സമാജം യുവജനോത്സവം : ഗോപികാ ദിനേശ് കലാതിലകം

April 4th, 2012

samajam-kala-thilakam-2012-gopika-dinesh-ePathram
അബുദാബി : മലയാളി സമാജം സംഘടിപ്പിച്ച ‘ശ്രീദേവി മെമ്മോറിയല്‍ യുവജനോത്സവം 2012’ സമാപിച്ചു. അബുദാബി യിലെയും മറ്റ് എമിറേറ്റു കളിലെയും 500-ല്‍ അധികം മത്സരാര്‍ത്ഥികള്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, ലളിത സംഗീതം, ശാസ്ത്രീയ സംഗീതം, നാടോടി നൃത്തം, ഉപകരണ സംഗീതം, പ്രച്ഛന്ന വേഷം, ഏകാഭിനയം തുടങ്ങി നിരവധി മത്സര ഇനങ്ങളില്‍ മാറ്റുരച്ചു.

വ്യത്യസ്ത ഇനങ്ങളില്‍ വ്യക്തിഗത കഴിവു തെളിയിച്ചതിനെ ത്തുടര്‍ന്ന് ‘സമാജം കലാതിലകം 2012’ പുരസ്‌കാരം ഗോപികാ ദിനേശിനും സംഗീത വിഭാഗ ത്തില്‍ ‘സമാജം സംഗീത തിലകം 2012’ പുരസ്‌കാരം മേഘാ സതീഷിനും ലഭിച്ചു.

കൂടാതെ ഐശ്വര്യ നാരായണന്‍, ജോനെ സൈമണ്‍, അഭിരാമി ശശികാന്ത്, മീനാക്ഷി ജയകുമാര്‍ എന്നിവര്‍ വ്യത്യസ്ത വിഭാഗ ങ്ങളില്‍ വ്യക്തിഗത ചാമ്പ്യന്മാരായി.

യുവജനോത്സവ ത്തിന്റെ വിധി കര്‍ത്താവായി എത്തിയ കലാമണ്ഡലം സത്യവ്രതന്‍ സമാപന ദിവസം നടന്ന ചടങ്ങില്‍ മുഖാമുഖം പരിപാടി യിലൂടെ സംശയ ങ്ങള്‍ക്ക് മറുപടി പറഞ്ഞു.

പ്രസിഡന്റ് മനോജ് പുഷ്‌കരന്‍, സെക്രട്ടറി കെ. എച്ച്. താഹിര്‍, വൈസ് പ്രസിഡന്റ് യേശു ശീലന്‍, കലാവിഭാഗം സെക്രട്ടറി കെ. വി. ബഷീര്‍, കുമാര്‍ വേലായുധന്‍, ജ്യോതി ടീച്ചര്‍, വനിതാ വിഭാഗം കണ്‍വീനര്‍ ജീബാ എം. സാഹിബ് എന്നിവരും സമാപന ചടങ്ങില്‍ സംസാരിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സീതി സാഹിബ് സ്മാരക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

March 25th, 2012

ദുബായ് : ഈ വര്‍ഷത്തെ സീതി സാഹിബ് സ്മാരക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രവാസി അവാര്‍ഡിന് അര്‍ഹമായത് ജീവകാരുണ്യ സാമുഹ്യ പ്രവര്‍ത്തന രംഗത്ത് നിറസാന്നിദ്ധ്യമായ എ. പി. അബ്ദുസ്സമദ്. എക്‌സലന്‍സി അവാര്‍ഡ് യു. എ. ഇ. യിലെ പൊതു രംഗത്ത് സജീവമായ ഡോ. പുത്തൂര്‍ റഹിമാന് നല്‍കും. നാട്ടിലെ സേവന പ്രതിബദ്ധത ക്കുള്ള അവാര്‍ഡ് നേടിയത്‌ വയനാട് മുട്ടില്‍ അനാഥശാല യുടെ കാര്യദര്‍ശി എം. എ. മുഹമ്മദ് ജമാല്‍ സാഹിബ്.

ദുബായില്‍ നടന്ന പത്ര സമ്മേളന ത്തില്‍ ജൂറി അംഗങ്ങളായ ഇ. സതീഷ്, വി. പി. അഹമ്മദു കുട്ടി മദനി, ഷീല പോള്‍ എന്നിവരാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. പത്ര സമ്മേളന ത്തില്‍ ഉപദേശക സമിതി ചെയര്‍മാന്‍ കെ. എച്. എം. അഷ്‌റഫ്, പ്രസിഡന്റ് സീതി പടിയത്ത്, ജനറല്‍ സെക്രട്ടറി അഷ്‌റഫ് കൊടുങ്ങല്ലൂര്‍, വൈസ് പ്രസിഡന്റ് മാരായ ഹനീഫ് കല്‍മാട്ട, മുസ്തഫ മുട്ടുങ്ങല്‍, സെക്രട്ടറി നാസര്‍ കുറുമ്പത്തൂര്‍ എന്നിവര്‍ പങ്കെടുത്തു.

ഏപ്രില്‍ 6 ന് ദുബായ് ലോട്ടസ് ഡൌണ്‍ ടൌണ്‍ ഹോട്ടല്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എ പി അബ്ദു സ്സമദ്, ഡോ. പുത്തൂര്‍ റഹിമാന്‍ എന്നിവര്‍ക്ക്‌ മുസ്ലീം ലീഗ് നേതാവും പാര്‍ലിമെന്റ് മെമ്പറുമായ ഇ. ടി. മുഹമ്മദ് ബഷീര്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും. കൊടുങ്ങല്ലുരില്‍ നടക്കുന്ന അന്താരാഷ്ട്ര സീതി സാഹിബ് അനുസ്മരണ സെമിനാറില്‍ എം. എ. മുഹമ്മദ് ജമാല്‍ സാഹിബിനുള്ള അവാര്‍ഡ് സമ്മാനിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സഹൃദയ അഴീക്കോട് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

March 22nd, 2012

azheekkodu-sahrudhaya-award-2012-opening-ePathram
ദുബായ് : സലഫി ടൈംസ് സ്വതന്ത്ര പത്രിക യുടേയും കേരള റീഡേഴ്‌സ് ആന്‍ഡ് റൈറ്റേഴ്‌സ് സര്‍ക്കിള്‍ ചാപ്റ്റര്‍ (ദുബായ് വായനക്കൂട്ടം) സംയുക്താഭിമുഖ്യ ത്തില്‍ സഹൃദയ- അഴീക്കോട് പുരസ്‌കാര ങ്ങള്‍ രാജ്യാന്തര വന വല്‍ക്കരണ ദിനമായ മാര്‍ച്ച് ഇരുപതിന് സമ്മാനിച്ചു.

azheekkodu-sahrudhaya-award-2012-ePathram

ദേര അല്‍ ദീക് ഓഡിറ്റോറിയ ത്തില്‍ നടന്ന പരിപാടിയില്‍ ഷീലാ പോള്‍ അദ്ധ്യക്ഷത വഹിച്ചു. സബാ ജോസഫ് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ സലഫി ടൈംസ് മാനേജിംഗ് എഡിറ്റര്‍ കെ. എ. ജബ്ബാരിയുടെ സന്നിദ്ധ്യത്തില്‍ ഇ – പത്രം എഡിറ്റര്‍ ജിഷി സാമുവലിനു (അന്വേഷണാത്മക ഇ ജേണലിസം) വേണ്ടി ശ്രീമതി പ്രീതജിഷി പുന്നക്കന്‍ മുഹമ്മദലിയില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.

sahrudhaya-award-2012-to-kv-shamsudheen-ePathram

കൂടാതെ ജലീല്‍ രാമന്തളി (സമഗ്ര സംഭാവന), നാരായണന്‍ വെളിയങ്കോട് (സമഗ്ര സംഭാവന), ജീന രാജീവ് – ഇ വനിത (ന്യൂ മീഡിയ), സലീം ഐ ഫോക്കസ് (നവാഗത ഫോട്ടോ ജേണലിസ്റ്റ്), ഷാനവാസ് പാലത്ത്, അഷറഫ് കൊടുങ്ങല്ലൂര്‍ (ഫാക്‌സ് ജേണലിസം), കാസിം ചാവക്കാട്, തണല്‍ സാംസ്‌കാരിക വേദി (ജീവ കാരുണ്യം), കെ. വി. ശംസുദ്ദീന്‍, (പ്രവാസി കുടുംബ ക്ഷേമം), അബ്ദു സ്സമദ് മേപ്പയൂര്‍ (മാതൃക ഗുരുനാഥന്‍) കെ. കെ – ഹിറ്റ് 96.7 റേഡിയോ (ശ്രവ്യ മാധ്യമം),

sahrudhaya-award-to-saleem-eye-focus-ePathram

സഫറുള്ള പാലപ്പെട്ടി (സാഹിത്യ സപര്യ), അമാനുള്ള – കൈരളി പ്രവാസ ലോകം (സാമൂഹ്യ പ്രതിബദ്ധത), മോനി ദുബായ് (ദൃശ്യ മാധ്യമ സമഗ്ര സംഭാവന), പി. പി. മൊയ്ദീന്‍ (സാമൂഹ്യ, സാംസ്‌കാരികം) തന്‍വീര്‍ കണ്ണൂര്‍ (ഏഷ്യാനെറ്റ് ഗള്‍ഫ് റൗണ്ട് അപ് – ദൃശ്യ മാധ്യമം), വിജു വി നായര്‍ (സാമൂഹ്യ സേവനം), അഡ്വ. ഹാഷിഖ് (മികച്ച സംഘാടകന്‍), നജീബ് മുഹമ്മദ് ഇസ്മായില്‍ ഇ. എസ്. (പരിസ്ഥിതി), സൈഫ്കൊടുങ്ങ ല്ലൂര്‍ (വ്യക്തിഗത സമഗ്ര സംഭാവന) എന്നിവരും പുരസ്കാരങ്ങള്‍ ഏറ്റു വാങ്ങി.

sahrudhaya-award-2012-to-safarulla-ePathram

നാട്ടിലും മറു നാടുകളിലും കഴിഞ്ഞ നാല് പതിറ്റാണ്ടു കളായി സാമൂഹ്യ പ്രതിബദ്ധതക്കും മാധ്യമ പ്രവര്‍ത്തന മേഖല കളിലെ അര്‍ഹത പ്പെട്ടവര്‍ക്കും സമ്മാനിച്ചു വരുന്നതാണ് സഹൃദയ പുരസ്‌കാരങ്ങള്‍.

sahrudhaya-award-2012-ePathram

സ്നേഹത്തിന്റെ പ്രതിരൂപമായ ജബ്ബാരി എന്ന മനുഷ്യ സ്നേഹിയുടെ നേതൃത്വ ത്തില്‍ നല്‍കി വരുന്ന ഈ അവാര്‍ഡ് വളരെ യധികം വിലമതിക്കുന്ന താണെന്ന് ഉത്ഘാടകന്‍ സാബാ ജോസഫ്‌ പറഞ്ഞു.

sahrudhaya-award-2012-to-saif-kodungallur-ePathram

സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രഗത്ഭരായ പി. എ. ഇബ്രാഹിം ഹാജി,  കരീം വെങ്കിടങ്ങ്, പോള്‍ ജോസഫ്,  ഇസ്മായില്‍ പുനത്തില്‍, ജലീല്‍ മൂപ്പന്‍സ്, പ്രൊ. അഹമദു കബീര്‍, റീന സലിം, മുഹമ്മദ് വെട്ടുകാട്, ഷാജിഹനീഫ്, രാജന്‍ കൊളാവിപ്പാലം, അബ്ദുല്‍ ജലീല്‍, അഡ്വ.സാജിദ്, കവികളായ അസ്മോ പുത്തഞ്ചിറ, അബ്ദുള്ള കുട്ടി ചേറ്റുവ,  എന്നിവര്‍ ആശംസ നേര്‍ന്നു.

2012-sahrudhaya-azheekkodu-award-ePathram

ബഷീര്‍ തിക്കൊടി അവാര്‍ഡ് ജേതാക്കളെ പരിചയ പ്പെടുത്തി. എസ്. പി. മഹമൂദ്, ഇസ്മയില്‍ തൃക്കരിപ്പൂര്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

sahrudhaya-award-2012-to-kasim-chavakkad-ePathram

നാസര്‍ പരദേശി സ്വാഗതവും സുബൈര്‍ വെള്ളിയോട് നന്ദിയും പറഞ്ഞു.

– ചിത്രങ്ങള്‍ : കെ. വി. എ. ഷുക്കൂര്‍

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സഹൃദയ – അഴീക്കോട്‌ പുരസ്കാര സമര്‍പ്പണവും രാജ്യാന്തര വന ദിനാചരണവും ചൊവ്വാഴ്ച

March 19th, 2012

sahrudhaya awards-2012-banner-ePathram
ദുബായ് : കേരളാ റീഡേഴ്സ് & റൈറ്റേഴ്സ് സര്‍ക്കിള്‍ (വായനക്കൂട്ടം) സലഫി ടൈംസ് ഫ്രീ ജേണലി ന്റേയും സംയുക്താഭി മുഖ്യത്തില്‍ നടത്തപ്പെടുന്ന സഹൃദയ – അഴീക്കോട് പുരസ്‌കാര (2012) സമര്‍പ്പ ണവും വന ദിനാചരണവും മാര്‍ച്ച് 20 ചൊവ്വാഴ്ച വൈകീട്ട് 8.30 ന് ദേര ഇത്തി സലാത്തിനു സമീപമുള്ള അല്‍ ദീഖ് ഓഡിറ്റോറിയ ത്തില്‍ ( ദല്‍ മോഖ് ടവര്‍ ) വെച്ച് നടത്തപ്പെടുന്നു.

തദവസര ത്തില്‍ ദുബായ് കൈരളി കലാ കേന്ദ്രം പ്രസിഡന്റ്‌ കരീം വെങ്കിടങ്ങ്‌ സലഫി ടൈംസ്‌ അഴീക്കോട് സ്പെഷ്യലി ന്റെ പ്രകാശനം നിര്‍വഹിക്കും. മൌലവി അബ്ദു സ്സലാം മോങ്ങം മുഖ്യ പ്രഭാഷണം നടത്തും.

logo-launching-of-sahrudhaya-awards-2012-ePathram

സഹൃദയ പുരസ്കാരം ലോഗോ പ്രകാശനം സുധീര്‍ കുമാര്‍ ഷെട്ടി നിര്‍വ്വഹിച്ചപ്പോള്‍

കേരളാ റീഡേഴ്സ്  &  റൈറ്റേഴ്സ് സര്‍ക്കിള്‍ ചാപ്റ്റര്‍ ( വായനക്കൂട്ടം ) പ്രസിഡന്റ്‌ അഡ്വ : ജയരാജ്‌ തോമസ്‌, ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റ്‌ എന്‍. വിജയ്‌ മോഹന്‍, കെ. കെ. മൊയ്തീന്‍ കോയ, നിസ്സാര്‍ സെയ്ത്, സബാ ജോസഫ്‌, എ. പി. അബ്ദു സമദ്, ഡോ. സുധാകരന്‍, ത്രിനാഥ്‌, ഷീല പോള്‍, റീന സലിം, ഉബൈദ് ചേറ്റുവ, കമറുദ്ധീന്‍ ആമയം, അസ്മോ പുത്തന്‍ചിറ, ടി. പി. ഗംഗാധരന്‍, ബിജു ആബേല്‍ ജേക്കബ്‌, എന്‍. പി. രാമചന്ദ്രന്‍, പുന്നക്കന്‍ മുഹമ്മദ്‌ അലി, നാസര്‍ ബേപ്പൂര്‍ , ജലീല്‍ പട്ടാമ്പി, ബഷീര്‍ തിക്കൊടി, ഗഫൂര്‍ തളിക്കുളം, പി. എ.  ഇബ്രാഹീം  ഹാജി, വിനോദ് നമ്പ്യാര്‍, കെ. എം. അബ്ബാസ്, തുടങ്ങിയവര്‍ സഹൃദയ സ്നേഹ സന്ദേശങ്ങള്‍ നല്‍കും. ഡോ. ജോര്‍ജ് രാജ്യാന്തര വന ദിനാ ചരണ പ്രമേയം അവതരിപ്പിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുജീബ് കുമരനെല്ലൂര്‍ മികച്ച ഫിലിം എഡിറ്റര്‍ : മുസാഫിര്‍ വീണ്ടും പുരസ്‌കാര നിറവില്‍

March 17th, 2012

film-editor-mujeeb-kumaranellur-ePathram
അബുദാബി
: പ്രവാസി കളുടെ മനസ്സ് തൊട്ടറിഞ്ഞ് അവരുടെ ആകുലതകളും വ്യഥകളും ചിത്രീകരിച്ച ഹൃസ്വ ചിത്രമായ ‘ മുസാഫിര്‍ ‘ വീണ്ടും പുരസ്‌കാര നിറവില്‍. ചെന്നൈ യില്‍ നടന്ന ‘ ഷോര്‍ട്ട് ഫിലിം ഗാല ‘യുടെ ദേശീയ നിലവാരമുള്ള ഹൃസ്വ ചലച്ചി ത്രോത്സവ ത്തില്‍ മികച്ച ചിത്ര സംയോജകനുള്ള അവാര്‍ഡ് നേടി മുജീബ് കുമരനെല്ലൂര്‍ ആണ് ഇത്തവണ ‘ മുസാഫിറി ‘നു നേട്ടമുണ്ടാക്കിയത്. കഴിഞ്ഞ വര്‍ഷം അബുദാബി കേരള സോഷ്യല്‍ സെന്റര്‍ നടത്തിയ ഹ്രസ്വ  സിനിമാ മത്സര ത്തി ലും മുജീബിന് മികച്ച രണ്ടാമത്തെ ഫിലിം എഡിറ്റര്‍ക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. എടപ്പാള്‍ കുമരനെല്ലൂര്‍ സ്വദേശിയായ മുജീബ് കഴിഞ്ഞ കുറേ വര്‍ഷ ങ്ങളായി അബുദാബി യില്‍ വിഷ്വല്‍ മീഡിയ പ്രവര്‍ത്തന ങ്ങളുമായി ബന്ധപ്പെട്ടു ജോലി ചെയ്തു വരികയാണ്. ഇതിനോടകം നിരവധി പുരസ്‌കാര ങ്ങള്‍ ചിത്ര സംയോജന മികവിന് ഈ യുവാവ് നേടിക്കഴിഞ്ഞു.

കെ. എസ്. സി. ചലച്ചിത്ര മേളയ്ക്കു പുറമെ, കോഴിക്കോട് അല ചലച്ചിത്ര മേള, അല്‍ഐന്‍ ഐ. എസ്. സി. ഫിലിം ഫെസ്റ്റ്, പാലക്കാട് ഹൈക്കു ഫിലിം ഫെസ്റ്റ്, തുടങ്ങിയ മേള കളില്‍ നിരവധി അവാര്‍ഡു കള്‍ കരസ്ഥമാക്കി. ഹോബി വിഷന്‍ നിര്‍മ്മിച്ച് അബുദാബി യിലെ പ്രവാസി കലാകാരന്‍ ഷംനാസ് പി. പി. സംവിധാനം ചെയ്തു ഇരട്ട വേഷ ത്തില്‍ അഭിനയിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിട്ടുള്ളത് മുജീബിന്റെ സഹോദരനും  അബുദാബിയിലെ അറിയപ്പെടുന്ന ക്യാമറാമാനും ചലച്ചിത്ര നടനുമായ ഹനീഫ് കുമരനെല്ലൂര്‍ ആണ് .

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇ. എം. എസ് – എ. കെ. ജി. സ്മൃതി വ്യാഴാഴ്‌ച മുതല്‍
Next »Next Page » വൃക്ക രോഗി കള്‍ക്ക് സഹായവുമായി ‘കനിവ് 95’ »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine