അബുദാബി : കേരള സോഷ്യല്‍ സെന്ററിന്റെ അഞ്ചാമത് ഭരത് മുരളി നാടകോത്സവ ത്തിന്റെ ഭാഗ മായി സംഘടി പ്പിച്ച ഏകാങ്ക നാടക രചനാ മത്സര ത്തില്‍ ബി. മധു സൂദനന്‍ ഒന്നാം സമ്മാനം കരസ്ഥ മാക്കി (നാടകം : ചെന്നായ്ക്കള്‍ കാത്തിരിക്കുന്നു).
രണ്ടാം സമ്മാനം ഷാജി സുരേഷ് ചാവക്കാട് രചിച്ച ‘അച്ഛന്റെ സുന്ദരിക്കോത’ യും കരസ്ഥമാക്കി. ഇതു തുടര്‍ച്ചയായ രണ്ടാം വര്‍ഷ മാണ് ഷാജി സുരേഷ് നാടക രചന യില്‍ പുരസ്കാരം നേടുന്നത്.
നാടകോല്‍സവ ത്തിന്റെ സമാപന ദിവസമാണ് കെ. എസ്. സി. യില്‍ വെച്ച് സമ്മാന ദാനം നടന്നത്.
അബുദാബി നാടകോല്‍സവം ഇന്ത്യ യില്‍ നടക്കുന്ന ഏതൊരു നാടകോല്‍സവ ത്തോടു മൊപ്പം ചേര്‍ക്കാവുന്ന ഒന്നായി മാറി യിരിക്കുന്നു എന്ന് വിധി കര്‍ത്താക്കളായ ഡോ. പി. കെ. നമ്പ്യാര്‍, സന്ധ്യാ രാജേന്ദ്രന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. നാടക- സിനിമാ പ്രവര്‍ത്ത കനായ രാജേന്ദ്രന്‍ മുഖ്യാതിഥി ആയിരുന്നു, അഹല്യ എക്സ്ചേഞ്ച് മാനേജര്‍ വി. എസ്. തമ്പി, യു. എ. ഇ. എക്സ്ചേഞ്ച് മീഡിയ മാനേജര്‍ മൊയ്തീന്‍ കോയ, സ്ക്രീനിംഗ് കമ്മറ്റി അംഗ ങ്ങള്‍, വിവിധ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിത രായിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സോഷ്യല്‍ സെന്റര്‍, നാടകം, പ്രവാസി, ബഹുമതി