അബുദാബി : കേരളാ സോഷ്യല്‍ സെന്‍റര്‍ ബാലവേദി ഉദ്ഘാടനം ബാല താരങ്ങളായ നിരഞ്ജന യും നിവേദിത യും ചേര്‍ന്ന്‍ നിര്‍വ്വഹിക്കും. ജൂണ്‍ 3 വ്യാഴാഴ്ച രാത്രി 8 മണിക്ക് കെ. എസ്. സി. അങ്കണത്തില്‍ നടക്കുന്ന “നിലാ ശലഭങ്ങള്‍” എന്ന പരിപാടിയില്‍ ഗാനമേള, മോണോ ആക്റ്റ്, വിവിധ നൃത്തങ്ങള്‍ എന്നിവ ഉണ്ടായിരിക്കും.
യു. എ. ഇ. യിലെ സംഘടനകളിലെ കലാ മല്‍സരങ്ങളില്‍ കലാ തിലക ങ്ങള്‍ ആയവരും സമ്മാനാര്‍ഹര്‍ ആയവരുമായ കലാ പ്രതിഭകള്‍ ഒരുക്കുന്ന “നിലാ ശലഭങ്ങള്‍” പുതുമ നിറഞ്ഞ ഒന്നായിരിക്കും എന്ന്‍ സംഘാടകര്‍ അറിയിച്ചു.
(വിവരങ്ങള്‍ക്ക് വിളിക്കുക: 050 68 99 494 എ. പി. ഗഫൂര്‍- ഇവന്‍റ് കോഡിനേറ്റര്‍)