അബുദാബി : തലസ്ഥാന നഗരിയില്‍ കഴിഞ്ഞ വര്‍ഷം 23 അപകട ങ്ങളിലായി 61 ജീവനുകള്‍ പൊലിഞ്ഞതായി അബുദാബി പോലീസ് ട്രാഫിക് ആന്‍ഡ് പെട്രോള്‍ ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹുസൈന്‍ അഹ്മദ് അല്‍ ഹാരിസി അറിയിച്ചു.
അമിത വേഗത യും മുന്നറിയിപ്പുകള്‍ അവഗണി ക്കുന്നതു മാണ് അപകട ത്തിന് കാരണം. ഡ്രൈവര്‍ മാര്‍ക്കായി കഴിഞ്ഞ വര്‍ഷത്തില്‍ നടത്തിയ 169 ബോധ വത്കരണ ക്ലാസ്സുകളില്‍ ഇതു വരെ 10,000 ഡ്രൈവര്‍മാര്‍ പങ്കെടുത്തി ട്ടുണ്ട്.
അപകടവുമായി ബന്ധപ്പെട്ട് 3.3 മില്യണ്‍ ഫോണ്‍ കോളുകളാണ് കഴിഞ്ഞ വര്‍ഷം പെട്രോള്‍ ഡിപ്പാര്‍ട്‌മെന്റില്‍ എത്തിയത്.
ഓപ്പറേഷന്‍ ഡിപ്പാര്‍ട്‌മെന്റില്‍ 22 ആധുനിക സിസ്റ്റം സജ്ജീ കരി ച്ചിട്ടുണ്ട്. 999 ല്‍ കൂടുതല്‍ ഫോണുകള്‍ വരുന്ന തിനാല്‍ മറ്റു ഫോണു കളിലേക്ക് വിളികള്‍ കുറഞ്ഞതായി ഡയറക്ടര്‍ കേണല്‍ നാസര്‍ സുലൈമാന്‍ അല്‍ മസ്‌കരി പറഞ്ഞു.
- pma