അബുദാബി : മുസ്സഫയിലെ എമിറേറ്റ്സ് ഫ്യൂച്ചർ ഇന്റർ നാഷണൽ അക്കാദമി യിലെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർ ത്ഥിക ളുടെ ’ഗ്രാജു വേഷൻ സെറി മണി’ ഇന്ത്യാ സോഷ്യൽ സെന്ററി ൽ നടന്നു.
ഇഫിയ ചെയർമാൻ ഡോക്ടർ ഫ്രാൻസിസ് ക്ലീറ്റസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യു. എ. ഇ. ഫെഡറൽ നാഷണൽ കൌൺസിൽ അംഗം ബ്രിഗേഡി യർ മുഹമ്മദ് അഹമ്മദ് അൽ യമാഹി മുഖ്യ അതിഥി ആയിരുന്നു.
ഇന്ത്യൻ എംബസ്സിയിലെ സെക്കണ്ട് സെക്രട്ടറി കപിൽ രാജ്, അബു ദാബി ആംഡ് ഫോഴ്സ് ഓഫീ സേഴ്സ് ക്ലബ്ബ് ഓപ്പ റേഷൻ ഡയരക്ടർ സാലെഹ് ഖിദർ ഹസൻ, ക്രിസ്റ്റഫർ ജോർജ്ജ്, ഗാരി എസ്. ഓ നീൽ, രേണു ചൗധരി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
ഇഫിയ പ്രിൻസിപ്പൽ കെ. വിനായകി സ്വാഗതം ആശംസിച്ചു.
ബ്രിഗേഡിയർ മുഹമ്മദ് അഹമ്മദ് അൽ യമാഹി, ഡോക്ടർ ഫ്രാൻ സിസ് ക്ലീറ്റസ്, കപിൽ രാജ്, സാലെഹ് ഖിദർ ഹസൻ, എന്നിവർ ചേർന്ന് വിദ്യാർ ത്ഥി കൾക്ക് പുരസ്കാരവും സാക്ഷ്യ പത്രവും സമ്മാ നിച്ചു.
അദ്ധ്യാപകരു ടെ നേതൃത്വ ത്തിൽ കുട്ടികൾ തയ്യാ റാക്കിയ ‘ഇഫിയ സ്പെക്ട്രം’ എന്ന സ്കൂൾ മാഗ സിൻ പ്രകാശനം ചെയ്തു. തുടർന്ന് കുട്ടി കൾ അവതരി പ്പിച്ച വർണ്ണാഭ മായ സംഗീത – നൃത്ത പരി പാടി കൾ ചട ങ്ങിനെ കൂടുതൽ ആകർ ഷക മാക്കി.
രക്ഷിതാക്കളും അദ്ധ്യാപകരും വിദ്യാർത്ഥി കളും അടക്കം നൂറു കണക്കിന് പേർ പരി പാടി കളിൽ സംബന്ധിച്ചു.
* കുട്ടികളെ സ്വതന്ത്രമായി ചിന്തിക്കുവാൻ അനുവദിക്കുക : ശത്രുഘ്‌നൻ സിൻഹ
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, കുട്ടികള്‍, ബഹുമതി, വിദ്യാഭ്യാസം