അബുദാബി : പ്രവാസി കൂട്ടായ്മയായ അങ്കമാലി എന്‍. ആര്‍. ഐ. അസോസി യേഷന്‍ (ആന്റിയ) അബുദാബി ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍, അബു ദാബി ബ്ലഡ് ബാങ്കു മായി സഹകരിച്ചു ജൂലായ് 24 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകീട്ട് 4 മണി വരെ അബുദാബി ഖാലിദിയ മാളിനു സമീപത്തുള്ള ബ്ലഡ് ബാങ്കില്‍ ‘രക്തദാന ക്യാമ്പ്’ സംഘടി പ്പിക്കുന്നു. ഈ ക്യാമ്പി ലൂടെ രക്തം ദാനം ചെയ്യാന്‍ താല്പര്യമുള്ളവര്‍ സംഘാടകരുമായി ബന്ധപ്പെടണം.
എറണാകുളം ജില്ലയിലെ അങ്കമാലി നിവാസികളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മയായ ആന്റിയ, ദുബായിലും അബുദാബിയിലും സജീവമായി പ്രവര്‍ത്തിക്കുന്നു. സാംസ്കാരിക രംഗ ത്ത് എന്ന പോലെ ജീവ കാരുണ്യ മേഖല യിലും നിരവധി സംഭാവന കള്‍ നല്‍കിയ കൂട്ടായ്മയാണു അങ്കമാലി എന്‍. ആര്‍. ഐ. അസോസി യേഷന്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് : മനു 050 90 14 296
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, ജീവകാരുണ്യം, പ്രവാസി, സംഘടന, സാമൂഹ്യ സേവനം