അബുദാബി : തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അങ്കണം സാംസ്‌കാരിക വേദി രജത ജൂബിലി ആഘോഷ ങ്ങളുടെ ഭാഗമായി പ്രവാസി എഴുത്തു കാര്‍ക്ക് വേണ്ടി നടത്തിയ കഥാ – കവിതാ മത്സര ത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
പുന്നയൂര്‍ക്കുളം സൈനുദ്ദീന്റെ ‘ഹാഗോപ്’ കഥാ വിഭാഗ ത്തില്‍ ഒന്നാം സമ്മാനാര്‍ഹമായി. കഴിഞ്ഞ 20 വര്‍ഷങ്ങളായി യു. എ. ഇ. യില്‍ ജോലി ചെയ്യുന്ന സൈനുദ്ദീന്‍ ഇവിടത്തെ സാഹിത്യ സാംസ്കാരിക രംഗത്ത് സജീവ സാന്നിദ്ധ്യമാണ്. 2009 ലെ മാധ്യമം വാര്‍ഷിക പ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കഥയായിരുന്നു ഹാഗോപ്.
അതോടൊപ്പം നിര്‍മ്മലാ തോമസ് (കാനഡ )എഴുതിയ ‘മേപ്പിള്ളിയില്‍ പതിഞ്ഞു പോയ നക്ഷത്രങ്ങള്‍’ എന്ന കഥയും ഒന്നാം സമ്മാനം നേടി. റിയാദില്‍ ജോലി ചെയ്യുന്ന ജോസഫ് അതിരുങ്കലിന് കഥാ വിഭാഗത്തില്‍ പ്രോത്സാഹന സമ്മാനം ലഭിച്ചു.
കവിതയില്‍ ന്യൂയോര്‍ക്കിലുള്ള സന്തോഷ് പാലാ (അരൂപിയുടെ രൂപം) യ്ക്കാണ് ഒന്നാം സ്ഥാനം. കെ. ബാലചന്ദ്രന്‍ (ബഹ്‌റൈന്‍), സറീനാ റിയാസുദ്ദീന്‍ (അല്‍കോബാര്‍) എന്നിവര്‍ക്ക് പ്രോത്സാഹന സമ്മാനവും ലഭിച്ചു.
ആഗസ്റ്റ് അവസാന വാരത്തില്‍ നടക്കുന്ന പരിപാടി യില്‍ പ്രശസ്തി പത്രവും ശില്പവും ക്യാഷ് അവാര്‍ഡും സമ്മാനിക്കും.