ദുബായ് : അധികാരം താഴെത്തട്ടില്‍ എത്തിച്ചവര്‍ക്ക് അധികാരം നല്‍കുക, നാടിന്റെ വികസനത്തിന് യു. ഡി. എഫിന് വോട്ട് നല്‍കുക എന്ന പ്രമേയവുമായി ദുബായ് കെ. എം. സി. സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി നടത്തി വരുന്ന തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ജനപക്ഷം 2011 നാളെ രാത്രി എട്ടു മണിക്ക് ദുബായ് കെ. എം. സി. സി. സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. പരിപാടിയില്‍ മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ സെക്രട്ടറി എ. ജി. സി. ബഷീര്‍, മുസ്ലിം യൂത്ത് ലീഗ് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ഹസൈനാര്‍, കെ. എം. സി. സി., ഒ. ഐ. സി. സി., യു. ഡി. എഫിന്റെ മറ്റു ഘടക കക്ഷികളുടെ ജില്ലാ സംസ്ഥാന കേന്ദ്ര നേതാക്കള്‍, പ്രവാസി കൂട്ടായ്മകളുടെ നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍, പൗര പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മുഴുവന്‍ കെ. എം. സി. സി. യുടേയും, യു. ഡി. എഫിന്റെയും പ്രവര്‍ത്തകരും, അനുഭാവികളും കൃത്യ സമയത്ത് പങ്കെടുക്കണമെന്ന് ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി അറിയിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കെ.എം.സി.സി., തിരഞ്ഞെടുപ്പ്