അബുദാബി : അടിസ്‌ഥാന സൗകര്യ വികസന പദ്ധതികൾ ഉൾപ്പെടെ അബുദാബി എമിറേറ്റിൽ കോടി ക്കണക്കിന് ദിർഹ ത്തിന്റെ നിർമ്മാണ വികസന പദ്ധതികൾക്ക് അബുദാബി എക്സി ക്യൂട്ടീവ് കൗൺസിലിന്റെ അംഗീ കാരം ലഭിച്ചു.
ഇതിൽ ഏറ്റവും പ്രാധാന്യം, അല്‍ സഹിയാ ഇന്‍ഫ്രാ സ്ട്രെക്ച്ചര്‍ പ്രൊജക്റ്റ് എന്ന പദ്ധതി യാണ്. 249 മില്യൺ ദിർഹത്തിന്റെ ഈ പദ്ധതി യിലൂടെ തലസ്ഥാന നഗരി യിലെ ഗതാഗത പ്രശ്ന ങ്ങൾക്ക് ശാശ്വത പരിഹാര മാവും എന്നാണു കരുത പ്പെടുന്നത്.
വർദ്ധിച്ചു വരുന്ന ഗതാഗത കുരുക്കിൽ നിന്നും നഗര വാസി കൾക്ക് ഇതോടെ ആശ്വാസ മാകും. റോഡ് വിക സന ത്തോടൊപ്പം ഗതാഗത തിരക്ക് ലഘൂ കരിക്കുവാ നുള്ള ഈ പദ്ധതി കളെ നഗര വാസി കൾ സ്വാഗതം ചെയ്തു.
അൽ ഫിർദൗസ്, ടെൻത് സ്ട്രീറ്റ്, അബു ദാബി മാൾ, ബീച്ച് റൊട്ടാന, ലെ – മെറിഡിയൻ എന്നീ റോഡു കളുടെ നവീ കരണവും വിപുലീ കരണവും ഈ പദ്ധതി യിൽ ഉൾ പ്പെടുന്നു.
അബുദാബി യിലെ ഏറ്റവും വലിയ ജന വാസ പ്രദേശ മായി രുന്ന പഴയ ടൂറിസ്റ്റു ക്ലബ്ബ് ഏരിയ അഥവാ ടി. സി. എ. എന്ന ഭാഗ മാണ് ഇപ്പോൾ അൽ സഹിയാ എന്ന് അറിയ പ്പെടുന്നത്.
നഗര വികസനം കൂടാതെ സ്‌കൂൾ – കോളേജ് റോഡു കളുടെ വികസനം, സ്വദേശി കൾക്കുള്ള ഹൌസിംഗ് ലോണു കൾ എന്നിവ യും ഈ പദ്ധതി യിൽ ഉൾ പ്പെ ടുന്നു.
- pma