
അബുദാബി : രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍. എസ്. സി. ) അബുദാബി സോണല്‍ സാഹിത്യോത്സവ് ഒക്ടോബര്‍ 28 വെള്ളിയാഴ്ച കേരള സോഷ്യല്‍ സെന്‍ററില്‍ നടക്കും. രാവിലെ 8 മണി മുതല്‍ രാത്രി 9.30 വരെയാണ് പരിപാടി. സമാപന ചടങ്ങില്‍ മത – സാമൂഹിക – സാംസ്‌കാരിക രംഗത്തെ പ്രമുഖരും നയതന്ത്ര പ്രതിനിധികളും പങ്കെടുക്കും എന്ന്‍ ആര്‍. എസ്. സി. ഭാരവാഹികള്‍ അറിയിച്ചു.
39 യൂണിറ്റ് മത്സര ങ്ങള്‍ക്കു ശേഷം 8 സെക്ടര്‍ മത്സര ങ്ങളും വിജയിച്ച 300 ല്‍ പരം പ്രതിഭകളാണ് തികച്ചും ഇസ്‌ലാമിക, ധാര്‍മിക മൂല്യങ്ങളില്‍ ഊന്നിയ സോണല്‍ മത്സര ങ്ങളില്‍ പങ്കെടുക്കുന്നത്.
ഇവിടെ നിന്നും വിജയിക്കുന്നവര്‍ യു. എ. ഇ. നാഷണല്‍ തല മത്സര ത്തില്‍ പങ്കെടുക്കുവാനുള്ള യോഗ്യത നേടും. തിരഞ്ഞെടുത്ത ഇനങ്ങളില്‍ ജി. സി. സി. തല മത്സരങ്ങളും ഉണ്ടായിരിക്കും. ഇത് മൂന്നാം തവണ യാണ് ഗള്‍ഫ് നാടുകളില്‍ ഏകീകൃത സാഹിത്യോത്സവുകള്‍ നടക്കുന്നത്.



അബുദാബി : ജപ്പാന്‍ ഗവണ്മെന്‍റ് കരാട്ടെ ഫെഡറേഷന്‍ പ്രതിനിധിയും ടെന്‍ഷിന്‍ – ഷോട്ടോകാന്‍ കരാട്ടേ വേള്‍ഡ്ചീഫുമായ കാഞ്ചോ മമറുമിവ, ഏഷ്യന്‍ കരാട്ടേ ഫെഡറേഷന്‍ പ്രതിനിധിയും ഇന്ത്യന്‍ കരാട്ടേ ഫെഡറേഷന്‍ പ്രസിഡണ്ടുമായ ഷിഹാന്‍ ഹസ്രത്ത് അലി ഖാന്‍ എന്നിവര്‍ നയിക്കുന്ന കരാട്ടേ സെമിനാറും വിദ്യാര്‍ത്ഥി കള്‍ക്കായുള്ള ട്രെയിനിംഗ് ക്യാമ്പും വ്യാഴം വെള്ളി ദിവസ ങ്ങളിലായി (ഒക്ടോബര്‍ 27, 28) അബുദാബി മുസ്സഫാ (10) എമിറേറ്റ്സ് ഫ്യൂച്ചര്‍ ഇന്‍റ്ര്‍ നാഷണല്‍ അക്കാദമിയില്‍ വെച്ച് നടക്കുന്നു.
ദുബായ് : മലയാള ത്തിലെ പ്രമുഖ ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ 


























