അബുദാബി : കെ. എം. സി. സി. യുടെ ജീവ കാരുണ്യ പ്രവര്‍ത്തന മേഖല യില്‍ പുതിയ ഒരു നാഴിക ക്കല്ലായി മാറുന്ന ശിഹാബ് തങ്ങൾ കുടിവെള്ള പദ്ധതി ‘കാരുണ്യധാര’ യുടെ പ്രഖ്യാപനം അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ ഒക്ടോബര്‍ 9 വെള്ളിയാഴ്‌ച രാത്രി 9 മണിക്ക് നടക്കുന്ന ചടങ്ങില്‍ ടി. എ. അഹ്മദ് കബീർ എം. എൽ. എ. നിർവ്വഹി ക്കും എന്ന് അബുദാബി കെ. എം. സി. സി. തൃശൂർ ജില്ലാ കമ്മിറ്റി ഭാരവാഹി കൾ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.
തൃശൂർ ജില്ല യിലെ ചാവക്കാട്, കടപ്പുറം പഞ്ചായ ത്തിൽ 250 കുടുംബങ്ങൾ താമസിക്കുന്ന ‘തൊട്ടാപ്പ് സുനാമി കോളനി’ യിൽ ആയിരിക്കും ശിഹാബ് തങ്ങൾ കുടി വെള്ള പദ്ധതി ‘കാരുണ്യ ധാര’യുടെ ആദ്യ സംരംഭ ത്തിന് തുടക്കമാവുക. കേരള ത്തിലെ വിവിധ ഭാഗ ങ്ങളിൽ നിന്നു കുടി യേറിയ സുനാമി ബാധിതരായ വരാണ് കേരള ത്തിലെ ഏറ്റവും വലിയ സുനാമി പുനരധി വാസ കോളനി യായ കടപ്പുറം തൊട്ടാപ്പ് കോളനി യിൽ താമസി ക്കുന്നവര്‍.
മൊത്തം 13 ലക്ഷ ത്തോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ‘കാരുണ്യ ധാര’ പദ്ധതി യിൽ ഏഴു ലക്ഷം രൂപ ചെലവിൽ ബോർവെൽ നിർമ്മി ക്കുകയും ബാക്കി തുക ഉപയോഗിച്ച് കോളനി യിലെ 250 വീട്ടു കാർക്കും അവരുടെ വീടുകളിലേക്ക് കുടി വെള്ളം എത്തി ക്കുന്ന തിനു മുള്ള പൈപ്പു കള്‍ സ്‌ഥാപി ക്കുകയും ചെയ്യും. മൊത്തം 50 പോയിന്റുകൾ സ്‌ഥാപി ച്ചാണ് കുടിവെള്ള വിതരണം നടപ്പാക്കുക. എല്ലാവർക്കും ശുദ്ധ ജലം എന്ന ലക്ഷ്യം അടുത്ത ഫെബ്രുവരി യിൽ നടപ്പാക്കും എന്നും ഭാരവാഹികള്‍ പറഞ്ഞു.
വെള്ളിയാഴ്ച നടക്കുന്ന പൊതു സമ്മേളന ത്തില്‍ ‘കാരുണ്യ ധാര’ പ്രഖ്യാപന ത്തിനു മുന്നോടി യായി കെ. എം. സി. സി. സർഗ്ഗ ധാര യുടെ ‘സ്വര രാഗ സന്ധ്യ’ എന്ന സംഗീത പരിപാടി അരങ്ങേറും. പ്രമുഖ ഗായകരായ ആദിൽ അത്തു, കൊല്ലം റസാഖ്, ഇസ്‌മത്ത്, അലീഷ തുടങ്ങി യവര്‍ നേതൃത്വം കൊടുക്കുന്ന ‘സ്വര രാഗ സന്ധ്യ’ യില്‍ യു. എ. ഇ. യിലെ ഗായകരും പങ്കെടുക്കും.
വാർത്താ സമ്മേളന ത്തിൽ ടി. എ. അഹ്മദ് കബീർ എം. എൽ. എ., കെ. എം. സി. സി. തൃശൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി മുഹമ്മദ് എടക്കഴി യൂർ, ജനറൽ സെക്രട്ടറി ബദർ ചാമക്കാല, ട്രഷറർ ഷെഫീഖ് മാരേക്കാട് എന്നിവരും സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കെ.എം.സി.സി., ജീവകാരുണ്യം, സാമൂഹ്യ സേവനം