റിയാദ് : റിയാദിലെ ബത്തയില്‍ ഉണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് എം. കെ. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം. എ. യൂസഫലി ഒരു ലക്ഷം സൗദി റിയാല്‍ സഹായം നല്‍കി. മരിച്ച 6 ഇന്ത്യന്‍ തൊഴിലാളികളുടെ കുടുംബത്തിന് 17,200 റിയാല്‍ വീതം ലഭിച്ചപ്പോള്‍ തീപിടിത്തത്തില്‍ മരിച്ച ഒരു നേപ്പാള്‍ സ്വദേശിയുടെ കുടുംബത്തിനെയും അദ്ദേഹം രണ്ടു ലക്ഷം നേപ്പാളീസ് രൂപ നല്‍കി സഹായിച്ചു.
അല്‍ ബത്തയിലുള്ള അല്‍ സാലിം സൂപ്പര്‍മാര്‍ക്കറ്റിന് മുകളിലുള്ള താമസ സ്ഥലത്ത് ഉണ്ടായ തീപ്പിടിത്തത്തില്‍ അബ്ദുറഹീം (തൃശ്ശൂര്‍), സുലൈമാന്‍, അഹമ്മദ് കബീര്‍ (നിലമ്പൂര്‍), സജിത് (മാവേലിക്കര), അജിത് (എറണാകുളം) എന്നിവര്‍ക്കൊപ്പം മംഗലാപുരം സ്വദേശി മുഹമ്മദ്, നേപ്പാള്‍ സ്വദേശി സലാഹി രാജേഷ് എന്നിവരും മരണമടഞ്ഞു.
വിശുദ്ധ കഅബ കഴുകല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ വിശുദ്ധ നഗരത്തില്‍ എത്തിയ പത്മശ്രീ എം. എ. യൂസഫലി അപകട വാര്‍ത്ത കേട്ട ഉടനെ തന്നെ ഇവരുടെ കുടുംബങ്ങളെ സഹായിക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: prominent-nris, അപകടം, ജീവകാരുണ്യം, ദുരന്തം, പ്രവാസി