ദുബായ്: പ്രവാസി ഇന്ത്യ ക്കാര്‍ക്ക് ജനവരി മുതല്‍ നടക്കുന്ന തിരഞ്ഞെടുപ്പു കളില്‍ വോട്ട വകാശം നല്‍കു മെന്ന് കേന്ദ്ര നിയമ മന്ത്രി വീരപ്പ മൊയ്‌ലി യുടെ പ്രസ്താവന സ്വാഗതാര്‍ഹ മാണെന്ന് ആലൂര്‍ നുസ്റത്തുല്‍ ഇസ്ലാം സംഘം യു. എ. ഇ. കേന്ദ്ര കമ്മിറ്റി ചെയര്‍മാന്‍ ആലൂര്‍ ടി. എ. മഹമൂദ്ഹാജി ദുബായില്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.
പ്രവാസികള്‍ തിരഞ്ഞെടുപ്പ് സമയത്ത് നാട്ടില്‍ ഉണ്ടായാല്‍ പോലും അവരുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാത്തത് കാരണം പ്രവാസി കള്‍ക്ക് ഇപ്പോള്‍ വോട്ട് ചെയ്യാന്‍ സാധിക്കുന്നില്ല. അതിനാല്‍ വോട്ടര്‍ പട്ടികയില്‍ പ്രവാസികളുടെ പേര് ചേര്‍ക്കാന്‍ നടപടി എടുക്കണം. പേര് ചേര്‍ക്കാനായി പ്രവാസികള്‍ പാസ്പോര്‍ട്ടും കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ അടുത്ത് പോകണ മെന്നുള്ള തീരുമാനം അപ്രായോഗിക മാണ്. പകരം കേരള പ്രവാസി വകുപ്പ് നല്‍കി വരുന്ന നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡ് ഇതിന് സ്വീകരിക്കാം. ഓണ്‍ലൈന്‍ വഴി വോട്ടര്‍ പട്ടിക യില്‍ പേര് ഉള്‍പ്പെടുത്താന്‍ അവസരം നല്‍കാനുള്ള തീരുമാനം വിദേശി കള്‍ക്ക് വളരെ പ്രയോജനപ്പെടും. വോട്ടവകാശം സംബന്ധിച്ച് നിയമമന്ത്രി വീരപ്പമൊയ്‌ലി യെ നേരില്‍ കണ്ട് ചട്ടങ്ങള്‍ വേഗത്തി ലാക്കണമെന്ന് ആവശ്യപ്പെട്ട യു. ഡി. എഫ്. എം. പി. മാരെയും മഹമൂദ് ഹാജി അഭിനന്ദിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രവാസി, സാമൂഹ്യ സേവനം