ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും

May 12th, 2026

dubai-global-village-ePathram

ദുബായ് : വിനോദ സഞ്ചാരികളുടെ ആഗോള സംഗമ ഭൂമിക യായ ഗ്ലോബൽ വില്ലേജ്, 2026 മെയ് 31 വരെ പ്രവർത്തിക്കും എന്ന് അധികൃതർ. ഈ വർഷത്തെ ബലി പെരുന്നാൾ അവധി ദിനങ്ങൾ ഗ്ലോബൽ വില്ലേജിൽ ആഘോഷിക്കുവാൻ പ്രവാസികൾക്ക് അവസരമാവും.

ഞായർ മുതൽ വ്യാഴം വരെ വൈകുന്നേരം 5 മണി മുതൽ രാത്രി 12 മണി വരെയും വെള്ളി, ശനി ദിവസ ങ്ങളിൽ വൈകുന്നേരം 5 മണി മുതൽ പുലർച്ചെ ഒരു മണി വരെയുമാണ് ഗ്ലോബൽ വില്ലേജിന്റെ നിലവിലെ പ്രവർത്തന സമയം.

30 ദിർഹം എൻട്രി ഫീസ് നിരക്ക് ഏർപ്പെടുത്തിയിട്ടുണ്ട് എങ്കിലും ഫാമിലി ഓഫർ ടിക്കറ്റുകളിലൂടെ ഒരു കുടുംബത്തിലെ നാലു പേർക്ക് 30 ദിർഹത്തിനു പ്രവേശന ടിക്കറ്റുകളും ലഭ്യമാണ്. ഇതിന്റെ വിശദ വിവരങ്ങൾക്ക് വെബ് സൈറ്റ് സന്ദർശിക്കാം.

വിനോദത്തിനും വിജ്ഞാനത്തിനും വ്യാപാരത്തിനും പോലെ ഒരു സാംസ്കാരിക കേന്ദ്രം കൂടിയാണ് ആഗോള ഗ്രാമം.

ലോക രാജ്യങ്ങളെ അടുത്തറിയാൻ കഴിയും വിധം 30 പവലിയനുകളിൽ 3500 ഓളം വ്യാപാര കേന്ദ്രങ്ങൾ, ഭക്ഷ്യ വിഭവങ്ങൾ രുചിച്ചറിയാൻ റെസ്റ്റോറന്റുകൾ. വിനോദ പരിപാടികൾ, സാഹസിക റൈഡുകൾ തുടങ്ങി എല്ലാ വിഭാഗം സന്ദർശകരെയും ഒരു പോലെ ആകർഷിക്കും വിധമാണ് ഗ്ലോബൽ വില്ലേജ് രൂപ കൽപ്പന ചെയ്തിരിക്കുന്നത്. നിലവിൽ ഇവിടത്തെ എല്ലാ റൈഡുകളും 99 ദിർഹം നിരക്കിൽ ആസ്വദിക്കാം.

 

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം

May 7th, 2026

use-zebra-crossings-warning-for-pedestrians-ePathram

അബുദാബി : നിയമ ലംഘനം നടത്തുന്ന കാൽ നട യാത്രക്കാരുടെ ശ്രദ്ധയിലേക്കായി അബുദാബി പോലീസ് മുന്നറിയിപ്പ് വീഡിയോ പുറത്തിറക്കി.

റോഡ് മുറിച്ചു കടക്കുമ്പോൾ കാൽ നടക്കാർക്കായി ഒരുക്കിയ സീബ്ര ക്രോസിംഗ്, ഓവർ ബ്രിഡ്ജ്, അണ്ടർ പാസുകൾ അഥവാ ടണൽ തുടങ്ങി സുരക്ഷിത ഇടങ്ങൾ മാത്രം ഉപയോഗിക്കുക. ഈ സൗകര്യങ്ങൾ നിങ്ങളുടെ സുരക്ഷക്ക് വേണ്ടിയുള്ളതാണ്. മാത്രമല്ല അനുവദനീയം അല്ലാത്ത സ്ഥലങ്ങളിലൂടെ റോഡ് മുറിച്ചു കടക്കുന്നത് നിയമ ലംഘനമാണ്.

പാഞ്ഞു വരുന്ന വാഹനങ്ങൾ വക വെക്കാതെ ചാടി കടക്കുന്നതു ജീവന് ഭീഷണിയാണ്. നിയമ ലംഘകർ പിടിക്കപ്പെട്ടാൽ പിഴ അടക്കേണ്ടി വരും.

traffic-awareness-pedestrian-zebra-crossing-ePathram

സീബ്രാ ക്രോസിംഗുകളിൽ കാൽനട യാത്രക്കാർക്ക് പരിഗണന നൽകാത്ത ഡ്രൈവർമാർക്കും ഫൈൻ ലഭിക്കും.

ഗതാഗത സുരക്ഷാ ബോധവൽക്കരണം ലക്‌ഷ്യം വെച്ച് ‘സുരക്ഷിതമായി റോഡ് മുറിച്ചു കടക്കുക’ എന്ന പ്രമേയ ത്തിൽ യു. എ. ഇ. ആഭ്യന്തര മന്ത്രാലയം അബു ദാബിയിൽ തുടക്കം കുറിച്ച ഏകീകൃത ജി. സി. സി. ഗതാഗത വാര ത്തിന്റെ ഭാഗമായിട്ടാണ് സാമൂഹിക മാധ്യമങ്ങളിൽ ഈ വീഡിയോ പങ്കു വെച്ചിരിക്കുന്നത്.

നിയമങ്ങൾ പാലിക്കുക ഏവരുടെയും ഉത്തരവാദിത്വം കൂടിയാണ് എന്ന് അബുദാബി പോലീസ് ഓർമ്മിപ്പിച്ചു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ

May 3rd, 2026

logo-dubai-police-eye-app-ePathram
ദുബായ് : നമ്പര്‍ പ്ലേറ്റില്ലാതെ അതി വേഗത്തിൽ വാഹനം ഓടിച്ച് ചുവപ്പ് സിഗ്നല്‍ മറി കടന്ന വാഹനം പിടിച്ചെടുത്ത് ഡ്രൈവർക്കെതിരെ നിയമ നടപടിയും സ്വീകരിച്ച് ദുബായ് പൊലീസ്. വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മനപ്പൂർവം നീക്കം ചെയ്തതായും സി. സി. ടി. വി. ദൃശ്യങ്ങളിൽ കണ്ടെത്തി. ഈ വാഹനം തിരികെ ലഭിക്കാൻ 50,000 ദിർഹം പിഴ അടയ്ക്കണം.

റോഡ് ഉപയോക്താക്കളുടെ സുരക്ഷയെ മാനിക്കാത്ത, അശ്രദ്ധയോടെയുള്ള അപകടകരമായ ഡ്രൈവിംഗ് ഒരു കാരണവശാലും അനുവദിക്കുകയില്ല എന്നും ദുബായ് പോലീസ് അറിയിച്ചു.

ഗതാഗത നിയമങ്ങൾ ലംഘിച്ച് അതിവേഗത്തിൽ വാഹനം ഓടിക്കുന്നവർക്ക് 2000 ദിര്‍ഹം വരെ പിഴയും ലൈസൻസിൽ 12 ബ്ളാക്ക് പോയിന്റുകളും ശിക്ഷ ചുമത്തും. FB POST &  Insta

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്

April 28th, 2026

abudhabi-indian-embassy-logo-ePathram
അബുദാബി : എമിറേറ്റിലെ പ്രവാസികളുടെ തൊഴില്‍ പ്രശ്‌നങ്ങള്‍, വിദ്യാഭ്യാസ രംഗത്തെ വിഷയങ്ങള്‍, ക്ഷേമ പ്രശ്‌നങ്ങള്‍ കോണ്‍സുലാര്‍ വിഷയങ്ങള്‍ തുടങ്ങിയ കാര്യങ്ങളിൽ എംബസി ഉദ്യോഗസ്ഥരോട് ചർച്ച ചെയ്യാനും നിയമോപദേശം തേടാനും വേണ്ടി അബുദാബിയിലെ ഇന്ത്യന്‍ എംബസിയില്‍ ഏപ്രില്‍ 29 ബുധനാഴ്ച ഉച്ചക്ക് ശേഷം 2 മണി മുതൽ 4 മണി വരെ ഓപ്പൺ ഹൗസ് സംഘടിപ്പിക്കും.

പാസ്സ് പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ, ഏതെങ്കിലും രേഖകളുടെ വിതരണം തുടങ്ങിയ സേവന ങ്ങള്‍ ഓപ്പണ്‍ ഹൗസില്‍ ലഭ്യമാകില്ല എന്നും എംബസി വൃത്തങ്ങൾ അറിയിച്ചു. അബുദാബി എമിറേറ്റിലെ പ്രവാസികള്‍ക്ക് മാത്രമാണ് ഈ ഓപ്പൺ ഹൗസില്‍ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ എന്നും അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ പാസ്സ്‌ പോർട്ട് സേവനങ്ങള്‍ക്ക് ഇനി അല്‍ ഹിന്ദ്

April 21st, 2026

indian-passport-cover-page-ePathram
അബുദാബി : യു. എ. ഇ. യിലെ ഇന്ത്യൻ പാസ്സ്‌ പോർട്ട് സേവനങ്ങൾ, രേഖകളുടെ സാക്ഷ്യപ്പെടുത്തല്‍, വിസ സേവനങ്ങൾ തുടങ്ങിയവ 2026 ജൂലായ് 1 മുതൽ ‘അല്‍ ഹിന്ദ്’ ഗ്രൂപ്പ് വഴി ആയിരിക്കും. യു. എ. ഇ. യിലെ എല്ലാ എമിറേറ്റുകളിലുമായി ഏറ്റവും പുതിയ സംവിധാന ങ്ങളോടെ 16 സേവന കേന്ദ്രങ്ങൾ അല്‍ ഹിന്ദ് തുറക്കും എന്നാണു റിപ്പോർട്ട്.

അബുദാബിയിൽ ഖാലിദിയ, മുസഫ്ഫ, അല്‍ റീം, അൽ-ഐൻ, ഗയാതി, മദിനത്തു സായിദ് എന്നിവിടങ്ങ ളിലും ദുബായിൽ (2) ബര്‍ ദുബായ്, ജബല്‍ അലി എന്നീ സ്ഥലങ്ങളിലും ഷാര്‍ജയില്‍ (2) അല്‍ മജാസ്, റോള യിലും അജ്മാനില്‍ അല്‍ ജര്‍ഫ്, ഫുജൈറ, ഉമ്മുല്‍ ഖുവൈന്‍, ഖോര്‍ ഫുഖാൻ, കല്‍ബ, റാസ്‌ അൽ ഖൈമ എന്നീ സ്ഥലങ്ങളിലും ‘അല്‍ ഹിന്ദ്’ പുതിയ സർവ്വീസ് കേന്ദ്രങ്ങള്‍ ഒരുക്കും.

വർഷങ്ങളായി ഈ സേവനങ്ങൾ ചെയ്തു വരുന്ന ബി. എല്‍. എസ്. ഗ്രൂപ്പിനെ കുറിച്ച് വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. ബി. എല്‍. എസ്. നു പകരം അല്‍ ഹിന്ദ് ഗ്രൂപ്പ് സേവനങ്ങൾ ഏറ്റെടുക്കുന്നതോടെ പാസ്സ്‌ പോർട്ട് പുതുക്കൽ, ഡോക്യുമെന്റ് അറ്റസ്റ്റേഷൻ, പുതിയ പാസ്സ്‌ പോർട്ടിനുള്ള അപേക്ഷകൾ, പോലീസ് സാക്ഷ്യ പത്രം (പി. സി. സി.), വിദേശ പൗരത്വം ഉള്ളവരുടെ ഒ. സി. ഐ. കാര്‍ഡുകള്‍, വിസാ സർവ്വീസ് അടക്കമുള്ള എല്ലാ സേവനങ്ങളും സുഗമവും വേഗതയിലും ആയിരിക്കും എന്ന് വിലയിരുത്തുന്നു.

 

- pma

വായിക്കുക: , , , , , , , , , , , , , ,

അഭിപ്രായം എഴുതുക »

2 of 1281231020»|

« Previous Page« Previous « സ്‌കൂൾ ബസ്സുകളെ മറി കടന്നാൽ വൻ തുക പിഴ
Next »Next Page » ഫ്ലൈയിംഗ് ടൈഗർ കപ്പുകൾക്ക് നിരോധനം »



  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine