Friday, May 29th, 2015

യു. എ. ഇ. യുടെ നിലപാടുകള്‍ ലോക ത്തിനു മാതൃക : സയ്യിദ് ഖലീലുല്‍ ബുഖാരി

maadin-vicennium-ibrahim-khaleelul-buhari-ePathram
അബുദാബി : ഇടപെടലു കളിലെ കുലീനതയും പരസ്പര ബഹുമാന വും മുഖമുദ്ര യാക്കിയ യു. എ. ഇ. യുടെ നിലപാടുകള്‍ ലോക ത്തിനു മാതൃക യാണെന്ന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി.

അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ മഅ്ദിന്‍ അക്കാദമി യുടെ ഇരുപതാം വാര്‍ഷിക ആഘോഷ മായ ‘വൈസനിയം’ മിഡിൽ ഈസ്‌റ്റ്‌ തല ഉദ്ഘാടന സമ്മേളന ത്തില്‍ മുഖ്യ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം.

മുസ്‌ലിം കള്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ പരിചയ പ്പെടുത്തിയ ജീവത ക്രമ മാണ് ‘വസ്വതിയ്യ’ അഥവാ മോഡറേഷന്‍. സമൂഹ ത്തില്‍ അരക്ഷി താവസ്ഥ യും അതിക്രമ ങ്ങളും ഇല്ലാതിരി ക്കാന്‍ ‘വസ്വതിയ്യ’യുടെ സന്ദേശം പ്രചരിപ്പിക്കുക യാണ് വേണ്ടത്. മിതവാദ പ്രായോഗിക മാര്‍ഗ ങ്ങള്‍ ഉന്നത ലക്ഷ്യ ങ്ങളോടെ നടപ്പിലാക്കി വരുന്ന യു. എ. ഇ. യുടെ നിലപാടു കള്‍ക്ക് പിന്തുണ നല്‍കുകയും അവ എല്ലാ വിഭാഗം ജന ങ്ങളിലേക്കും എത്തിക്കു കയും ചെയ്യേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

‘വസത്വിയ്യ’യില്‍ അധിഷ്ഠിത മായ വിദ്യാഭ്യാസം നല്‍കുന്ന തിലൂടെ പുതു തലമുറ യിലേക്കും ഈ മഹത്തായ സന്ദേശം എത്തി ക്കാനാ വും. ഭീകരതയേയും പരസ്പര സംശയ ത്തേയും ഇല്ലാതെ യാക്കാ നുള്ള ഏറ്റവും നല്ല മാര്‍ഗ മാണിത്.

2017 ഡിസംബര്‍ വരെ നീണ്ടു നില്‍ക്കുന്ന ‘വൈസനിയ’ ത്തിന്റെ ഭാഗ മായി ‘വസത്വിയ്യ’ പ്രമേയ മാക്കി വിവിധ പരിപടി കള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.

ഐ. സി. എഫ്. നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് മുസ്തഫ ദാരിമി അദ്ധ്യക്ഷത വഹിച്ച സമ്മേളനം അമീറുല്‍ അന്‍സാര്‍ ഡോ. അഹ്മദ് ഖസ്‌റജി ഉദ്ഘാടനം ചെയ്തു. അബ്ബാസ് പനക്കല്‍ വൈസനിയം പ്രസന്റേഷന്‍ നടത്തി.

ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ പ്രസിഡന്റ് പി. ബാവാ ഹാജി, അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് ഉപദേഷ്‌ടാവ് ഡോ. മുഹമ്മദ് സുലൈമാൻ ഫറജ്, സയ്യിദ് മുഹമ്മദ് അബ്‌ദുല്ല ജിഫ്‌രി, വൈസനിയം കുവൈത്ത് കോഡിനേറ്റർ ഹബീബ് കോയ, ശരീഫ് കാരശ്ശേരി, ഉസ്‌മാൻ സഖാഫി തിരുവത്ര, ഹമീദ് പരപ്പ എന്നിവർ പ്രസംഗിച്ചു.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

Comments are closed.


«
«



  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
  • ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച
  • സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്
  • ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു
  • ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു
  • ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
  • ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി
  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine