അബുദാബി : മലയാളി സമാജം സംഘടിപ്പിച്ച വിന്‍റര്‍ ക്യാമ്പ് (തുഷാര സന്ധ്യ) കുട്ടികള്‍ അവ തരി പ്പിച്ച വര്‍ ണ്ണാഭ മായ കലാ പരി പാടി കളോ ടെ സമാപിച്ചു. “Life is simple Don’t Complicate it” എന്ന സന്ദേശം നല്‍കി ക്കൊണ്ട് ഇമോജി, ഒ. എം. ജി., ഹാഷ് ടാഗ്, ടിക്ക് ടോക് എന്നി 4 വിഭാഗ ങ്ങളി ലാ യാണ് ക്യാമ്പ് സംഘടി പ്പിച്ചത്.
10 ദിവസങ്ങളിലായി നടന്ന തുഷാര സന്ധ്യ യില്‍ സംഗീതം, മിമിക്രി, പപ്പറ്റ് ഷോ, കുംഗ്ഫൂ, കളരി തുട ങ്ങിയ വൈവിധ്യങ്ങ ളായ പരി ശീലന ക്യാമ്പു കളാണ് കുട്ടി കള്‍ ക്കായി ഒരുക്കി യിരുന്നത്.
ക്യാമ്പില്‍ പങ്കെടുത്ത എല്ലാ കുട്ടി കള്‍ക്കും മെഡലും സര്‍ട്ടി ഫിക്കറ്റും വിതരണം ചെയ്തു.
സമാജം പ്രസിഡണ്ട് ടി. എ. നാസര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി നിബു സാം ഫിലിപ്പ്, ട്രഷര്‍ സാംസന്‍, വനിതാ വിഭാഗം കണ്‍വീനര്‍ അപര്‍ണ്ണ സന്തോഷ്, ബാലവേദി പ്രസിഡണ്ട് ആദില്‍ അന്‍സാര്‍, ഷിജിന്‍ പാപ്പച്ചന്‍, അഹദ് വെട്ടൂര്‍, സുനില്‍ ഷൊര്‍ണൂര്‍, അനുപ ബാനര്‍ജി, നിമ്മി ജോഷി തുടങ്ങി യവര്‍ സംസാരിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, പ്രവാസി, മലയാളി സമാജം, വിദ്യാഭ്യാസം