അബുദാബി : ഹൃദയരാഗം എന്ന പേരിൽ പ്രവാസി കൂട്ടായ്മ യായ സോഷ്യൽ ഫോറം അബുദാബി സംഘടി പ്പിച്ച സംഗീത സന്ധ്യ പരിപാടി യുടെ വൈവിധ്യ ത്താൽ ശ്രദ്ധേയമായി.
മുസ്സഫയിലെ മലയാളി സമാജം ഓഡിറ്റോറിയ ത്തിൽ പ്രവാസ ലോകത്തു നിന്നുള്ള 33 ഗായകരെ അണി നിര ത്തി യാണ് ഹൃദയ രാഗം സംഗീത സന്ധ്യ ഒരുക്കിയത്.
സംഗീത മേഖല യിൽ മികവുറ്റ സംഭാവന കൾ നൽകിയ ഗൾഫിലെ ആദ്യകാല ഗായക രെയും ഗാന രചയി താക്കളും സംഗീത സംവി ധായകരു മായ ശ്യാം, ചാന്ദ്ബി സിദ്ദീഖ്, തുടങ്ങിയ പ്രതിഭ കളെയും അബുദാബി യൂണി വേഴ്സിറ്റിയിലെ പ്രൊഫ. സമീർ സാലേമിനേയും ആദരിച്ചു.
മലയാളി സമാജ ത്തിൽ പ്രവർത്തി ക്കുന്ന സാംസ്കാരിക കൂട്ടായ്മ കളുടെ ഭാര വാഹി കളും വനിതാ വിഭാഗം പ്രവർത്തകരും സോഷ്യൽ ഫോറം ഭാരവാഹിക ളും ചടങ്ങില്‍ സംബ ന്ധിച്ചു. മലയാളി സമാജം പ്രസിഡന്റ് ബി.യേശു ശീലൻ, ജനറൽ സെക്രട്ടറി സതീഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു.
സോഷ്യൽ ഫോറം പ്രസിഡന്റ് വക്കം ജയലാൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സയിദ് അബൂ ബക്കർ സ്വാഗതവും ട്രഷറർ അജാസ് നന്ദിയും രേഖ പ്പെടുത്തി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, പ്രവാസി, മലയാളി സമാജം, സംഗീതം