അബുദാബി : മാര്‍ തോമാ സഭയുടെ അഭിവന്ദ്യ തിരുമേനി ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത യുടെ നേതൃത്വ ത്തില്‍ ഗുരുവായൂരിലെ ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഒരുക്കുന്ന വൃക്ക രോഗി കള്‍ക്കാ യുള്ള സഹായ പദ്ധതി ‘ കനിവ് 95 ‘ അബുദാബി യില്‍ തുടക്കം കുറിച്ചു.
അബുദാബി മലയാളി സമാജ ത്തില്‍ നടന്ന പരിപാടി യില്‍ സമാജ ത്തിന്റെ സംഭാവന യായി ഒരു ലക്ഷം രൂപയുടെ ഡ്രാഫ്റ്റ് സ്വീകരിച്ചു കൊണ്ട് മാര്‍ ക്രിസോസ്റ്റം തിരുമേനി പദ്ധതി ഉദ്ഘാടനം ചെയ്തു. ശാന്തി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ചെയര്‍ പേഴ്സണ്‍ ഉമാ പ്രേമന്‍ ചടങ്ങില്‍ സംബന്ധിച്ചു. പദ്ധതി യുടെ ഔദ്യോഗിക പ്രഖ്യാപനം തിരുമേനി യുടെ 95ആം പിറന്നാളിനോട് അനുബന്ധിച്ച് 2012 ഏപ്രില്‍ 27 ന് നടത്തും.
5000 പേരില്‍ നിന്നായി ഒരുലക്ഷം രൂപ വീതം സമാഹരിച്ച് ബാങ്കില്‍ നിക്ഷേപിക്കുന്ന തിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ട് വൃക്ക രോഗികള്‍ക്ക് സ്ഥിരമായി സഹായം എത്തിക്കുന്ന പദ്ധതി യാണ് ‘കനിവ് 95’. ഉമാ പ്രേമന്‍ കനിവ് 95 ന്റെ പ്രവര്‍ത്തന ങ്ങളെ ക്കുറിച്ച് വിശദീകരിച്ചു.
സമാജം പ്രസിഡന്റ് മനോജ് പുഷ്‌കര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ. എച്ച്. താഹിര്‍ സ്വാഗതം പറഞ്ഞു. വിവിധ അമേച്വര്‍ സംഘടനാ പ്രതിനിധി കള്‍ തിരുമേനിക്ക് പൂച്ചെണ്ടുകള്‍ സമ്മാനിച്ചു. തിരുമേനി യുടെ 95 വര്‍ഷത്തെ ജീവിതം വെളിപ്പെടുത്തുന്ന ‘പിന്നിട്ട 95 വര്‍ഷങ്ങള്‍ ‘ എന്ന പേരി ലുള്ള വിപലുമായ ഫോട്ടോ പ്രദര്‍ശനവും സമാജം അങ്കണ ത്തില്‍ ഒരുക്കിയിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, ജീവകാരുണ്യം, മലയാളി സമാജം, സാമൂഹ്യ സേവനം