അബുദാബി : വിജയ് ടെണ്ടുൽക്കറുടെ ‘സഖ്‌റാം ബൈന്‍ഡര്‍’ എന്ന നാടകം യു. എ. ഇ. യില്‍ അവതരി പ്പിക്കുന്നു. അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ ഭരത് മുരളി നാടകോല്‍ സവ ത്തി ലാണ് ഡിസംബര്‍ 15 ന് രാത്രി 8 മണിക്ക് ‘സഖ്റാം ബൈന്‍ഡര്‍’ അബു ദാബി നാടക സൗഹൃദം ഈ നാടകം അരങ്ങിൽ എത്തിക്കുന്നത്. പ്രവാസി നാടക പ്രവര്‍ത്തകന്‍ ഇസ്‌കന്ദര്‍ മിര്‍സ യാണ് നാടകം സംവിധാനം ചെയ്തിരി ക്കുന്നത്.
പുരുഷാധിപത്യ ത്തിന്റെ നേര്‍ ചിത്രവും അടിച്ച മര്‍ത്ത പ്പെടുന്ന ഇന്ത്യന്‍ സ്ത്രീത്വ ത്തിന്റെ ധാര്‍മ്മിക രോഷവും അവരുടെ സ്വത്വത്തെ തിരിച്ച റിഞ്ഞ് ചെറുത്തു നില്പു മായ ഈ മറാത്ത നാടകം മലയാള ത്തിലേക്ക് മൊഴി മാറ്റം നടത്തി യാണ് അവതരി പ്പിക്കുന്നത്.
ഒട്ടനവധി വേദി കളില്‍ അവതരി പ്പിക്ക പ്പെടുകയും ഏറെ ചര്‍ച്ച ചെയ്യ പ്പെടുകയും ചെയ്തിട്ടുള്ളതാണ് ഈ നാടകം. ആധുനിക നാടക ലോക ത്തില്‍ പുതിയ സങ്കേത ങ്ങളുടെ സൃഷ്ടാവ് കൂടി യാണ് വിജയ് ടെണ്ടുൽകര്‍. ഏറെ എതിര്‍പ്പു കളും ഭരണ കൂടത്തിന്‍റെ കടും പിടുത്ത വും അതി ജീവിച്ചാണ് ഈ നാടകം ഇന്ത്യന്‍ മനസു കളില്‍ ഇടം പിടിച്ചതും ലോക ത്തിന്‍റെ ശ്രദ്ധ നേടി യതും. വര്‍ഷ ങ്ങള്‍ക്ക് മുമ്പ് തന്നെ, ജാതീയ തയെ ചോദ്യം ചെയ്യുന്ന ‘സഖ്റാം ബൈന്‍ഡര്‍’ അന്നും ഇന്നും പ്രസക്ത മാണ്. ഇന്ത്യന്‍ നാടക വേദി യോടുള്ള ആദരമാണ് ഈ അവതരണം.
ഇതിനകം പത്തിലേറെ മികച്ച നാടക ങ്ങള്‍ അവതരി പ്പിക്കുകയും പ്രവാസ നാടക രംഗത്ത് തങ്ങളു ടേതായ സംഭാവനകള്‍ നല്‍കു കയും മികച്ച നടന്മാ രേയും മറ്റു പിന്നണി പ്രവര്‍ത്ത കരേയും അബുദാബി യിലെ കലാ രംഗ ത്ത് പരിചയ പ്പെടുത്തിയ നാടക പ്രേമി കളുടെ കൂട്ടായ്മ യാണ് നാടക സൗഹൃദം.
സതീഷ് കെ. സതീഷ് ഒരുക്കിയ അവള്‍, ഇസ്കന്ദര്‍ മിര്‍സ യുടെ ഗോസ്റ്റ്, സുവീരന്‍ ഒരുക്കിയ ആയുസ്സിന്‍റെ പുസ്തകം, മനോജ് കാന യുടെ പിരാന, സുവീര ന്റെ നാഗമണ്ഡല, ജെയിംസ് എലിയാ യുടെ ഞായറാഴ്ച എന്നീ നാടക ങ്ങള്‍ മുന്‍ വര്‍ഷ ങ്ങളി ലെ മല്‍സര ങ്ങളില്‍ നാടക സൗഹൃദം അവത രി പ്പിച്ച് കാണി കളുടെ പ്രശംസ യും പുരസ്കാര ങ്ങളും നേടിയിരുന്നു.
നാടക സൗഹൃദ ത്തിന്റെ ദുബായ് പുഴ, മതിലു കള്‍ ക്കപ്പുറം, ‘ദി ഗോസ്റ്റ്’ തുടങ്ങിയ നിരവധി നാടക ങ്ങള്‍ ഇസ്‌കന്ദര്‍ മിര്‍സ സംവിധാനം ചെയ്ത് അവതരി പ്പിച്ചിട്ടുണ്ട്.
* ‘മുച്ചീട്ടു കളിക്കാരന്റെ മകള്‍’
* പുതിയ അനുഭവമായി “ദുബായ് പുഴ”
* അബുദാബി നാടക സൌഹൃദം യാത്രയയപ്പ്
* നാടക സൗഹൃദ ത്തിന്റെ ‘ജുവൈരയുടെ പപ്പ’
* കേരളാ സോഷ്യല്‍ സെന്ററില്‍ നാടകോത്സവം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, കേരള സോഷ്യല്‍ സെന്റര്‍, നാടകം, പ്രവാസി, സംഘടന