ദുബായ് : ദുബായ് കമ്മ്യൂണിറ്റി തിയ്യേറ്റര്‍ ആന്റ് ആര്‍ട്ട്‌സ് സെന്റര്‍ (DUCTAC) ഒരുക്കുന്ന ‘കലിമാത്ത് ഇന്റര്‍നാഷണല്‍ എക്സിബിഷനില്‍’ ഈ വര്‍ഷവും ഖലീലുല്ലാഹ് ചെമ്നാടിന്റെ കാലിഗ്രാഫികള്‍ പ്രദര്‍ശന ത്തിനുണ്ടാകും. പുണ്യങ്ങളുടെ പൂക്കാലമായ റംസാന്‍ മാസത്തില്‍ ആഗസ്റ്റ് 17 മുതല്‍ സെപ്തമ്പര്‍ 13 വരെ മാള്‍ ഓഫ് എമിറേറ്റ്സിലെ ‘ഗാലറി ഓഫ് ലൈറ്റില്‍’ വെച്ച് നടക്കുന്ന എക്സിബിഷനില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള പ്രശസ്തരായ പത്ത് കലാകാരന്‍മാരാണ് പങ്കെടുക്കുന്നത്.

ഖലീലുല്ലാഹ് ചെമ്നാട് യു.എ.ഇ.യിലെ പ്രശസ്ത ചിത്രകാരനും, എമിറേറ്റ്സ് ഫൈന്‍ ആര്‍ട്ട്സ് സൊസൈറ്റി ചെയര്‍മാനുമായ ഖലീല്‍ അബ്ദുല്‍ വാഹിദിനൊപ്പം
“പരമ്പരാഗത അറേബ്യന്‍ ചിത്ര രചനാ ശൈലിയും, നൂതനമായ സമകാലീന ചിത്ര രചനാ ശൈലിയും സമന്വയിക്കുന്ന ഒരു വേദിയാണ് കലിമാത്ത്. അതോടൊപ്പം അക്ഷര ക്രമീകരണങ്ങളുടെ ചിത്രീകരണങ്ങളില്‍ റംസാന്റെ വിശുദ്ധി നിറഞ്ഞു നില്‍ക്കുന്ന കാലിഗ്രാഫികളും പ്രദര്‍ശനത്തിനുണ്ടാകും.” ദുബൈ കമ്മ്യൂണിറ്റി തിയ്യേറ്റര്‍ ആന്റ് ആര്‍ട്ട്‌സ് സെന്റര്‍ (Dubai Community Theatre & Arts Centre – DUCTAC) വിഷ്വല്‍ ആര്‍ട്ട് ആന്റ് സ്പെഷ്യല്‍ പ്രൊജെക്റ്റ് മാനേജര്‍ ഫാത്വിമ മൊഹിയുദ്ധീന്‍ പറഞ്ഞു.

ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്ന്‍ അറബിയില്‍ എഴുതി വരച്ച അനാട്ടമിക് കാലിഗ്രാഫി
വ്യത്യസ്തമായ രചനാ ശൈലികളിലൂടെ ഇതിനോടകം ലോക ശ്രദ്ധ നേടിയ യു. കെ. യില്‍ നിന്നുള്ള ഉമ്മു ആയിശ, ജൂലിയ ഇബ്ബിനി, ഒമാനില്‍ നിന്നുള്ള സ്വാലിഹ് അല്‍ ഷുഖൈരി, സല്‍മാന്‍ അല്‍ ഹജ്രി തുടങ്ങിയ പ്രശസ്തരായ കലാകാര ന്മാരാണ് കലിമാത്തിന് എത്തുന്നത്.

പ്രദര്‍ശനത്തില്‍ നിന്നും ഒരു ദൃശ്യം
കലിമാത്ത് പ്രദര്‍ശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ആഗസ്റ്റ് 17ആം തിയ്യതി വൈകുന്നേരം ഏഴ് മണിക്ക് നന്നു.

ലോകത്തിലെ ഏറ്റവും വലിയ കാലിഗ്രാഫി യുടെ രചനയില്‍
റെഡ് ഈവെന്റ് ആര്‍ട്ടിസ്റ്റും, ലോക റെക്കോര്‍ഡ് ജേതാവുമായ ഖലീലുല്ലാഹ് ചെമ്നാടിന്റെ ‘ലോകത്തിലെ ഏറ്റവും വലിയ അറബിക്ക് കാലിഗ്രാഫിയായ ‘ഹിസ് ഹൈനസ്സ് ഷൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്ത്തൂമിന്റെ അനാട്ടമിക്ക് കാലിഗ്രാഫിയാണ് ‘കലിമാത്തിലെ പ്രധാന ആകര്‍ഷണം. കൂടാതെ ഖലീലിന്റെ മറ്റു മൂന്ന് കാലിഗ്രാഫികള്‍ കൂടി പ്രദര്‍ശനത്തിനുണ്ടാകും. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഖലീലുല്ലാഹ് കലിമാത്ത് ഇന്റെര്‍നഷണല്‍ എക്സിബിഷനില്‍ പങ്കെടുക്കുന്നത്.



ഷാര്‍ജ: 15000 ത്തിലേറെ പേരുടെ മരണത്തിനിടയാക്കിയ ഒരു അപകടം നടന്നിട്ട് കേസിനൊരു വിധി പറയാന്‍ 26 വര്‍ഷങ്ങള്‍ വേണ്ടി വന്നു എന്നത് നമ്മുടെ രാഷ്ട്രീയ ഇച്ഛാശക്തിക്ക് എന്നുമൊരു കളങ്കമായി നിലനില്‍ക്കുന്നു എന്ന് “ഭോപ്പാല്‍ ദുരന്തവും കോടതി വിധിയും” എന്ന വിഷയത്തെ ആസ്പദമാക്കി “പ്രസക്തി” ഷാര്‍ജയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സെമിനാറില്‍ സംസാരിക്കവേ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും e പത്രം കോളമിസ്റ്റുമായ ഫൈസല്‍ ബാവ അഭിപ്രായപ്പെട്ടു.


ദുബായ്: ഭാവന ആര്‍ട്സ് സൊസൈറ്റി 2010-11 ലേയ്ക്കുള്ള പുതിയ ഭാരവാഹി കളെ തിരഞ്ഞെടുത്തു. പി. എസ്. ചന്ദ്രന്‍ ( പ്രസിഡന്‍റ് ), സുലൈമാന്‍ തണ്ടിലം ( ജനറല്‍ സെക്രട്ടറി ), ശശീന്ദ്രന്‍ ആറ്റിങ്ങല്‍ ( ട്രഷറര്‍ ), കെ. ത്രിനാഥ് (വൈസ് പ്രസിഡന്‍റ്), അഭേദ് ഇന്ദ്രന്‍(ജോയിന്‍റ് സെക്രട്ടറി), ഷാനവാസ് ചാവക്കാട് (കലാ – സാഹിത്യ വിഭാഗം സെക്രട്ടറി), ഖാലിദ് തൊയക്കാവ് (ജോയിന്‍റ് ട്രഷറര്‍), ലത്തീഫ് തൊയക്കാവ്, ഹരിദാസന്‍, നൗഷാദ് പുന്നത്തല, എ. പി. ഹാരിദ്, വി. പി. മമ്മൂട്ടി, ശശി വലപ്പാട് (വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍)
അബുദാബി : മലയാളി സമാജം ‘സമ്മര്‍ ഇന്‍ മുസഫ’ എന്ന പേരില്‍ ഒരുക്കുന്ന വേനല്‍ക്കാല ഉത്സവം ജൂലായ് 8 വ്യാഴാഴ്ച, മുസഫ യിലെ എമിറേറ്റ് ഫ്യൂച്ചര്‍ ഇന്റര്‍നാഷണല്‍ അക്കാദമി സ്‌കൂളില്‍ നടക്കും. സിനിമാറ്റിക് ഡാന്‍സ്, ഗാനമേള, ചിരിയരങ്ങ് എന്നീ പരിപാടി കളുമായി രാത്രി 7 മണിക്കാണ് പരിപാടികള്‍ അരങ്ങേറുക. ടെലിവിഷന്‍ രംഗത്തെ യുവ താരങ്ങള്‍ അണി നിരക്കുന്ന പരിപാടി യുടെ സംവിധായകന്‍ സലീം തളിക്കുളം.

























