അബുദാബി: അബുദാബി കോലായ സാഹിത്യ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ എം. എന്‍. വിജയന്‍ അനുസ്മരണം അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വച്ച് നടന്നു. കേസരിക്കു ശേഷം മലയാളത്തിന്റെ ഏറ്റവും മികച്ച ധൈഷണിക സാന്നിധ്യമായിരുന്നു വിജയന്‍ മാഷെന്ന് അദ്ദേഹത്തിന്റെ രചനകളെയും പ്രസംഗങ്ങളെയും കുറിച്ചുള്ള പഠനം അവതരിപ്പിച്ചു കൊണ്ട് ഫൈസല്‍ ബാവ പറഞ്ഞു. സംസ്കാരം, വിദ്യാഭ്യാസം, ആത്മീയത, കല തുടങ്ങിയവയെ പറ്റി വേറിട്ട് ചിന്തിക്കുകയും തന്റെ എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയും മലയാളിയുടെ ബോധത്തിലേക്ക് അത് പകര്‍ന്നു നല്‍കുകയും ചെയ്ത അതുല്യ വ്യക്തിത്വമായിരുന്നു വിജയന്‍ മാഷെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ അജി രാധാകൃഷ്ണന്‍, ഫാസില്‍, കൃഷ്ണ കുമാര്‍, രാജീവ് മുളക്കുഴ, ഇസ്കന്തര്‍ മിര്‍സ, ടി. പി. ശശി, ഷഹിന്‍ഷ്, സുഭാഷ് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. അസ്മോ പുത്തന്‍ചിറ ചര്‍ച്ച നിയന്ത്രിച്ചു. പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് എക്കാലത്തും മികച്ച ഒരു ഊര്‍ജ്ജ സ്രോതസ്സായിരുന്നു വിജയന്‍ മാഷെന്ന് ചര്‍ച്ചയില്‍ നിരീക്ഷിക്കപ്പെട്ടു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, കേരള സോഷ്യല്‍ സെന്റര്‍