അബുദാബി : കെ. എം. സി. സി. കണ്ണൂർ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച Inspiro 2023 ഏകദിന പ്രവർത്തക ക്യാമ്പ്, പ്രവർത്തകർക്ക് വേറിട്ട അനുഭവമായി.
ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ നടന്ന Inspiro 2023 ക്യാമ്പ് കെ. എം. സി. സി. ജനറൽ സെക്രട്ടറി സി. എച്ച്. യൂസുഫ് ഉൽഘടനം ചെയ്തു. ഫൈസൽ യു. പി. അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ജാബിർ തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. മുസ്ലിം യൂത്ത് ലീഗ് ദേശയീയ വൈസ് പ്രസിഡണ്ട് അഡ്വ. ഷിബു മീരാൻ മുഖ്യ അതിഥിയായിരുന്നു.
കണ്ണൂർ ജില്ലാ കെ. എം. സി. സി. കമ്മിറ്റിയുടെ സംഘടനാ പ്രവർത്തനങ്ങൾ ഭാവി പ്രവർത്തങ്ങളും ചർച്ച ചെയ്തു പ്രവർത്തന രൂപരേഖ തയ്യാറാക്കി. ജില്ലാ കമ്മറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന വിവിധ മണ്ഡലം കമ്മറ്റികളിൽ നിന്നായി 287 പ്രതിനിധികൾ ക്യാമ്പിൽ പങ്കാടുത്തു.
ചന്ദ്രിക ക്യാമ്പയിനിൽ മണ്ഡലം കമ്മിറ്റികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനുള്ള നടപടികളും ചർച്ച ചെയ്തു. വിവിധ സെഷനുകളിലായി അഡ്വ. ഷിബു മീരാൻ, O.H. റഹ്‌മാൻ, ഇസ്മായിൽ എറാമല, Dr. അബ്ദുൽ റഹ്‌മാൻ കുട്ടി, അഡ്വ. യസീദ് ഇല്ലാത്തോടി എന്നിവർ ക്ലാസുകൾ നടത്തി.
അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, റഷീദ് പട്ടാമ്പി, ഹംസ നടുവിൽ, ശറഫുദ്ധീൻ കുപ്പം, ഇ. ടി. മുഹമ്മദ് സുനീർ എന്നിവർ ആശംസ പ്രസംഗം നടത്തി.
റഹീസ് ചെമ്പിലോട്, മുസ്തഫ കുട്ടി മടായി, ഇസ്ഹാഖ് കുപ്പം, അബ്ദുൽ കാദർ കുഞ്ഞി മംഗലം, മുഹമ്മദ് കോളച്ചേരി, ഇസ്മായിൽ എ. വി, റസാഖ് നരിക്കോട്, അനസ് എടയന്നൂർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ശംസുദ്ധീൻ നരിക്കോടൻ സ്വാഗതവും ട്രഷറർ അലി പാലക്കോട് നന്ദിയും പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, കെ.എം.സി.സി., പ്രവാസി, സംഘടന, സാംസ്കാരികം