അബുദാബി : ലഹരി മരുന്ന് ഉപയോഗ ങ്ങൾക്ക് എതിരെ ‘ഉമ്മയുടെ കണ്ണീരൊപ്പാൻ ലഹരി വിമുക്‌ത കുടുംബം’ എന്ന ശീർഷക ത്തിൽ അബുദാബി ഐ. സി. എഫ്. മാട്ടൂൽ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ‘പ്രവാസ വിചാരം’ ക്യാമ്പയിൻ നവംബർ 17 വ്യാഴാഴ്ച രാത്രി 7. 30 ന് അബു ദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ വെച്ച് നടക്കും.
നാട്ടിൽ വർദ്ധിച്ചു വരുന്ന ലഹരി മരുന്ന് ഉപയോഗ ങ്ങൾക്ക് എതിരെ സുന്നി യുവ ജന സംഘം മാട്ടൂൽ സർക്കിൾ കമ്മിറ്റി മൂന്നു മാസ മായി നടത്തി വരുന്ന ക്യാമ്പ യിനോട് അനുബന്ധി ച്ചാണ് മാട്ടൂൽ നിവാസി കളെയും സമാന ചിന്താ ഗതി ക്കാരായ പ്രവാസികളെ യും പങ്കെടുപ്പിച്ച് ‘പ്രവാസ വിചാരം’ക്യാമ്പ യിൻ സംഘടി പ്പിക്കുന്നത്.
കുടുംബ ബന്ധ ങ്ങളെയും നാടിന്റെ സംസ്‌കാര ത്തെയും ശിഥില മാക്കുന്ന ലഹരിക്ക് എതിരെ ബോധ വത്കരണം ലക്‌ഷ്യം വെച്ച് സംഘടി പ്പിക്കുന്ന പരി പാടി യിൽ ഡോക്ടർ സൈനുൽ ആബിദ്, സുഹൈൽ എന്നിവർ വിഷയ അവതരണം നടത്തും.
വിവിധ സംഘടനാ പ്രതി നിധി കളും സാമൂഹ്യ പ്രവർ ത്തകരും പങ്കെടുക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ജീവകാരുണ്യം, പ്രവാസി, മതം, സംഘടന, സാമൂഹ്യ സേവനം