അബുദാബി : സോഷ്യല്‍ മീഡിയ യുടെ നല്ല ഉപ യോഗ ങ്ങളെ പ്രോല്‍സാഹി പ്പിക്കണം എന്ന് അബു ദാബി പോലീസ്.
ഊഹാ പോഹങ്ങള്‍ പ്രചരിപ്പിക്കുക, അപകട ങ്ങള്‍, ഗതാഗത നിയമ ലംഘന ങ്ങൾ, പൊതു സ്ഥല ങ്ങ ളിലെ മോശം പെരു മാറ്റം തുടങ്ങി സമൂഹ ത്തെ ദോഷ കര മായി ബാധി ക്കുന്ന ഫോട്ടോ കളും വീഡി യോകളും സാമൂഹ്യ മാധ്യമ ങ്ങളില്‍ പോസ്റ്റ് ചെയ്യരുത് എന്ന് അധികൃതര്‍.
#شرطة_أبوظبي تدعو إلى التعامل الحضاري مع مواقع التواصل الاجتماعي pic.twitter.com/fVs043SyDy
— شرطة أبوظبي (@ADPoliceHQ) April 1, 2018
ഇത്തരം കാര്യങ്ങള്‍ ചെയ്തു കഴിഞ്ഞാല്‍ നിയമ ത്തെ കുറിച്ച് അറിവില്ലാ എന്നും പ്രത്യാഘാത ങ്ങളെ കുറിച്ച് ബോദ്ധ്യമില്ലാ എന്നും പറഞ്ഞ് നിയമ നടപടികളിൽ നിന്നും ഒഴിഞ്ഞു മാറുവാൻ കഴിയില്ല എന്നും അബു ദാബി പൊലീസിലെ ഡയറക്ടർ ഒാഫ് കമാൻഡ് അഫ യേഴ്സ് മേജർ ജനറൽ സാലിം ഷഹീൻ അൽ നുഐമി വ്യക്തമാക്കി.
ഇൻറർ നെറ്റിലൂടെ വിശിഷ്യാ സോഷ്യല്‍ മീഡി യകള്‍ വഴി പലപ്പോഴും തെറ്റായ സന്ദേശങ്ങൾ പ്രചരി പ്പിക്ക പ്പെ പ്പെടുന്നു. മെസ്സേജു കൾ മറ്റുള്ള വര്‍ക്ക് ഷെയര്‍ ചെയ്യു ന്നതിന് മുന്‍ പായി അതിന്റെ സത്യാവസ്ഥ ഉറപ്പു വരു ത്തണം.
സ്വയം ഉറപ്പു വരുത്താത്തതോ സമൂഹത്തിനു ദോഷം ചെയ്യുന്നതോ ആയിട്ടുള്ള വിവരങ്ങള്‍ ഒന്നും തന്നെ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യരുത് എന്നും ഇത്തരം പ്രവൃത്തി കൾക്ക് എതിരെ കർശ്ശന നിയമ നടപടി കള്‍ ഉണ്ടാകും എന്നും അധികൃതര്‍ ഓര്‍മ്മി പ്പിച്ചു.
- W A M
- AD Police FB Page
- അപകട ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നത് കുറ്റകരം
- സോഷ്യല്‍ മീഡിയകളിൽ അതിരുവിട്ടാൽ കടുത്ത ശിക്ഷ : അബുദാബി പോലീസ്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-police, social-media, അബുദാബി, നിയമം, പോലീസ്