അബുദാബി : ഇമ്പിച്ചി ബാവ സ്‌മാരക മെഡിക്കൽ എഡ്യുക്കേഷണൽ കൾച്ചറൽ സെന്റർ (ഇസ്‌മക്) കേരള സോഷ്യൽ സെന്ററിൽ സംഘടി പ്പിച്ച ‘പൊന്നാനി പ്പെരുമ’ പരിപാടി യുടെ വൈവിധ്യ ത്താൽ ശ്രദ്ധേയ മായി.
ഇസ്‌മക് പ്രസിഡന്റ് സാദിഖ് സാഗോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ്, എം. എ. ആരിഫ് എം. എൽ. എ. ഉദ്‌ഘാടനം ചെയ്‌തു. പ്രമുഖ ചലച്ചിത്ര നടൻ മാമുക്കോയ, ഇമ്പിച്ചി ബാവ ഗ്രാമീണ വികസന സഹകരണ ബാങ്ക് പ്രസിഡന്റ് ടി. എം. സിദ്ദീഖ്, മധു പരവൂർ, സലീം ചോലമുഖത്ത്, കെ. ബി. മുരളി, നബീൽ, ഷെഫീഖ്, മുഹമ്മദ് മുസ്‌തഫ വെളിയ ങ്കോട് എന്നിവർ പ്രസംഗിച്ചു.
അബുദാബിയിലെ കലാ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ ശ്രദ്ധേയരായ പിന്നണി ഗായകൻ കബീർ, ഹംദ നൗഷാദ്, ഫാറൂഖ് പൊന്നാനി, ബെന്നി ടോം, അഞ്‌ജന സുബ്രഹ്മണ്യൻ, നബ്‌ഹാൻ നജീബ് എന്നിവരെ ആദരിച്ചു. പൊന്നാനി യുടെ ചരിത്രം വിശദീ കരിച്ചു കൊണ്ടുള്ള ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു.
കബീർ, സലീം കോടത്തൂർ, കലാഭവൻ ജിന്റോ, അജീഷ് കോട്ടയം, ഷെഫീഖ് പെരുമ്പാ വൂർ, മനാഫ് അലി, മുത്തു പട്ടുറുമാൽ, ഹംദ നൗഷാദ്, ഹർഷ ചന്ദ്രൻ എന്നിവ രുടെ നേതൃത്വത്തിൽ സംഗീത നിശയും വിവിധ കലാ പരിപാടികളും അരങ്ങേറി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, സംഗീതം, സംഘടന, സാംസ്കാരികം