അബുദാബി : സാമൂഹിക – സാംസ്‌കാരിക – മത – ജീവ കാരുണ്യ മേഖലകളിൽ ഇരുപത്തിയഞ്ചു വർഷമായി സജീവ പ്രവർത്തന ങ്ങളുമായി മുന്നേറുന്ന രാമന്തളി മുസ്ലിം യൂത്ത് സെന്‍റര്‍ അബുദാബിയുടെ (ആർ. എം. വൈ. സി.) സിൽവർ ജൂബിലി ആഘോഷം ‘കാൽ നൂറ്റാണ്ടിന്‍റെ സാന്ത്വനം’ പരിപാടി യുടെ ലോഗോ പ്രകാശനം ചെയ്തു.
അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ വെച്ച് നടന്ന പരിപാടിയിൽ മുസ്ലിം ലീഗ് നേതാവ് ഇ. ടി. മുഹമ്മദ് ബഷീർ എം. പി. ലോഗോയുടെ പ്രകാശന കർമ്മം നിർവ്വഹിച്ചു. അഡ്വക്കേറ്റ് എൻ. ശംസുദ്ധീൻ എം. എൽ. എ. , യു. അബ്ദുല്ല ഫാറൂഖി തുടങ്ങിയവർ സംബന്ധിച്ചു.
ഹസ്സൻ കുഞ്ഞഹമ്മദിന്‍റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ ആർ. എം. വൈ. സി. പ്രസിഡണ്ട് ഇബ്രാഹിം കുടുക്കിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നിയാസ് ഇ. ടി. വി. സ്വാഗതം പറഞ്ഞു. എം. പി. അബ്ദുൽ ഖാദർ പരിപാടി ഉത്ഘാടനം ചെയ്തു. സക്കരിയ നക്കാരൻ, നസീർ രാമന്തളി, ജാഫർ കെ. സി. വി. തുടങ്ങിയവർ സംസാരിച്ചു.
അബ്ദുൽ അസീസ്, പി. കെ. ഹസ്സൻ, അഹമ്മദ്, അഷ്‌റഫ്, ഹസ്സൻ ചിറയിൽ, ബഷീർ, അമീൻ കരപ്പാത്ത്, സഫീർ, തമീം, ഇസ്മായിൽ കരപ്പാത്ത്, സാദിഖ്, റഹ്മത്തുള്ള, ജലാൽ, അബ്ദുൽ ജബ്ബാർ, റഹീം മാതമംഗലം, അൻവർ മാടത്തിൽ ഉൾപ്പെടെ ആർ. എം. വൈ. സി. ഭാര വാഹികളും പ്രവർത്തകരും പരിപാടി യിൽ സംബന്ധിച്ചു. മുഹമ്മദ് സി. എച്ച്. നന്ദി പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: nri, social-media, ആഘോഷം, കെ.എം.സി.സി., പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, സംഘടന, സാംസ്കാരികം