അബുദാബി : മലയാളി സമാജം കുട്ടികള്‍ക്കായി ഒരുക്കുന്ന അനുരാഗ് മെമ്മോറിയല്‍ സമ്മര്‍ ക്യാമ്പ് ‘കളിയരങ്ങ്’ എന്ന പേരില്‍ ജൂലായ് 23 വ്യാഴാഴ്ച മുതല്‍ മുസ്സഫ യിലെ സമാജം അങ്കണ ത്തില്‍ തുടക്കമാവും. മികച്ച കലാ അദ്ധ്യാപകാനുള്ള ഗുരു ശ്രേഷ്ഠ പുരസ്കാര ജേതാവ് ചിക്കൂസ് ശിവന്‍ കളിയരങ്ങിനു നേതൃത്വം കൊടുക്കും.
പാട്ടും കളിയും കഥ പറച്ചിലുമായി ദിവസവും വൈകീട്ട് 4 മണി മുതല്‍ 8 മണി വരെ യാണ് കളിയരങ്ങ് ക്യാമ്പ്. പ്രമുഖ ആശുപത്രി ഗ്രൂപ്പ് ആയ ലൈഫ് കെയറിന്റെ സഹ കരണ ത്തോടെ നടക്കുന്ന ക്യാമ്പിലേക്ക് അബുദാബി യുടെ വിവിധ ഭാഗ ങ്ങളില്‍ നിന്നായി ബസ്സ് സൌകര്യവും ഏര്‍പ്പെടുത്തി യിട്ടുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു.
രണ്ടാഴ്ച ക്കാലം നീണ്ടു നില്‍ക്കുന്ന ക്യാമ്പില്‍ ചിത്ര രചന യുമായി ബന്ധപ്പെട്ട സ്പെഷ്യല്‍ ക്ലാസ്സു കള്‍ ദിവസവും രാവിലെ 10 മണി മുതല്‍ 12 വരെയും ഉണ്ടാവും. ഈ വര്‍ഷം പരമാവധി നൂറ്റി അമ്പതു കുട്ടി കള്‍ക്ക് മാത്രമേ ക്യാമ്പില്‍ അംഗത്വം നല്‍കുക യുള്ളൂ.
നാല് വയസ്സ് മുതല്‍ പതിനെട്ടു വയസ്സ് വരെയുള്ള കുട്ടികളെ അവരുടെ അഭിരുചിക്ക് അനുസരിച്ച് വിവിധ ഗ്രൂപ്പുകളായി തിരിച്ച് കളിയിലൂടെ അറിവും അവരുടെ സര്‍ഗ വാസനകളെ പരിപോഷി പ്പിക്കാനുള്ള സാഹചര്യവും ഒരുക്കുകയും ചെയ്യും.
ഗള്‍ഫില്‍ വളരുന്ന കുട്ടികള്‍ക്ക് ജന്മ നാടിനെ കൂടുതല്‍ അടുത്തറിയാനും മാതൃ രാജ്യത്തോടുള്ള സ്നേഹവും കൂറും ഊട്ടി യുറപ്പിക്കാനും ഈ സമ്മര്‍ ക്യാമ്പിലൂടെ ശ്രമിക്കും എന്ന് ക്യാമ്പ് ഡയരക്ടര്‍ ചിക്കൂസ് ശിവന്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.
സമാജം പ്രസിഡന്റ് യേശുശീലന്‍, ജനറല്‍ സെക്രട്ടറി സതീഷ് കുമാര്‍, ട്രഷറര്‍ ഫസലുദ്ധീന്‍, ക്യാമ്പ് കോഡിനേറ്റര്‍ അന്‍സാര്‍, പ്രായോജ കരായ ലൈഫ് കെയര്‍ ആശുപത്രി പ്രതി നിധി കളായ കൃഷ്ണ കാന്ത്, രാജഗോപാല്‍ എന്നിവരും വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.
വിശദ വിവരങ്ങള്‍ക്ക് : 02 55 37 600
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, പ്രവാസി, മലയാളി സമാജം, വിദ്യാഭ്യാസം, സംഘടന