അബുദാബി : മുസ്സഫ യിലെ എമിറേറ്റ്സ് ഫ്യുച്ചർ ഇന്റർ നാഷണൽ അക്കാദമിയിൽ സംഘടിപ്പിച്ച ‘എക്സ്പോ – ഇഫിയ 2013 – 14‘ എന്ന സയൻസ് എക്സിബിഷൻ വിദ്യാര്‍ത്ഥി കളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
നഴ്സറി തലം മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥി കളുടെ ശാസ്ത്ര വൈഭവം പ്രകടമായ എക്സ്പോ യില്‍ ശാസ്ത്ര പ്രദര്‍ശന ത്തോടൊപ്പം തന്നെ കലയും സാഹിത്യവും സമൂഹ്യ പാഠ വും സമന്വയിപ്പിച്ചിരുന്നു.
ഒട്ടനവധി മലയാളി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഇഫിയാ യില്‍ മലയാള ഭാഷ യേയും സാഹിത്യ ത്തേയും സംസ്കാര ത്തേയും പുതിയ തലമുറക്കു പരിചയപ്പെടുത്തുന്ന തിനായി പ്രത്യേക പ്രദര്‍ശന സ്റ്റാളുകള്‍ ഉള്‍ക്കൊള്ളി ച്ചിരുന്നു. വിദ്യാര്‍ഥികളും അദ്ധ്യാപകരും ചേര്‍ന്ന ഒരു കൂട്ടായ്മയിലൂടെ യാണ് ഇത്രയും വിപുലമായ ഈ ശാസ്ത്ര പ്രദര്‍ശനം ഒരുക്കിയത്. മനുഷ്യന്റെ നാഡീ വ്യൂഹം, ജല സേചന സംവിധാനം, മഴവെള്ള സംഭരണം, കാറ്റാറ്റി യന്ത്രം, വൈദ്യുതി ഉല്പാദനം, അഗ്നിപര്‍വ്വതം, റോബോട്ടുകള്‍ എന്നിവയെല്ലാം കുട്ടികള്‍ ഒരുക്കി യിരുന്നു.
എന്‍. ടി. എസ്. ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ ഫ്രാന്‍സിസ് ക്ലീറ്റസ് എക്സ്പോ ഇഫിയ ഉല്‍ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ശിബാന്ധി ഭൌമിക്, വൈസ് പ്രിന്‍സിപ്പല്‍ വിനായകി, മറ്റു അദ്ധ്യാപകരും പരിപാടികല്‍ക്കു നേതൃത്വം നല്‍കി. സജി ഉമ്മന്‍, രവി സമ്പത്ത്, സാമുവല്‍ ആലേയ് തുടങ്ങിയവര്‍ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, പരിസ്ഥിതി, വിദ്യാഭ്യാസം, ശാസ്ത്രം