Thursday, February 24th, 2011

എന്‍ഡോസള്‍ഫാന്‍ : ദുരിതങ്ങളുടെ ഒരു പ്രകൃതി ദൃശ്യം

endosulfan-abdul-nasser-epathram

ദുബായ്‌ : ദുബായില്‍ നിന്നും രണ്ടു യുവ ഫോട്ടോഗ്രാഫര്‍മാര്‍ കാസര്‍ക്കോട്ടേ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശം സന്ദര്‍ശിക്കാനുള്ള ഉദ്യമം ഏറ്റെടുത്തപ്പോള്‍ അത് തങ്ങളുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കുന്ന ഒരു യാത്രയാവും എന്ന് ഇവര്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ദുരിതം നേരിട്ട് കാണുകയും അവശത അനുഭവിക്കുന്നവരോട് അടുത്ത് ഇടപഴകുകയും ഇരകളോടൊപ്പം ദിന രാത്രങ്ങള്‍ പങ്കിടുകയും ചെയ്ത അവര്‍ തിരികെ വന്നത് തികച്ചും വ്യത്യസ്തരായിട്ടായിരുന്നു.

ലാഭക്കൊതി മാത്രം ലക്‌ഷ്യം വെച്ച് മനുഷ്യന്‍ നടത്തുന്ന കീടനാശിനി പ്രയോഗത്തിന്റെ ഭീകരമായ മുഖം അടുത്തു നിന്ന് കണ്ട ഇവരുടെ മുന്‍പില്‍ ഇന്ന് ഒരു ലക്‌ഷ്യം മാത്രമേയുള്ളൂ. കഷ്ടത അനുഭവിക്കുന്ന ഈ അശരണര്‍ക്ക് സാന്ത്വനമേകാന്‍ എന്തെങ്കിലും ഉടനടി ചെയ്യണം. തങ്ങള്‍ അടുത്തറിഞ്ഞ ഈ കൊടും വിപത്തിന്റെ നേര്‍ക്കാഴ്ചകള്‍ ലോകത്തിന് മുന്‍പില്‍ വെളിപ്പെടുത്തി ഈ ലക്ഷ്യം നിറവേറ്റാനുള്ള ശ്രമത്തിലാണ് ഇവര്‍.

ഫോട്ടോഗ്രാഫിയില്‍ കമ്പമുള്ള ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് ദുബായില്‍ രൂപം നല്‍കിയ ഷട്ടര്‍ ബഗ്സ് എന്ന ഫോട്ടോഗ്രാഫി ക്ലബ്ബിന്റെ മാര്‍ഗ്ഗദര്‍ശിയും അബുദാബിയില്‍ ആര്‍ട്ട്‌ ഡയറക്ടറുമായ പ്രശസ്ത ഫോട്ടോഗ്രാഫര്‍ അബ്ദുള്‍ നാസര്‍, ഷാര്‍ജയില്‍ സേഫ്റ്റി എന്‍ജിനീയറും ഫോട്ടോഗ്രാഫറുമായ ശ്രീജിത്ത്‌ എന്നിവരാണ് ഷട്ടര്‍ ബഗ്സ് ഫോട്ടോഗ്രാഫി ക്ലബ്ബിനു വേണ്ടി ഈ ഉദ്യമം ഏറ്റെടുത്തത്.

sreejith-abdul-nasser-epathram

ശ്രീജിത്ത്, അബ്ദുള്‍ നാസര്‍

ഷട്ടര്‍ ബഗ്സ് ഫോട്ടോഗ്രാഫി ക്ലബ്ബിന്റെ സജീവ പ്രവര്‍ത്തകനായ ജിനോയ്‌ വിശ്വനെ e പത്രം പരിസ്ഥിതി ക്ലബ്‌ പ്രവര്‍ത്തകര്‍ സഹായം അഭ്യര്‍ഥിച്ചു സമീപിച്ച തോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് സപ്പോര്‍ട്ട് ഗ്രൂപ്പുമായി സഹകരിച്ചു എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തെ സംബന്ധിച്ച വീഡിയോ പ്രദര്‍ശനം യു.എ.ഇ. യിലെ അനേകം വേദികളില്‍ പ്രദര്‍ശിപ്പിച്ച e പത്രം പരിസ്ഥിതി ക്ലബ്‌ ഈ വിഷയത്തില്‍ കൂടുതല്‍ എന്ത് ചെയ്യാനാവും എന്ന അന്വേഷണത്തിന്റെ ഒടുവിലാണ് ഷട്ടര്‍ ബഗ്സ് ക്ലബ്ബുമായി ബന്ധപ്പെടാന്‍ ഇടയായത്. ഒരു നല്ല ഫോട്ടോഗ്രാഫര്‍ എന്നതിലുപരി ഒരു പരിസ്ഥിതി സ്നേഹിയും മനുഷ്യ സ്നേഹിയും കൂടിയായ ജിനോയ്‌ വിശ്വന്‍ ഷട്ടര്‍ ബഗ്സിന്റെ സേവനങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ക്ഷേമത്തിന് ഉതകുന്ന എന്ത് പ്രവര്‍ത്തനത്തിനും ലഭ്യമാക്കാം എന്ന് വാഗ്ദാനം ചെയ്തു. അങ്ങനെയെങ്കില്‍ കാസര്‍ക്കോട്‌ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ഫോട്ടോകള്‍ നേരിട്ടെടുത്ത് ഒരു പ്രദര്‍ശനം സംഘടിപ്പിക്കുകയും പ്രശ്നത്തിന്റെ ഗൌരവം ലോകത്തിനു മുന്‍പില്‍ വെളിപ്പെടുത്തുകയും ചെയ്യാം എന്ന e പത്രം പരിസ്ഥിതി ക്ലബ്ബിന്റെ ആശയം ഷട്ടര്‍ ബഗ്സ് പ്രവര്‍ത്തകര്‍ അംഗീകരിക്കുകയും ചെയ്തു.

e പത്രം പരിസ്ഥിതി ക്ലബ്ബിന്റെ സജീവ പ്രവര്‍ത്തകനും കേരളത്തിലും യു.എ.ഇ. യിലും അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകനുമായ ഫൈസല്‍ ബാവ, പ്രൊഫ. എം. എ. റഹ്മാന്‍, കാസര്‍ക്കോടുള്ള എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതിക്ക് നേതൃത്വം നല്‍കുന്ന ബാലകൃഷ്ണന്‍ എന്നിവരുമായി ബന്ധപ്പെടുകയും ഇവരുടെ യാത്രയ്ക്ക് വേണ്ട സഹായ സഹകരണങ്ങള്‍ ഉറപ്പു വരുത്തുകയും ചെയ്തു. കാസര്‍ക്കോട്ടെത്തിയ ഫോട്ടോഗ്രാഫര്‍മാര്‍ക്ക്‌ കുമാരന്‍ എന്ന ഒരു സഹായിയെയും ഇവര്‍ ഏര്‍പ്പെടുത്തി കൊടുത്തു. ദുരിത ബാധിത പ്രദേശത്തെ പതിനഞ്ച് കുടുംബങ്ങളില്‍ കുമാരന്റെ സഹായത്തോടെ ചെന്നെത്തിയ ഇവര്‍ തങ്ങള്‍ അവിടെ കണ്ട ഭീകരത അനിര്‍വചനീയമാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നു.

തങ്ങളുടെ മാധ്യമമായ ക്യാമറയില്‍ പല ചിത്രങ്ങളും ഒപ്പിയെടുക്കുവാന്‍ തങ്ങളുടെ മനസ് അനുവദിക്കാത്ത അത്രയും ദാരുണമായിരുന്നു പല കാഴ്ചകളും. പക്ഷെ കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി രണ്ടു തലമുറകള്‍ അനുഭവിക്കുന്ന ഈ ദുരന്തം അവിടത്തുകാരെ നിസ്സംഗരാക്കിയിരുന്നു. തങ്ങളില്‍ ഒരാളെ ആസന്ന നിലയില്‍ ആശുപത്രിയിലേക്ക്‌ കൊണ്ട് പോവുന്നത് നോക്കി ഇനി അയാള്‍ തിരിച്ചു വരില്ല എന്ന് തികച്ചും നിസ്സംഗമായി പറയുന്ന കാഴ്ച ഒരിക്കലും ഒരു ക്യാമറയിലും ഒപ്പിയെടുക്കുവാന്‍ കഴിയാത്തവണ്ണം തീവ്രമായിരുന്നു എന്ന് ഇവര്‍ ഓര്‍മ്മിക്കുന്നു.

ദുരിത ബാധിത കുടുംബങ്ങളോടൊപ്പം ദിവസങ്ങള്‍ ചിലവഴിച്ച ഇവര്‍ യു.എ.ഇ. യില്‍ തിരിച്ചെത്തിയത്‌ സുവ്യക്തമായ ഒരു ലക്ഷ്യത്തോടെയാണ്. തങ്ങള്‍ കണ്ട ദുരിതം ലോകത്തെ കാണിച്ച് നിസഹായരായ ഈ ജനതയ്ക്ക്‌ സന്മനസ്സുകളുടെ സഹായം ലഭ്യമാക്കുക എന്നതാണ് അത്. വിവിധ മാധ്യമ സാമൂഹിക സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തില്‍ യു. എ. ഇ. യില്‍ രൂപം കൊണ്ട എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് സപ്പോര്‍ട്ട് ഗ്രൂപ്പിന്റെ സംരംഭങ്ങളില്‍ തങ്ങളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ഈ പ്രശ്നത്തിലേക്ക് ജന ശ്രദ്ധ തിരിക്കാനായി തങ്ങളുടെ ഫോട്ടോകളുടെ ഒരു പ്രദര്‍ശനവും ഇവര്‍ സംഘടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇതിനായി തിരഞ്ഞെടുത്ത ഫോട്ടോകളുടെ വലിയ പ്രിന്റുകള്‍ എടുത്ത് പ്രദര്‍ശനത്തിനായി സജ്ജമാക്കുന്ന തിരക്കിലാണ് ഇവര്‍. ചിലവേറിയ ഈ ഉദ്യമത്തില്‍ ഇവരോടൊപ്പം ചേര്‍ന്ന് സഹകരിക്കാനും സഹായ്ക്കാനും താല്പര്യമുള്ളവര്‍ക്ക് ഈ നമ്പരില്‍ വിളിച്ച് ബന്ധപ്പെടാവുന്നതാണ് : 0555814388. green at epathram dot com എന്ന ഈമെയിലിലും ബന്ധപ്പെടാവുന്നതാണ്.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • കൊവിഡ് മാനദണ്ഡങ്ങള്‍ വീണ്ടും പുതുക്കി
 • വിസ സ്റ്റാമ്പ് ചെയ്യാന്‍ മെഡിക്കല്‍ ടെസ്റ്റിനായി സേഹ ആപ്പിലൂടെ ബുക്കിംഗ്
 • കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പരിഹസിക്കുന്നത് ശിക്ഷാര്‍ഹം
 • ജീവനക്കാര്‍ക്ക് കൃത്യ സമയത്ത് ശമ്പളം നല്‍കണം : സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ്
 • ബഹ്റൈന്‍ കേരളീയ സമാജത്തില്‍ നാടകോത്സവം
 • നിര്‍ബ്ബന്ധിത ഹോം ക്വാറന്‍റൈന്‍ : പ്രവാസ ലോകത്ത് ശക്തമായ പ്രതിഷേധം
 • സൗദി അറേബ്യ യിലേക്ക് ഒഡെപെക് വഴി നിയമനം
 • പൊതു മാപ്പ് വാര്‍ത്ത : വ്യാജ പ്രചരണങ്ങള്‍ക്ക് എതിരെ മുന്നറിയിപ്പ്
 • ഇടവ സൈഫ് മെമ്മോറിയല്‍ പ്രഥമ അവാര്‍ഡ് ലൂയിസ് കുര്യാക്കോസിന്
 • മുൻകാല സൈനികരെ ആദരിക്കുന്നു
 • അ​ഭ്യൂ​ഹ​ങ്ങ​ളും വ്യാ​ജ വാ​ർ​ത്തകളും ​പ്രചരിപ്പിക്കരുത്
 • പുതു വര്‍ഷ പുലരിയെ വരവേറ്റത് കനത്ത മഴ
 • ഐ. എസ്. സി. അജ്മാന്‍ നാടക മത്സരം സംഘടിപ്പിക്കുന്നു
 • കൊവിഡ് പരിശോധനയിലും തട്ടിപ്പ് : അനുഭവം വ്യക്തമാക്കി ഒരു വൈറല്‍ പോസ്റ്റ്
 • കൊവിഡ് വ്യാപനം : ഡിസംബര്‍ 30 മുതല്‍ പുതിയ മാനദണ്ഡങ്ങൾ
 • പുതുവത്സര ദിനം : സ്വകാര്യ സ്ഥാപന ങ്ങളിലെ ജീവന ക്കാര്‍ക്ക് ശമ്പളത്തോടെ അവധി
 • 18 വയസ്സിന് മുകളിലുള്ളവര്‍ കൊവിഡ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണം
 • കെ. എം. സി. സി. മാട്ടൂൽ സൂപ്പർ ലീഗ് ലോഗോ പ്രകാശനം ചെയ്തു
 • സമാജത്തില്‍ ‘വിസ്മയം-2021’ വിന്‍റര്‍ ക്യാമ്പ്
 • കൊവിഡ് നിയന്ത്രണം : സർക്കാർ സ്ഥാപനങ്ങളിൽ ഗ്രീൻ പാസ്സ് നിര്‍ബ്ബന്ധം • കിയാല്‍ മറുപടി പറയണം : വെ...
  എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
  ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
  പ്രവാസി ക്ഷേമനിധി പ്രായ പ...
  സിറിയ : വെടിനിർത്തൽ അടുക്...
  സമാജം യുവജനോത്സവം : ഗോപിക...
  ജലീല്‍ രാമന്തളി യുടെ നേര്...
  ഭൂമിക്കായി ഒരു മണിക്കൂര്‍...
  അബുദാബി പുസ്തക മേളക്ക് തു...
  ജലീല്‍ രാമന്തളി യുടെ നോവല...
  മാധ്യമങ്ങള്‍ സത്യ ത്തിന്റ...
  ഇ. എം. എസ്. ആഗ്രഹിച്ച രീത...
  ഇന്ത്യന്‍ എംബസി യിലെ കമ്യ...
  ഷാര്‍ജയില്‍ തീ : മലയാളിയു...
  ഖത്തര്‍ : ലോകത്തെ ഏറ്റവും...
  യു.എ.ഇ.യില്‍ ആനയുടെ കാല്‍...
  ഏറ്റവും ആദരിക്കുന്ന നേതാവ...
  ഇന്ത്യന്‍ സിനിമകള്‍ ജീവിത...
  ബഷീര്‍ അനുസ്മരണവും സാഹിത്...
  സൌദിയില്‍ അറസ്റ്റിലായ ഗായ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine