ഷാര്‍ജ : സോഷ്യൽ മീഡിയ യിലെ സജീവ സാന്നിദ്ധ്യമായ മലയാള നാട് കൂട്ടായ്മയുടെ യു. എ. ഇ. ഘടക ത്തിന്റെ അഞ്ചാം വാര്‍ഷികവും കുടുംബ സംഗമവും ‘ഗ്രാമിക’ എന്ന പേരില്‍ വിവിധ പരിപാടി കളോടെ ആഘോഷിച്ചു.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന ആഘോഷ പരിപാടി കള്‍ കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ‘ഹരിത ദര്‍ശനം എന്ത് എന്തിന്’ എന്ന വിഷയ ത്തില്‍ നടന്ന സെമിനാറില്‍ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. അബ്ദുള്‍ ഖാദര്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. പി. കെ. പോക്കര്‍, ഫൈസല്‍ ബാവ, മിഥിലാജ്, സലിം ദിവാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.
സാമൂഹ്യ വിഷയങ്ങള്‍ ജനമധ്യത്തില്‍ എത്തിക്കുന്നതിനായി സോഷ്യല്‍ മീഡിയയെ ഫലപ്രദമായി ഉപയോഗിക്കുന്ന പൊതു പ്രവര്‍ത്തകര്‍ ക്കായി മലയാള നാട് യു. എ. ഇ. ചാപ്റ്റര്‍ ഏര്‍പ്പെടു ത്തി യിരിക്കുന്ന ‘ഗ്രാമിക പുരസ്കാരം’ ടി. എന്‍. സന്തോഷിന് സമ്മാനിച്ചു. സെക്രട്ടേറിയേറ്റ് പടിക്കല്‍ നടത്തിയ നില്‍പ്പ് സമര ത്തിന്റെ സോഷ്യല്‍ മീഡിയ പ്രചാരണ വിഭാഗം കോ-ഓര്‍ഡിനേറ്റര്‍ ആയിരുന്നു ടി. എൻ. സന്തോഷ്.
ഇന്ത്യന്‍ അസോസിയേഷന്‍ ലൈബ്രറിക്കായി മലയാള നാട് സംഭാവന നല്‍കിയ ഇരുനൂറോളം പുസ്തകങ്ങള്‍ സമ്മേളന ത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ. ബാല കൃഷ്ണന്‍, സെക്രട്ടറി അഡ്വ. വൈ. എ. റഹിം എന്നിവര്‍ ചേര്‍ന്ന് ഏറ്റു വാങ്ങി.
കൂടാതെ ടാന്‍സാനിയ യിലെ കിച്ചന്കാനി ഗ്രാമ ത്തില്‍ പൊതുജന സഹായ ത്തോടെ നിര്‍മിക്കുന്ന ലൈബ്രറി ക്കായി നൂറോളം പുസ്തക ങ്ങള്‍ സംഭാവന നല്‍കുകയും ചെയ്തു.
പരിപാടിയുടെ ഭാഗ മായി വിവിധ കലാ പരിപാടികളും സംഘടി പ്പിച്ചിരുന്നു. അഡ്വ. ജെയിംസ് വിന്‍സെന്റ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സുനില്‍ രാജ് സ്വാഗതവും നസീര്‍ ഉസ്മാന്‍ നന്ദിയും പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രവാസി, ഷാര്‍ജ, സാംസ്കാരികം, സാഹിത്യം