അഭിരുചി 2015 പാചക മല്‍സരം ശ്രദ്ധേയമായി

March 23rd, 2015

coocking-competition-ePathram
അബുദാബി : മലയാളി സമാജം വനിതാ വിഭാഗ ത്തിന്റെ ആഭിമുഖ്യ ത്തില്‍ സംഘടിപ്പിച്ച തത്സമയ പാചക മല്‍സരം ‘അഭിരുചി 2015’ ശ്രദ്ധേയമായി.

മലയാളി സമാജം അങ്കണത്തിൽ നടന്ന ലഘു ഭക്ഷണ പാചക മല്‍സര ത്തിലും നാടന്‍ ചിക്കന്‍ കറി, പായസം പാചക മല്‍സര ത്തിലും 75 വനിതകള്‍ പങ്കെടുത്തു. നിധി പ്രതീഷിനെ പാചക റാണി യായി തെരഞ്ഞെടുക്കപ്പെട്ടു .

ലഘുഭക്ഷണ മല്‍സരത്തില്‍ സുലജ കുമാര്‍, ഷാജിന രഞ്ജിത് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. ചിക്കന്‍ കറി പാചക മല്‍സര ത്തില്‍ ഹീനാ ഹുസൈന്‍, സന്ധ്യ ഷാജു, അപര്‍ണ സന്തോഷ് എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.

പായസ മല്‍സര ത്തില്‍ സി. പി. സന്തോഷ്, അപര്‍ണ സന്തോഷ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനം നേടി. സമാജം വനിതാ വിഭാഗം കണ്‍വീനര്‍ രേഖാ ജയകുമാര്‍, അപര്‍ണ സന്തോഷ്, നൌഷീ ഫസല്‍ തുടങ്ങിയവര്‍ പാചക മല്‍സര ത്തിന് നേതൃത്വം നല്‍കി.

- pma

വായിക്കുക: ,

Comments Off on അഭിരുചി 2015 പാചക മല്‍സരം ശ്രദ്ധേയമായി

കേരള സോഷ്യല്‍ സെന്റര്‍ ഗിന്നസ് റെക്കാര്‍ഡില്‍

March 21st, 2015

guinness-world-record-for-abudhabi-ksc-ePathram
അബുദാബി : വേള്‍ഡ് ഗിന്നസ് റെക്കാര്‍ഡ്സില്‍ അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സ്ഥാനം പിടിച്ചു.

വി. പി. എസ്. ഹെല്‍ത്ത് കെയര്‍ ലൈഫ് ലൈന്‍ ഹോസ്പിറ്റലിന്റെ ആഭിമുഖ്യ ത്തില്‍ സെന്റര്‍ വനിതാ വിഭാഗ ത്തിന്റെ സഹകരണ ത്തോടെ അബുദാബി സായിദ് യൂണി വേഴ്സിറ്റി യില്‍ സംഘടിപ്പിച്ച ‘സെല്‍ഫ് എക്സാമിനേഷന്‍ ഫോര്‍ ബ്രസ്റ്റ് കാന്‍സര്‍’ എന്ന ബോധ വത്ക്കരണ പദ്ധതി യില്‍ ഏറ്റവും കൂടുതല്‍ വനിത കള്‍ (ഒരേ സയം 971 പേര്‍) നിശ്ചിത സമയ ത്തിനുള്ളില്‍ പങ്കെടുത്തതി നാലാണ് കേരള സോഷ്യല്‍ സെന്ററി ന്റെ നാമം ഗിന്നസ് വേള്‍ഡ് റെക്കാര്‍ഡില്‍ സ്ഥാനം പിടിച്ചത് എന്ന് സെന്റര്‍ ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി അറിയിച്ചു.

കേരള സോഷ്യല്‍ സെന്ററിന്റെ അങ്കണ ത്തില്‍ നടന്ന ചടങ്ങില്‍ ലൈഫ് ലൈൻ ആശുപത്രി യിലെ നഴ്സിംഗ് ഡയറക്ടര്‍ റാണി എല്‍സ ഉമ്മനില്‍ നിന്ന് ഗിന്നസ് വേള്‍ഡ് റെക്കാര്‍ഡ്സിന്റെ അംഗീകാര പത്രം സെന്റര്‍ വനിതാ വിഭാഗം കണ്‍വീനര്‍ രമണി രാജന്റെ നേതൃത്വ ത്തില്‍ വനിതാ വിഭാഗം പ്രവര്‍ത്ത കരും സെന്റര്‍ ഭരണ സമിതി അംഗ ങ്ങളും ചേര്‍ന്ന് ഏറ്റു വാങ്ങി.

സെന്റര്‍ വനിതാ വിഭാഗം പ്രവര്‍ത്ത കര്‍ക്കും ഗിന്നസ് വേള്‍ഡ് റെക്കാര്‍ഡ്സ് വ്യക്ത്യാധിഷ്ഠിത പ്രശസ്തി പത്രം ലഭിച്ചു. കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എം. യു. വാസു അദ്ധ്യക്ഷത വഹിച്ചു.

അബുദാബി പൊലീസിലെ ഡയറക്ടര്‍ ഒാഫ് ഒാപ്പറേഷന്‍ അഫയേഴ്സ് ലഫ്. കേണല്‍ ഹാമദ് അബ്ദുല്ല അല്‍ എഫാറിയും താമരശ്ശേരി ബിഷപ്പ് റവ. ഫാദര്‍ ഡോ. റെമിജിയോസ് ഇഞ്ചാനിനി യിലും ചടങ്ങിൽ മുഖ്യാതിഥി കൾ ആയിരുന്നു.

ഒായില്‍ ടക്ക് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് മാത്യു, യു. എ. ഇ. എക്സ്ചേഞ്ച് പ്രതിനിധി വിനോദ് നമ്പ്യാര്‍, എയര്‍ ഇന്ത്യ പ്രതിനിധി റാഷിദ്, അബുദാബി മലയാളി സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ് എന്നിവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on കേരള സോഷ്യല്‍ സെന്റര്‍ ഗിന്നസ് റെക്കാര്‍ഡില്‍

മലയാളി സമാജത്തില്‍ പാചക മല്‍സരം

March 18th, 2015

coocking-competition-ePathram
അബുദാബി : മലയാളി സമാജം വനിതാ വിഭാഗ ത്തിന്റെ ആഭിമുഖ്യ ത്തില്‍ ‘അഭിരുചി 2015’ എന്ന പേരില്‍ തത്സമയ പാചക മല്‍സരം സംഘടിപ്പിക്കുന്നു.

പച്ചക്കറികൾ അടങ്ങിയ കുട്ടികളുടെ ഭക്ഷണവും നാടൻ ചിക്കൻ കറി യുമാണ് മത്സര ഇനങ്ങൾ.

മാര്‍ച്ച് 20 വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3 മണി മുതല്‍ ആരംഭിക്കുന്ന പാചക മത്സര ത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേര് റജിസ്റ്റര്‍ ചെയ്യണം.

വിവരങ്ങള്‍ക്ക് 055 81 47 180, 02 55 37 600.

- pma

വായിക്കുക: ,

Comments Off on മലയാളി സമാജത്തില്‍ പാചക മല്‍സരം

ബ്ലൂസ്റ്റാർ വനിതാ വിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു

February 26th, 2015

അല്‍ഐന്‍ : പ്രവാസി കൂട്ടായമ യായ ബ്ലൂസ്റ്റാര്‍ അല്‍ ഐന്‍ വനിതാ വിഭാഗം ഭാരവാഹി കളെ തെരഞ്ഞെടുത്തു.

ചെയര്‍ലേഡി യായി ബെറ്റി സ്റ്റീഫൻ, ജനറല്‍ സെക്രട്ടറി : സഫിയ അന്‍വര്‍, ട്രഷറർ : മീനു സാം, വൈസ് ചെയര്‍ ലേഡി : സ്മിത രാജേഷ്, ജോയന്റ് സെക്രട്ടറി : ലൈല ഉണ്ണീന്‍, അസിസ്റ്റന്റ് ട്രഷറർ : ഫെമിദ നസീര്‍ തുടങ്ങീ 12 അംഗ കമ്മിറ്റിക്ക് രൂപം നല്കി.

കൂടാതെ വിവിധ വിഭാഗ ങ്ങളുടെ സബ് കമ്മിറ്റികളും ഇതിന്റെ സെക്രട്ടറി മാരായി പത്മിനി ശശി ധരന്‍, സവിത നായിക്, രാജി രാധാകൃഷ്ണന്‍ എന്നിവരെയും പൊതു യോഗ ത്തില്‍ തെരഞ്ഞെടുത്തു.

- pma

വായിക്കുക: , , ,

Comments Off on ബ്ലൂസ്റ്റാർ വനിതാ വിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു

വിമന്‍സ്‌ കോളേജ്‌ അലുംനെ പുതുവത്സര ആഘോഷം സംഘടിപ്പിച്ചു

January 27th, 2015

akwca-all-kerala-womans-collage-alumni-ePathram
അബുദാബി : സാംസ്കാരിക രംഗത്ത് സജീവ സാന്നിദ്ധ്യമായ ഓള്‍ കേരള വിമന്‍സ് കോളേജ് അലുംനെ (AKWCA) വിപുലമായ പരിപാടി കളോടെ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ പുതുവത്സര ആഘോഷം സംഘടിപ്പിച്ചു.

AKWCA പ്രസിഡന്റ് ഹെലന്‍ നെല്‍സന്‍, ജനറല്‍ സെക്രട്ടറി ഷീലാ ബി. മേനോന്‍, യു. എ. ഇ. എക്സ്ചേഞ്ച് പ്രതിനിധി എലിസബത്ത്‌ ജോണ്‍ എന്നിവര്‍ ചേര്‍ന്ന് ദീപം തെളിയിച്ച് പരിപാടി കള്‍ ഉത്ഘാടനം ചെയ്തു.

സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. അംഗ ങ്ങളുടെ കുട്ടികളില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് മെറിറ്റ്‌ അവാര്‍ഡുകള്‍ സമ്മാനിച്ചു.

തുടര്‍ന്ന് സംഘഗാനം, ഗാനമേള, സമൂഹ നൃത്തം, ഭരതനാട്യം, ഫ്യൂഷന്‍ ഡാന്‍സ്, ചിത്രീകരണം തുടങ്ങിയ കലാ പരിപാടികള്‍ അരങ്ങേറി. ഷൈലാ സമദ്, നിഷാ ഷിജില്‍ തുടങ്ങിയവര്‍ കലാ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

- pma

വായിക്കുക: , , ,

Comments Off on വിമന്‍സ്‌ കോളേജ്‌ അലുംനെ പുതുവത്സര ആഘോഷം സംഘടിപ്പിച്ചു

19 of 2810181920»|

« Previous Page« Previous « റിപ്പബ്ലിക് ദിനം ആഘോഷിച്ചു
Next »Next Page » 280 അവശ്യ മരുന്നുകളുടെ വിലക്കുറവ് ഫെബ്രുവരി മുതല്‍ പ്രാബല്യത്തില്‍ »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine