റിയാദിലെ തീപിടിത്തം : ലുലു ഗ്രൂപ്പ്‌ എം. ഡി. എം. എ. യൂസഫലി സഹായം നല്‍കി

July 4th, 2011

ma-yousufali-epathram

റിയാദ്‌ : റിയാദിലെ ബത്തയില്‍ ഉണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് എം. കെ. ഗ്രൂപ്പ്‌ മാനേജിംഗ് ഡയറക്ടര്‍ എം. എ. യൂസഫലി ഒരു ലക്ഷം സൗദി റിയാല്‍ സഹായം നല്‍കി. മരിച്ച 6 ഇന്ത്യന്‍ തൊഴിലാളികളുടെ കുടുംബത്തിന് 17,200 റിയാല്‍ വീതം ലഭിച്ചപ്പോള്‍ തീപിടിത്തത്തില്‍ മരിച്ച ഒരു നേപ്പാള്‍ സ്വദേശിയുടെ കുടുംബത്തിനെയും അദ്ദേഹം രണ്ടു ലക്ഷം നേപ്പാളീസ് രൂപ നല്‍കി സഹായിച്ചു.

അല്‍ ബത്തയിലുള്ള അല്‍ സാലിം സൂപ്പര്‍മാര്‍ക്കറ്റിന് മുകളിലുള്ള താമസ സ്ഥലത്ത്‌ ഉണ്ടായ തീപ്പിടിത്തത്തില്‍ അബ്ദുറഹീം (തൃശ്ശൂര്‍), സുലൈമാന്‍, അഹമ്മദ് കബീര്‍ (നിലമ്പൂര്‍), സജിത് (മാവേലിക്കര), അജിത് (എറണാകുളം) എന്നിവര്‍ക്കൊപ്പം മംഗലാപുരം സ്വദേശി മുഹമ്മദ്, നേപ്പാള്‍ സ്വദേശി സലാഹി രാജേഷ് എന്നിവരും മരണമടഞ്ഞു.

വിശുദ്ധ കഅബ കഴുകല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ വിശുദ്ധ നഗരത്തില്‍ എത്തിയ പത്മശ്രീ എം. എ. യൂസഫലി അപകട വാര്‍ത്ത കേട്ട ഉടനെ തന്നെ ഇവരുടെ കുടുംബങ്ങളെ സഹായിക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

റിയാദിലുണ്ടായ തീപിടുത്തത്തില്‍ 5 മലയാളികളടക്കം 7 പേര്‍ മരിച്ചു

July 2nd, 2011

fire-in-riyadh-epathram

റിയാദ്: സൗദി അറേബ്യയിലെ റിയാദിലുണ്ടായ തീപിടുത്തത്തില്‍ 5 മലയാളികളടക്കം ഏഴ്‌ പേര്‍ മരിച്ചു. അല്‍ ബത്തയിലുള്ള അല്‍ സാലിം സൂപ്പര്‍മാര്‍ക്കറ്റിന് മുകളിലുള്ള താമസ സ്ഥലത്താണ് തീപ്പിടിത്തം ഉണ്ടായത്. അബ്ദുറഹീം (തൃശ്ശൂര്‍), സുലൈമാന്‍, അഹമ്മദ് കബീര്‍ (നിലമ്പൂര്‍), സജിത് (മാവേലിക്കര), അജിത് (എറണാകുളം) എന്നിവരാണ് മരിച്ച മലയാളികള്‍. മുഹമ്മദ് (മംഗലാപുരം), സലാഹി രാജേഷ് (നേപ്പാള്‍) എന്നിവരാണ് മരിച്ച മറ്റ് രണ്ടു പേര്‍. ശനിയാഴ്ച പുലര്‍ച്ചെ 4.30 നാണ് സംഭവം. വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നു. പുക ശ്വസിച്ചതിനെ ത്തുടര്‍ന്ന് ശ്വാസ തടസം അനുഭവപ്പെട്ട ഏതാനും പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴു പേരുടെയും മൃതദേഹങ്ങള്‍ ആസ്പത്രിയിലേക്ക് മാറ്റി. മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്‌ കേന്ദ്ര പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി പറഞ്ഞു. സംഭവത്തെ ക്കുറിച്ച്‌ ഇന്ത്യ അംബാസിഡറോട്‌ വിശദമായ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി വയലാര്‍ രവി കോട്ടയത്ത്‌ പറഞ്ഞു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇനിയുമൊരു ദുരന്തം ഉണ്ടാവാതിരിക്കാന്‍…

July 20th, 2010

prasakthi-sharjah-seminar-epathramഷാര്‍ജ: 15000 ത്തിലേറെ പേരുടെ മരണത്തിനിടയാക്കിയ ഒരു അപകടം നടന്നിട്ട് കേസിനൊരു വിധി പറയാന്‍ 26 വര്‍ഷങ്ങള്‍ വേണ്ടി വന്നു എന്നത് നമ്മുടെ രാഷ്ട്രീയ ഇച്ഛാശക്തിക്ക് എന്നുമൊരു കളങ്കമായി നിലനില്‍ക്കുന്നു എന്ന് “ഭോപ്പാല്‍ ദുരന്തവും കോടതി വിധിയും” എന്ന വിഷയത്തെ ആസ്പദമാക്കി “പ്രസക്തി” ഷാര്‍ജയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സെമിനാറില്‍ സംസാരിക്കവേ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും e പത്രം കോളമിസ്റ്റുമായ ഫൈസല്‍ ബാവ അഭിപ്രായപ്പെട്ടു.

കമ്പനി മുതലാളിയായ വാറന്‍ ആന്‍ഡേഴ്‌സനെ ലോക ചരിത്രത്തിലെ ഏറ്റവും വലിയ വാതക ദുരന്തം നടന്നു മണിക്കൂറുകള്‍ക്കകം ഇന്ത്യയില്‍ നിന്നും സുരക്ഷിതമായി അമേരിക്കയിലേക്ക്‌ കടക്കാന്‍ സൗകര്യം ചെയ്തു കൊടുത്ത കക്ഷികള്‍ തന്നെയാണ് ഇന്നും ഇന്ത്യ ഭരിക്കുന്നത്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ പുച്ഛത്തോടെ തള്ളിക്കളഞ്ഞു കോടതിക്ക് മുന്‍പില്‍ ഹാജരാവാന്‍ കൂട്ടാക്കാത്ത ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടും, കുറ്റവാളികളെ കൈമാറുന്ന നിയമം ഉപയോഗിച്ചു ഇന്ത്യയിലേക്ക്‌ നിയമാനുസൃതം കൊണ്ട് വരാന്‍ സര്‍ക്കാര്‍ ഗൌരവമായി ശ്രമിച്ചിട്ടില്ല.

ഇത്തരമൊരു ദുരന്തം ഇനിയും നമ്മുടെ നാട്ടില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നമുക്ക്‌ എന്ത് ചെയ്യാനാവും എന്ന് ഗൌരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. “പ്രസക്തി” പോലുള്ള ഓരോ കൂട്ടായ്മയും ഈ ഉത്തരവാദിത്തം ഏറ്റെടുക്കണം. ജാഗ്രതയുള്ള ഒരു സമൂഹമാണ് ജനാധിപത്യത്തിന്റെ ഏറ്റവും ആത്യാവശ്യ ഘടകം. ഇത്തരം ചര്‍ച്ചകളിലൂടെ പ്രശ്നത്തിന്റെ വിവിധ വശങ്ങള്‍ പഠിക്കുകയും രാഷ്ട്രീയ ഇടപെടലുകള്‍ക്ക്‌ പ്രേരകമായി വര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് ഈ ജാഗ്രത വളര്ത്തിയെടുക്കുവാനുള്ള വഴി.

കലയ്ക്കും കവിതയ്ക്കും സമൂഹ മനസ്സാക്ഷിയെ തൊട്ടുണര്‍ത്താനും ചിന്തിപ്പിക്കുവാനും സാധിക്കുന്നു. ഭോപ്പാല്‍ ദുരന്തത്തെ കുറിച്ചുള്ള ഈ ചര്‍ച്ചാ വേളയില്‍ യു.എ.ഇ. യിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ആര്‍ട്ടിസ്റ്റ ഗ്രൂപ്പും, ഒരു സംഘം കവികളും പങ്കെടുത്തത് ഈ ജൈവ ബന്ധത്തിന്റെ സൂചകമാണ്.

ഭോപ്പാല്‍ ദുരന്തം കൈകാര്യം ചെയ്ത രീതിയെ പറ്റി സമഗ്രമായി പ്രതിപാദിച്ച പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. അബ്ദുല്‍ ഖാദര്‍ വിഷയത്തില്‍ ഉടനീളം സര്‍ക്കാര്‍ പ്രകടിപ്പിച്ച അമേരിക്കന്‍ വിധേയത്വത്തെ നിശിതമായി വിമര്‍ശിച്ചു. ഓരോ ഘട്ടത്തിലും സാമാന്യ നീതി നിഷേധിച്ച സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത് എന്നും അദ്ദേഹം വിശദീകരിച്ചു.

ശിവ പ്രസാദ്‌, അജി രാധാകൃഷ്ണന്‍ എന്നിവരും സെമിനാറില്‍ പങ്കെടുത്തു സംസാരിച്ചു. നവാസ്‌ അദ്ധ്യക്ഷത വഹിച്ചു.

sasi-ta-asmo-puthenchira-epathram

ടി.എ. ശശി, അസ്മോ പുത്തന്‍ചിറ

കവി സമ്മേളനത്തില്‍ പ്രമുഖ പ്രവാസ കവികളായ അസ്മോ പുത്തന്‍ചിറ, ഗഫൂര്‍ പട്ടാമ്പി, ശിവ പ്രസാദ്‌, ശശി ടി. എ., എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.

artista-artgroup-painter-epathram

കൂടുതല്‍ ചിത്രങ്ങള്‍ക്ക് മുകളില്‍ ക്ലിക്ക്‌ ചെയ്യുക

ഭോപ്പാല്‍ ദുരന്തത്തെ പ്രമേയമാക്കി ആര്‍ട്ടിസ്റ്റ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ യു.എ.ഇ. യിലെ പ്രമുഖ ചിത്രകാരന്മാര്‍ ചിത്രങ്ങള്‍ രചിച്ചു. നസറുദ്ദീന്‍, ലക്ഷ്മണന്‍, സിന്‍ഡോ, രാജീവ്‌, മുരുകാനന്ദം, ഷാബു, ഷാഹുല്‍, ഹരീഷ് തച്ചോടി, റോയ് ച്ചന്‍ ‍, ശ്രീകുമാര്‍, അനില്‍ കരൂര്‍, ഹരീഷ് ആലപ്പി, ശശിന്‍സ്, രഞ്ജിത്ത്, കിരണ്‍ എന്നീ ചിത്രകാരന്മാര്‍ പങ്കെടുത്തു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« വൈക്കം മുഹമ്മദ്‌ ബഷീര്‍ അനുസ്മരണം
പി. കെ. വി. അനുസ്മരണം »



  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്
  • ‘ഷീ ഫ്യൂഷൻ ഫീയസ്റ്റ സീസൺ -2’ ഞായറാഴ്ച അരങ്ങേറും
  • ഇമ ഓണാഘോഷവും കുടുംബ സംഗമവും
  • എട്ടാമത് യു. എഫ്. കെ. – അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • അഡിപെക് 2024 : ബുർജീൽ ഹോൾഡിംഗ്‌സ് ബൂത്ത് ഉദ്ഘാടനം ചെയ്ത് ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ
  • ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി : പ്രചാരണ കൺവെൻഷൻ ബുധനാഴ്ച
  • മുന്നറിയിപ്പ് ഇല്ലാതെ ട്രാക്ക് മാറിയാൽ 1000 ദിർഹം പിഴ
  • അബുദാബി മലയാളി സമാജം പുതിയ കമ്മിറ്റി
  • കാ​ൽ ​ന​ട​ക്കാ​ർ​ക്ക്​ മു​ൻ​ഗ​ണ​ന നൽകിയില്ല എങ്കിൽ 500 ദി​ർ​ഹം പിഴ
  • പൊതുമാപ്പ് ഡിസംബർ 31 വരെ നീട്ടി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine