അബുദാബി : പ്രമുഖ ചലച്ചിത്രകാരന്‍ പി. പത്മ രാജന്‍റെ ഓര്‍മ്മ ക്കായി സാംസ്കാരിക കൂട്ടായ്മയായ അബുദാബി സോഷ്യൽ ഫോറം പ്രഖ്യാപിച്ച പത്മരാജൻ അവാർഡ് നടന്‍ റഹ്മാന് സമ്മാനിച്ചു.
അബുദാബി നാഷണൽ തീയറ്ററിൽ സംഘടി പ്പിച്ച സോഷ്യൽ ഫോറം വാർഷിക ആഘോഷ പരിപാടി ദൃശ്യം 2015, ഇന്ത്യൻ അംബാസിഡർ ടി. പി. സീതാറാം ഉദ്ഘാടനം ചെയ്ത സാംസ്കാരിക സമ്മേളന ത്തോടെ ആരംഭിച്ചു.
ചടങ്ങില്‍ സോഷ്യൽ ഫോറം പ്രസിഡന്റ് ഡോക്ടര്‍ മനോജ് പുഷ്കര്‍ അദ്ധ്യക്ഷത വഹിച്ചു. പത്മരാജൻ ഫൗണ്ടേഷനു മായി ചേർന്ന് അബുദാബി സോഷ്യൽ ഫോറം ഏര്‍പ്പെടു ത്തിയ പ്രഥമ പത്മ രാജൻ അവാർഡ് പ്രമുഖ നടന്‍ റഹ്മാന് സമ്മാനിച്ചു.
സാഹിത്യ കാരനും സംവിധായകനു മായ പി. പത്മരാജന്റെ പേരിൽ കേരള ത്തിന് പുറത്ത് ആദ്യ മായിട്ടാണ് ഒരു പുരസ്കാരം പ്രഖ്യാപി ക്കുന്നത്.
സോഷ്യൽ ഫോറ ത്തിന്റെ ഈ വർഷത്തെ ബിസിനസ് എക്സ ലൻസി അവാർഡ് ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ചിന്റെ സി. ഇ. ഒ. അദീബ് അഹമ്മദിനു സമ്മാനിച്ചു.
മാധ്യമ രംഗത്തെ മികച്ച പ്രവര്‍ത്തന ങ്ങള്‍ക്ക് പ്രമുഖ മാധ്യമ പ്രവര്‍ത്ത കന്‍ ജയ്മോന്‍ ജോര്‍ജ്ജിന് മാധ്യമ പുരസ്കാരവും സമ്മാനിച്ചു.
പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് നേടിയ അഷ്‌റഫ് താമര ശ്ശേരിയെ ചടങ്ങിൽ ആദരിച്ചു. നിർദ്ധനരായ ക്യാൻസർ രോഗി കൾക്കുള്ള ധന സഹായ വിതരണവും നടന്നു.
അബുദാബി യിലെ സാമൂഹ്യ സാംസ്കാരിക വ്യവസായ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.
സാംസ്കാരിക സമ്മേളനത്തെ തുടര്‍ന്ന് സിനിമാ – ടെലിവിഷന്‍ കലാ കാരന്മാര്‍ അവതരിപ്പിച്ച വിവിധ കലാ പരിപാടി കള്‍ അരങ്ങേറി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, ബഹുമതി, സംഘടന, സാമൂഹ്യ സേവനം, സാംസ്കാരികം