കെ. മൊയ്തീൻ കോയ, ടി. കെ. അബ്ദുൽ സലാം, ജലീൽ പട്ടാമ്പി എന്നിവർ അടങ്ങിയ സമിതിയാണ് ജേതാക്കളെ നിർണ്ണയിച്ചത്.

കഴിഞ്ഞ പതിനഞ്ചു വർഷ മായി കാരുണ്യ പ്രവർത്തന മേഖല യിൽ നിറ സാന്നിദ്ധ്യമായ ഗ്രീൻ വോയ്സ്, പതിനാറാം വാർഷിക ആഘോഷ ങ്ങളുടെ ഭാഗമായി നാട്ടിൽ സംഘടി പ്പിക്കുന്ന ‘എജ്യു എക്സലന്‍സ് അവാര്‍ഡ്’ മലപ്പുറം വളാഞ്ചേരിയില്‍ വെച്ച് നടത്തും. ലുലു ഇന്റർനാഷണൽ ഫിനാൻഷ്യൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് ചടങ്ങിൽ മുഖ്യാതിഥി ആയിരിക്കും.

ഗ്രീൻ വോയ്സ് നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന പുതിയ ജീവകാരുണ്യ സേവന പദ്ധതികൾ പ്രഖ്യാപിക്കും. ഗ്രീൻ വോയ്സ് നിർമിച്ചു നൽകുന്ന നാലു ഭവന ങ്ങളുടെ താക്കോൽ ദാനം 2020 മേയ് അവസാന വാരം നടക്കും എന്നും സംഘാടകർ അറിയിച്ചു.

ഇക്കാലയളവിൽ നിരവധി ഭവന രഹിതർക്ക് വീടുകൾ നിർമ്മിച്ച് നൽകിയ ഗ്രീൻ വോയ്‌സ്, നിർദ്ധനരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ചെലവുകൾ നൽകി വരികയും അഗതികളും അശരണരുമായ രോഗികൾക്ക് ചികിത്സാ സഹായവും നൽകി വരുന്നു.

പരിപാടികളെ കുറിച്ച് വിശദീകരിക്കുവാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളന ത്തിൽ ഗ്രീൻ വോയിസ് രക്ഷാധികാരി യും ലുലു ഗ്രൂപ്പ് ചീഫ് കമ്മ്യൂ ണിക്കേഷൻ ഓഫീസറുമായ വി. നന്ദ കുമാർ, ഇസ്‌ലാമിക് സെന്റർ വൈസ് പ്രസിഡണ്ട് അബ്ദുൽ സലാം, അജിത് ജോൺ സൺ, അബൂ ബക്കർ കുറ്റിക്കോൽ, സി. എച്ഛ്. ജാഫർ തങ്ങൾ എന്നിവർ സംബന്ധിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കോവിഡ് -19 : വ്യാജ വാർത്ത കൾ പ്രചരി പ്പിക്കരുത് : ആരോഗ്യ വകുപ്പ്.

March 2nd, 2020

corona-virus-first-case-confirmed-in-uae-ePathram
അബുദാബി : എമിറേറ്റിലെ ഒരു താമസ കേന്ദ്ര ത്തിൽ കോവിഡ് -19 വൈറസ് ബാധ സ്ഥിരീകരിച്ചു എന്ന രീതി യില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച വാർത്ത വ്യാജം എന്ന് ആരോഗ്യ വകുപ്പ്. ഔദ്യോഗിക മാധ്യമ ത്തിലൂടെ ആരോഗ്യ മന്ത്രാലയം പുറത്തു വിടുന്ന വാർത്ത കൾ മാത്രം പൊതു ജന ങ്ങള്‍ പിന്തുടരണം എന്നും അധികൃതര്‍.

സാമൂഹിക മാധ്യമ ങ്ങളിലൂടെ പരക്കുന്ന ഊഹാപോഹ ങ്ങൾ ജനങ്ങളിൽ കൂടുതൽ ബുദ്ധി മുട്ടുകള്‍ ഉണ്ടാക്കും.

കൊറോണ വൈറസ് ബാധിതരുടെ കൃത്യമായ കണക്കു കൾ മന്ത്രാലയം പുറത്തു വിട്ടിട്ടുണ്ട്. ഊഹാ പോഹ ങ്ങളും വ്യാജ വാര്‍ത്ത കളും പ്രചരി പ്പിക്കുന്നത് കുറ്റ കരം എന്നു കൂടി അധികൃതര്‍ ഓര്‍മ്മി പ്പിച്ചു.

ലോകാരോഗ്യ സംഘടന യുടെ നിർദ്ദേശ പ്രകാരമുള്ള അന്താരാഷ്ട്ര നില വാര മുള്ള കരുതൽ നടപടി കള്‍ യു. എ. ഇ. കൈ ക്കൊള്ളു ന്നത് എന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

* image Credit :  W A M

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

റമദാൻ 2020 ഏപ്രിൽ 24 ന് തുടക്കമാവും

February 20th, 2020

crescent-moon-ePathram
അബുദാബി : ഈ വർഷത്തെ റമദാൻ വ്രതം (ഹിജ്‌റ വർഷം1441) ഏപ്രിൽ 24 വെള്ളി യാഴ്ച ആരംഭിക്കും എന്ന് ജ്യോതിശാസ്ത്ര വിഭാഗം.

ഏപ്രിൽ 23 വ്യാഴാഴ്ച സൂര്യാസ്തമയ സമയത്ത് 6:26 ന് റമദാൻ ചന്ദ്രക്കല പ്രത്യക്ഷപ്പെടും എന്നും സൂര്യൻ അസ്തമിച്ച്‌ 20 മിനിറ്റ് കഴിഞ്ഞ് ചന്ദ്രൻ അപ്രത്യക്ഷ മാകും എന്നുമാണ് ജ്യോതി ശാസ്ത്ര കണക്കു കൂട്ടലുകൾ.

ഇതു പ്രകാരം ഏപ്രിൽ 24 വെള്ളി യാഴ്ച വ്രതം ആരംഭിക്കും എന്നും അറബ് യൂണിയൻ ഫോർ അസ്ട്രോണമി ആന്‍ഡ് സ്പേസ് സയന്‍സ് മെമ്പര്‍ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു.

തുടർന്ന് 2020 മെയ് 22 വെള്ളിയാഴ്ച (റമദാൻ 29) സൂര്യാസ്തമയ ത്തിനു ശേഷം ശവ്വാൽ മാസ പ്പി റവി ദൃശ്യം ആവുകയും മെയ് 23 നു ഈദുൽ ഫിത്വർ ആയിരിക്കും എന്നും അറിയിച്ചു.

മാത്ര മല്ല 2020 ജൂലായ് 22 ന് ബുധനാഴ്ച ദുൽ ഹജ്ജ് മാസം ആരംഭിക്കു കയും ജൂലായ് 30 വ്യാഴാഴ്‌ച അറഫാ ദിനം (ഹജ്ജ് കർമ്മം) ആചരി ക്കുകയും ജൂലായ് 31 വെള്ളിയാഴ്ച ഈദ് അൽ അദാ (ബലി പെരു ന്നാൾ) ആഘോഷി ക്കും എന്നും ഇബ്രാഹിം അൽ ജർവാൻ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രവാസി ഭാരതീയ സമ്മാൻ അവാര്‍ഡ് : അപേക്ഷകൾ ക്ഷണിച്ചു

February 19th, 2020

pravasi-bharathiya-samman-awards-ePathram

അബുദാബി : അടുത്ത വര്‍ഷത്തെ പ്രവാസി ഭാരതീയ സമ്മാൻ അവാര്‍ഡി നുള്ള (PBSA-2021) അപേക്ഷ കൾ ക്ഷണിച്ചു കൊണ്ട് അബുദാബി യിലെ ഇന്ത്യന്‍ സ്ഥാന പതി കാര്യാ ലയം വാര്‍ത്താക്കുറിപ്പ് ഇറക്കി.

പ്രവാസ ലോകത്ത് വിവിധ മേഖല കളിൽ ശ്രദ്ധേയ പ്രവര്‍ത്ത നങ്ങള്‍ കാഴ്ച വെച്ച ഇന്ത്യന്‍ പൗരന്മാര്‍, ഇന്ത്യൻ വംശജർ, സ്ഥാപന ങ്ങൾ എന്നിവര്‍ക്ക് മാർച്ച് 16 നു മുന്‍പായി അപേക്ഷിക്കാം.

*Image Credit :  DeshVidesh

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൊറോണ വൈറസ് : പരിഭ്രാന്തി വേണ്ട എന്ന് യു. എ. ഇ. അധികൃതർ

January 30th, 2020

corona-virus-first-case-confirmed-in-uae-ePathram
അബുദാബി : ചൈനയിലെ വുഹാനിൽ നിന്നും യു. എ. ഇ. യില്‍ എത്തിയ ചൈനീസ് കുടുംബ ത്തിലെ 4 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു എങ്കിലും ഇവര്‍ അപകട കര മായ അവസ്ഥയില്‍ അല്ല എന്നും രണ്ട് ആഴ്ചക്കുള്ളില്‍ ഇവര്‍ക്ക് ആശുപത്രി വിടാം എന്നും അധികൃതര്‍.

നിലവിൽ യു. എ. ഇ. യിൽ ഭയ പ്പെടേണ്ട സാഹചര്യ ങ്ങൾ ഇല്ല. ജനങ്ങള്‍ക്ക് പരി ഭ്രാന്തി വേണ്ട എന്നാൽ മുൻ കരുതലു കൾ എടുക്കുക എന്നതാണ് ഏറെ പ്രാധാന്യം.

വൈറസ് ബാധ റിപ്പോർട്ടിംഗ് കേന്ദ്ര ങ്ങള്‍ മുഴുവൻ സമയവും പ്രവർത്തി ക്കുന്നുണ്ട്. എല്ലാ വരുടെ യും ആരോഗ്യവും സുര ക്ഷയും ഉറപ്പു വരുത്തുന്ന തായി സ്ഥിതി ഗതി കൾ സൂക്ഷ്മ മായി വിലയിരുത്തുന്നുണ്ട് എന്നും  യു. എ. ഇ. ആരോഗ്യ- പ്രതിരോധ മന്ത്രാലയം അറിയിച്ചു.

കൊറോണ വൈറസ് ലോകത്ത് പടരുന്നതിന് മുൻപു തന്നെ ശക്തമായ സുരക്ഷാ മുൻ കരു തലുകൾ സ്വീകരിച്ചി രുന്നു എന്നും ആരോഗ്യ മന്ത്രാലയ ത്തിനു കീഴിലെ ക്ലിനിക്സ് സെക്ടർ അണ്ടർ സെക്രട്ടറി ഹുസൈൻ അബ്ദു റഹ്മാൻ അൽ റാൻഡ് അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ശ്രീദേവി മെമ്മോറിയൽ യുവ ജനോ ത്സവം സമാജ ത്തില്‍
Next »Next Page » സാഹിത്യോത്സവ് : അൽ വഹ്ദ സെക്ടർ ജേതാക്കൾ »



  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine