അബുദാബി : കേരള സാഹിത്യ അക്കാദമി യുടെ സഹ കരണ ത്തോടെ അബു ദാബി കേരള സോഷ്യൽ സെന്റ റിൽ ‘നിതാന്ത ജാഗ്രത യുടെ ഓർമ്മ പ്പെടു ത്തലുകൾ’ എന്ന ശീർഷക ത്തിൽ ഒ. എൻ. വി. – അഴീ ക്കോട് അനു സ്‌മര ണവും സാംസ്‌കാ രികോൽ സവ വും സംഘടി പ്പിച്ചു. മൂന്നു ദിവസ ങ്ങളി ലായി നടന്ന പരി പാടി കെ. എസ്. സി. യിലും മുസ്സഫ യിലെ അബു ദാബി മലയാളീ സമാജ ത്തിലും ആയി ട്ടാണ് സംഘടി പ്പിച്ചത്.
സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖന്‍ മുഖ്യാതിഥി ആയി സംബന്ധിച്ച പരി പാടി യുടെ ഉദ്ഘാടനം സാംസ് കാരിക വകുപ്പു മുൻ മന്ത്രി എം. എ. ബേബി നിര്‍വ്വഹി ച്ചു.
അഴീക്കോടി ന്റെ സംവാദ മണ്ഡ ലങ്ങൾ എന്ന വിഷയ ത്തെ ക്കുറിച്ച് സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ. പി. മോഹ നനും ഒ. എൻ. വി. യുടെ സന്ദ ർഭ ങ്ങൾ എന്ന വിഷയ ത്തെ ക്കുറിച്ച് ഇ. പി. രാജ ഗോപാലനും സംസാ രിച്ചു.
കെ. എസ്. സി. പ്രസിഡന്റ് പി. പത്ഭ നാഭൻ അദ്ധ്യ ക്ഷത വഹിച്ചു. കെ. കെ. മൊയ്‌തീൻ കോയ, ഗണേഷ് ബാബു, അബു ദാബി ശക്‌തി തിയ്യ റ്റേഴ്‌സ് പ്രസി ഡന്റ് വി. പി. കൃഷ്‌ണ കുമാർ, ജനറൽ സെക്ര ട്ടറി സുരേഷ് പാടൂർ തുടങ്ങി യവര്‍ പ്രസം ഗിച്ചു.
രണ്ടാം ദിവസം നടന്ന കവിത ക്യാമ്പില്‍ ‘കവിത യുടെ ജീവന്‍’ എന്ന വിഷ യത്തില്‍ ഇ. പി. രാജ ഗോപാലന്‍ പ്രഭാഷണം നടത്തി. കമറുദ്ദീന്‍ ആമയം, ടി. എ. ശശി, സര്‍ജു ചാത്തന്നൂര്‍, അബൂ ബക്കര്‍, സോഫിയ ജമാല്‍ എന്നിവര്‍ പങ്കെടുത്തു.
തുടര്‍ന്നു നടന്ന ‘കഥാ കാരന്മാ രോടൊപ്പം’ എന്ന പരി പാടി യില്‍ സുഭാഷ് ചന്ദ്രന്‍, എം. നന്ദ കുമാര്‍, അഷ്റഫ് പെങ്ങാട്ടയില്‍, സലിം അയിനത്തേ്, പി. മണി കണ്ഠന്‍, ഷാജഹാന്‍ മാടമ്പാട്ട്, കെ. എം. അബ്ബാസ്, മുരളി മീങ്ങോത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
കേരള സോഷ്യൽ സെന്റർ ശക്തി തിയ്യറ്റേഴ്‌സു മായി സഹകരിച്ചു കൊണ്ട് മൂന്നാം ദിവസ മായ ശനിയാഴ്ച മലയാളി സമാജത്തില്‍ സംഘടി പ്പിച്ച സാംസ്കാരിക സമ്മേളന ത്തോടെ പരി പാടി കള്‍ക്ക് സമാ പന മായി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, കേരള സാംസ്കാരിക വ്യക്തിത്വം, കേരള സോഷ്യല്‍ സെന്റര്‍, പ്രവാസി, സാംസ്കാരികം