കുവൈത്ത് : എറണാകുളം ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മയായ ‘കേര’ (കുവൈത്ത് എറണാകുളം റസിഡന്‍സ് അസോസി യേഷന്‍) യുടെ മൂന്നാമത് ‘വസന്തോത്സവം’ 2015 മെയ് 22 വെള്ളിയാഴ്ച, അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ വച്ച് സമുചിതമായി ആഘോഷി ക്കുവാന്‍ തീരുമാനിച്ചു.
അബ്ബാസിയ ഹൈഡയിന്‍ ഓഡിറ്റോറിയ ത്തില്‍ വച്ച് സംഘടിപ്പിച്ച യോഗ ത്തില്‍ ആക്റ്റിംഗ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ പീറ്റര്‍ അദ്ധ്യക്ഷത വഹിച്ചു. അജോ എബ്രഹാം സ്വാഗതവും ജനറല്‍ സെക്രട്ടറി കെ. ഒ. ബെന്നി വസന്തോത്സവ വിഷയ അവതരണവും ഇവന്റ് കണ്‍വീനര്‍ ബിനില്‍ സ്‌കറിയ പരിപാടി കളുടെ വിജയ ത്തിനും നടത്തിപ്പിനും ആയുള്ള വിവിധ ങ്ങളായ 71 അംഗ കമ്മിറ്റി കള്‍ രൂപീകരിക്കുകയും ചെയ്തു.
ആഘോഷ ങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള ഫുഡ് & എന്‍ട്രി കൂപ്പണ്‍ ഉദ്ഘാടനം നടത്തപ്പെട്ടു. വനിതാ കണ്‍വീനര്‍ തെരേസ ആന്റണി ആശംസ യും സോഷ്യല്‍ അഫ്യര്‍സ് കണ്‍വീനര്‍ പ്രതാപന്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് കേര കുടുംബാംഗങ്ങളായ ഡെന്നിസ് ജോണ്‍, മനു മണി, ലിജി തോമസ്, പാര്‍വതി ശശി കുമാര്‍ തുടങ്ങിയവര്‍ വിവിധ കലാ പരിപാടി കള്‍ അവതരിപ്പിച്ചു.
യോഗത്തില്‍ കേന്ദ്ര കമ്മിറ്റി, അബ്ബാസിയ, സാല്‍മിയ, ഫര്‍വാനിയ, ഫഹഹീല്‍ തുടങ്ങിയ യൂണിറ്റ് കമ്മിറ്റി അംഗങ്ങളും വനിതാ വേദി പ്രവര്‍ത്തകരും പങ്കെടുത്തു. സുബൈര്‍ എളമന, അനില്‍ കുമാര്‍, ഹംസ കോയ, ബിജു എസ്. പി, രജനി ആനില്‍ കുമാര്‍, നൂര്‍ജഹാന്‍, ഷബ്‌നം സിയാദ്, റോയി മാനുവല്‍, ബിപിന്‍ ജേക്കബ് എന്നിവര്‍ നേതൃത്വം വഹിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുവൈറ്റ്, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, സംഘടന, സാംസ്കാരികം