അബുദാബി : മൂന്നു പതിറ്റാണ്ടിലേറെ പ്രവാസി മലയാളി കള്ക്കിടയില് നിസ്തുല സേവനം കാഴ്ച വെച്ച ചിറയിന്കീഴ് അന്സാറിന്റെ സ്മരണക്കായി ഫ്രണ്ട്സ് എ. ഡി. എം. എസ്. ഏര്പ്പെടുത്തിയ അന്സാര് സ്മാരക പുരസ്കാര ദാനവും അനുസ്മരണ സമ്മേളനവും മെയ് 11 വെള്ളിയാഴ്ച രാത്രി 8 മണിക്ക് അബുദാബി ഇന്ത്യാ സോഷ്യല് സെന്ററില് നടക്കും.
കേരള നിയമസഭാ സ്പീക്കര് ജി. കാര്ത്തികേയന് ചടങ്ങില് മുഖ്യാതിഥി ആയിരിക്കും.
അബുദാബി യിലെ സാമൂഹിക – സാംസ്കാരിക രംഗത്തെ നിറ സാന്നിദ്ധ്യമായി നിന്നു കൊണ്ട് മലയാളി സമാജ ത്തിന്റെ പ്രസിഡന്റ് ആയി നിരവധി തവണ തെരഞ്ഞെടുക്കപ്പെട്ട ചിറയിന് കീഴ് അന്സാറിന്റെ പ്രവര്ത്തന മേഖല യായിരുന്ന ‘ഫ്രണ്ട്സ് ഓഫ് അബുദാബി മലയാളി സമാജം (ഫ്രണ്ട്സ് എ ഡി എം എസ്)’ ഈ വര്ഷം അന്സാറിന്റെ സ്മരണക്കായി രണ്ട് അവാര്ഡുകള് നല്കുമെന്ന് സംഘടനാ ഭാരവാഹികള് വാര്ത്താ സമ്മേളന ത്തില് പറഞ്ഞു.
ജീവ കാരുണ്യ രംഗത്ത് മാതൃക യായി തൃശ്ശൂര് ജില്ല യിലെ എടമുട്ടത്ത് പ്രവര്ത്തി ക്കുന്ന ‘ അല്ഫാ പാലിയേറ്റീവ് പെയിന് ക്ലിനിക്ക് ‘ എന്ന സ്ഥാപന ത്തിനും വ്യവസായ പ്രമുഖന് എം. എ. യൂസഫലി യ്ക്കുമാണ് പുരസ്കാരം നല്കുക.
അല്ഫാ പാലിയേറ്റീവ് പെയിന് ക്ലിനിക്കിന്റെ സ്ഥാപകനായ കെ. എം. നൂറുദ്ദീന് പുരസ്കാരം ഏറ്റുവാങ്ങും.
എം. എ. യൂസഫലി യ്ക്ക് ലൈഫ് ടൈം ആച്ചീവ്മെന്റ് അവാര്ഡ് സമ്മാനിക്കും.
അബുദാബി ഇന്ത്യാ സോഷ്യല് സെന്ററില് നടക്കുന്ന ചടങ്ങ് ഇന്ത്യന് അംബാസിഡര് എം. കെ. ലോകേഷ് ഉദ്ഘാടനം ചെയ്യും. അവാര്ഡ് കമ്മിറ്റി അംഗങ്ങളായ പാലോട് രവി എം. എല്. എ., കേരള സാഹിത്യ അക്കാദമി ചെയര്മാന് പെരുമ്പടവം ശ്രീധരന്, മലയാളി സമാജം മുന് ജനറല് സെക്രട്ടറി കണിയാപുരം സൈനുദ്ദീന് എന്നിവരെ കൂടാതെ സാസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങില് സംബന്ധിക്കും.
2009 ആഗസ്ത് 27ന് അന്തരിച്ച അന്സാറിന്റെ സ്മരണ നില നിര്ത്തുന്നതിനു വേണ്ടി ആരംഭിച്ച അന്സാര് ട്രസ്റ്റിന്റെ പ്രഥമ പുരസ്കാരം കഴിഞ്ഞ വര്ഷം തിരുവനന്തപുരം റീജണല് കാന്സര് സെന്ററിനാണ് ലഭിച്ചത്.
അബുദാബി ഫുഡ് ലാന്ഡ് ഹോട്ടലില് നടത്തിയ വാര്ത്താ സമ്മേളന ത്തില് ഫ്രണ്ട്സ് എ. ഡി. എം. എസ്. പ്രസിഡന്റ് ടി. എ. നാസര്, ജനറല് സെക്രട്ടറി പി. കെ. ജയരാജന്, ട്രഷറര് കല്യാണ് കൃഷ്ണന്, കണ്വീനര് മാരായ ഇ. പി. മജീദ്, ബാബു വടകര എന്നിവര് പങ്കെടുത്തു.