ശക്തി ചലച്ചിത്രോത്സവം : മികച്ച സിനിമ ടാബ്ലറ്റ്, മികച്ച സംവിധായകന്‍ ബിനു ജോണ്‍

May 28th, 2012

tablet-short-fim-shakthi-award-winner-ePathram
അബുദാബി : ശക്തി തിയ്യറ്റേഴ്സ് സംഘടിപ്പിച്ച ഹ്രസ്വ ചലച്ചിത്രോത്സവ ത്തില്‍ പാരഡൈസ് ക്രിയേഷന്‍സ് അവതരിപ്പിച്ച ‘ടാബ്ലറ്റ്’ മികച്ച ചിത്രമായും ദുബായ് അമൊയ്ബ മീഡിയ ഫാക്ടറി അവതരിപ്പിച്ച ‘വണ്‍ ഡേ’ മികച്ച രണ്ടാമത്തെ സിനിമ യായും തെരഞ്ഞെടുത്തു.

shakthi-short-film-winners-2012-ePathram

മറ്റു പുരസ്കാരങ്ങള്‍ : മികച്ച സംവിധായകന്‍ : ബിനു ജോണ്‍ (ടാബ്ലറ്റ്), മികച്ച നടന്‍ : ഖുറൈശി ആലപ്പുഴ (ടാബ്ലറ്റ്), മികച്ച നടി : ഉമാ നായര്‍ (ദി സപ്പര്‍), മികച്ച ബാലതാരം : മാസ്റ്റര്‍ അഭിനവ്, മാസ്റ്റര്‍ ആദര്‍ശ് (മിഴി രണ്ടും), മികച്ച തിരക്കഥ : മോഹന്‍ (വണ്‍ ഡേ), മികച്ച ഛായാഗ്രഹണം : മന്‍സൂല്‍ അമൊയ്ബ (വണ്‍ ഡേ), മികച്ച എഡിറ്റര്‍ : സജീബ് ഖാന്‍ (ടാബ്ലറ്റ്).

ശക്തി തിയ്യറ്റേഴ്‌സ് പ്രസിഡന്റ് പി. പദ്മനാഭന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ തിരക്കഥാകൃത്തും സംവിധായക നുമായ ബി. ഉണ്ണികൃഷ്ണന്‍ ഫെസ്റ്റിവല്‍ ജൂറി യായി പങ്കെടുത്തു. ശക്തി ജനറല്‍ സെക്രട്ടറി വി. പി. കൃഷ്ണകുമാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

അവാര്‍ഡ്‌ ജേതാക്കള്‍ ആരും തന്നെ ചടങ്ങില്‍ എത്തി ചേരാതിരുന്ന തിനാല്‍ അവരുടെ സുഹൃത്തുക്കളും വിവിധ സംഘടനാ പ്രതിനിധികളും പുരസ്കാരങ്ങള്‍ ഏറ്റു വാങ്ങി.

കെ. എസ്. സി. പ്രസിഡന്റ് കെ. ബി. മുരളി, എന്‍. വി. മോഹനന്‍, പ്രശാന്ത് മങ്ങാട്ട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ശക്തി തിയ്യറ്റേഴ്‌സ് സാഹിത്യ വിഭാഗം സെക്രട്ടറി സഫറുള്ള പാലപ്പെട്ടി സ്വാഗതവും കലാ വിഭാഗം സെക്രട്ടറി മധു പരവൂര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രസക്തി യുടെ സാഹിത്യ – സാംസ്‌കാരിക കൂട്ടായ്മ ജൂണ്‍ ഒന്നിന്

May 27th, 2012

അബുദാബി : 34 വര്‍ഷത്തെ ഗള്‍ഫ് പ്രവാസ ജീവിതം പൂര്‍ത്തിയാക്കുന്ന പ്രമുഖ എഴുത്തുകാരന്‍ എസ്. എ. ഖുദിസിക്ക് ആദരമര്‍പ്പിച്ച് പ്രസക്തി യുടെ ആഭിമുഖ്യ ത്തില്‍ ആര്‍ട്ട് ക്യാമ്പ്, അറബ് – മലയാളം കവിത കളുടെ ചൊല്‍ക്കാഴ്ച, സാംസ്‌കാരിക കൂട്ടായ്മ, നാടകം എന്നിവ അവതരിപ്പിക്കും.

വിവര്‍ത്തനം & വിവര്‍ത്തകന്‍ എന്ന പേരില്‍ ജൂണ്‍ ഒന്ന് വെള്ളിയാഴ്ച മൂന്നു മണി മുതല്‍ രാത്രി പത്തു മണി വരെ അബുദാബി കേരള സോഷ്യല്‍ സെന്ററിലാണ് പരിപാടി.

എസ്. എ. ഖുദ്‌സി വിവര്‍ത്തനം ചെയ്ത 30 അറബ് കഥകളുടെ സ്‌പോട്ട് പെയിന്റിംഗ് ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പിന്റെ ചിത്രകാരന്മാര്‍ നടത്തും. പ്രമുഖ സിറിയന്‍ ചിത്രകാരി ഇമ്രാന്‍ അല്‍ നവലാത്തി പെയിന്റിംഗ് ഉദ്ഘാടനം ചെയ്യും. ശശിന്‍സാ അദ്ധ്യക്ഷത വഹിക്കുന്ന യോഗ ത്തില്‍ മലയാളി സമാജം സാഹിത്യ വിഭാഗം സെക്രട്ടറി എം. യു. ഇര്‍ഷാദ് മുഖ്യാതിഥി ആയിരിക്കും.

തുടര്‍ന്ന് അറബ് – മലയാളം കവിത കളുടെ ചൊല്‍ക്കാഴ്ചയും സാംസ്‌കാരിക കൂട്ടായ്മയും എമിറാത്തി എഴുത്തുകാരി മറിയം അല്‍ സെയ്ദി ഉദ്ഘാടനം ചെയ്യും. പ്രസക്തി ആക്ടിംഗ് പ്രസിഡന്റ് ഫൈസല്‍ ബാവ അദ്ധ്യക്ഷത വഹിക്കും. സര്‍ജു ചാത്തന്നൂര്‍ അറബ് മലയാളം വിവര്‍ത്തന കവിതകള്‍ എന്ന വിഷയ ത്തിലും ആയിഷ സക്കീര്‍, എസ്. എ. ഖുദ്‌സി വിര്‍ത്തനം ചെയ്ത അറബ് കഥകള്‍ എന്ന വിഷയ ത്തിലും പ്രഭാഷണങ്ങള്‍ നടത്തും.

കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് കെ. ബി. മുരളി, എസ്. എ. ഖുദിസിക്ക് ഉപഹാരം നല്‍കും. കമറുദ്ദീന്‍ അമേയം, നസീര്‍ കടിക്കാട്, സൈനുദ്ധീന്‍ ഖുറൈഷി, ടി. എ. ശശി, അസ്‌മോ പുത്തന്‍ചിറ, രാജേഷ് ചിത്തിര എന്നിവര്‍ കവിതകള്‍ അവതരിപ്പിക്കും.

തുടര്‍ന്ന് ഒ. വി. വിജയന്റെ ചെറുകഥയെ ആസ്പദമാക്കി ‘കടല്‍ത്തീരത്ത് ‘ എന്ന നാടകം അബുദാബി നാടക സൗഹൃദം അവതരിപ്പിക്കും.

ഹരി അഭിനയ സംവിധാനം ചെയ്യുന്ന നാടകത്തില്‍ അനന്ത ലക്ഷ്മി, ബിന്നി ടോമി, രാജീവ് മുളക്കുഴ, പി. എം. അബ്ദുല്‍ റഹ്മാന്‍, അനീഷ് വാഴപ്പള്ളി, സാബു പോത്തന്‍കാട്, സാലിഹ് കല്ലട, ഷാബു, അന്‍വര്‍ കൊച്ചന്നൂര്‍, ഷാബിര്‍ ഖാന്‍, ഷഫീഖ് എന്നിവര്‍ അഭിനയിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നസന സലീമിന് ഉപഹാരം

May 18th, 2012

sheela-paul-nasana-saleem-epathram

ദ്ദുബായ് : സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാകിയ നസന സലീമിനു ആളൂര്‍ വെട്ടുകാട് ഗള്‍ഫ്‌ മലയാളി സ്പോര്‍ട്സ്‌ അസ്സോസിയേഷന്റെ ഉപഹാരം ദുബായ് ഗള്‍ഫ്‌ മോഡല്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ വെച്ച് എഴുത്തുകാരി ഷീലാ പോൾ നല്‍കുന്നു.

മുഹമ്മദ് വെട്ടുകാട്

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ചിറയിന്‍കീഴ് അന്‍സാര്‍ പുരസ്കാരം എം. എ. യൂസഫലിയും കെ. എം. നൂറുദ്ദീനും ഏറ്റുവാങ്ങി

May 13th, 2012

ansar-endowment-and-life-time-achivement-award-2012-ePathram
അബുദാബി : മൂന്നു ദശാബ്ദക്കാലം അബുദാബി യിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് ജ്വലിച്ചു നിന്ന ചിറയിന്‍കീഴ് അന്‍സാറിന്റെ സ്മരണക്കായി  ഫ്രണ്ട്സ് എ. ഡി. എം. എസ്. അന്‍സാറിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ പദ്മശ്രീ എം. എ. യൂസഫലിയും അല്‍ഫാ പാലിയേറ്റീവ് പെയിന്‍ ക്ലിനിക്കിന്റെ ചെയര്‍മാന്‍ കെ. എം. നൂറുദ്ദീനും ഏറ്റുവാങ്ങി.

അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ ഒരുക്കിയ അനുസ്മരണ സമ്മേളന ത്തില്‍ സംസ്ഥാന നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ മുഖ്യാതിഥി ആയിരുന്നു. പുരസ്കാരങ്ങള്‍ സമ്മാനിച്ചു കൊണ്ട് സ്പീക്കര്‍ നടത്തിയ പ്രഭാഷണ ത്തില്‍ ഇരുവരുടെയും പ്രവര്‍ത്തന മേഖലകള്‍ മലയാളി സമൂഹത്തിനു നല്‍കിയ സംഭാവനകളെ വിശദീകരിച്ചു.

മലയാളി കള്‍ക്ക് തൊഴില്‍ നല്കുന്നതിലും കേരള ത്തിന്റെ വ്യവസായ വികസന ത്തിന് സ്മാര്‍ട്ട്‌ സിറ്റി പോലുള്ള പദ്ധതികള്‍ സാക്ഷാത്കരിക്കുന്ന തിലും യൂസഫലി ശ്രദ്ധിക്കുന്നു. അയല്‍ രാജ്യങ്ങളില്‍ ഏറ്റവും സുദൃഡവും പ്രശ്‌ന രഹിതവും ആയ സൗഹൃദങ്ങള്‍ ഉള്ളത് അറബ് രാജ്യങ്ങളു മായിട്ടാണ് എന്ന് സ്പീക്കര്‍ പറഞ്ഞു. അറബ് രാഷ്ട്ര തലവന്മാരുമായുള്ള കൂടി ക്കാഴ്ചകളില്‍ യൂസഫലി വഹിക്കുന്ന പങ്ക് എടുത്തു പറയേണ്ടതാണ്.

ജീവ കാരുണ്യ രംഗത്ത് നിസ്തുല സേവനം കാഴ്ച വെക്കുന്ന സംഘടനയാണ് പാലിയേറ്റീവ് കെയര്‍. ആ സംഘടനയെ നയിക്കുന്ന നൂറുദ്ദീന്റെ സേവനവും വിലപ്പെട്ടതാണ്. ചിറയിന്‍കീഴ് അന്‍സാറിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ അര്‍ഹരായ വ്യക്തികള്‍ക്കാണ് ലഭിച്ചതെന്നും ജി. കാര്‍ത്തികേയന്‍ പറഞ്ഞു.

പാലിയേറ്റീവ് കെയറിന് ഒരു ലക്ഷം രൂപയാണ് ഫ്രണ്ട്സ് എ. ഡി. എം. എസ്. സമ്മാനമായി നല്കിയത്. അബുദാബി കേരള സോഷ്യല്‍ സെന്റര്‍ 50,000 രൂപയും സംഭാവനയായി നല്കി.

ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫ്രണ്ട്സ് എ. ഡി. എം. എസ്. പ്രസിഡന്റ് ടി. എ. നാസര്‍ അദ്ധ്യക്ഷത വഹിച്ചു

യൂസഫലിയും നൂറുദ്ദീനും മറുപടി പ്രസംഗം നടത്തി. ചിറയിന്‍കീഴ് അന്‍സാര്‍ തനിക്ക് സഹോദര തുല്യനായ വ്യക്തി യാണെന്നും അദ്ദേഹ ത്തിന്റെ പേരിലുള്ള അവാര്‍ഡ് സ്വീകരിക്കാന്‍ ഏറെ സന്തോഷം ഉണ്ടെന്നും യൂസഫലി പറഞ്ഞു.

കണിയാപുരം സൈനുദ്ദീന്‍ അന്‍സാര്‍ സ്മാരക പ്രഭാഷണം നടത്തി. പാലോട് രവി എം. എല്‍. എ., തോമസ് ജോണ്‍, പി. ബാവ ഹാജി, കെ. ബി. മുരളി, മനോജ് പുഷ്‌കര്‍, വൈ. സുധീര്‍ കുമാര്‍ ഷെട്ടി എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. അഡ്വ. ഐഷാ ഷക്കീര്‍ അവതാരക യായിരുന്നു. ഫ്രണ്ട്സ് എ. ഡി. എം. എസ്.ജനറല്‍ സെക്രട്ടറി ജയരാജ്‌ സ്വാഗതവും ട്രഷറര്‍ കല്യാണ്‍ കൃഷ്ണന്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാറപ്പുറത്ത് സ്മാരക ചെറുകഥാ പുരസ്‌കാരം : സൃഷ്ടികള്‍ ക്ഷണിച്ചു

May 7th, 2012

ദുബായ് : അന്തരിച്ച പ്രശസ്ത സാഹിത്യ കാരന്‍ പാറപ്പുറ ത്തിന്റെ സ്മരണാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന പാറപ്പുറത്ത് ഫൗണ്ടേഷന്‍ പ്രവാസി എഴുത്തു കാര്‍ക്കായി സംഘടിപ്പിക്കുന്ന മൂന്നാമത് പാറപ്പുറത്ത് സ്മാരക ചെറുകഥാ പുരസ്‌കാര ത്തിന് സൃഷ്ടികള്‍ ക്ഷണിക്കുന്നു.

പതിനായിരും രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

താത്പര്യമുള്ള പ്രവാസി എഴുത്തുകാര്‍ തങ്ങളുടെ പ്രസിദ്ധീകരിക്കാത്ത മൗലിക രചനകള്‍ മെയ് 31 നു മുമ്പ് സുനില്‍ പാറപ്പുറത്ത്, ചെയര്‍മാന്‍, പാറപ്പുറത്ത് ഫൗണ്ടേഷന്‍, പി. ബി. നമ്പര്‍ : 48570, ദുബായ്, യു. എ. ഇ. എന്ന വിലാസ ത്തിലോ, parappurathfoundation at gmail dot com എന്ന ഇ മെയിലിലോ അയക്കണം എന്ന് ഭാരവാഹികള്‍ അറിയിച്ചു.

കേരളാ സാഹിത്യ അക്കാദമി ചെയര്‍മാന്‍ പെരുമ്പടവം ശ്രീധരന്‍ അദ്ധ്യക്ഷനായ സമിതി കണ്ടെത്തുന്ന പുരസ്‌കാര ജേതാവിനെ ജൂണ്‍ അവസാന വാരം ദുബായില്‍ നടക്കുന്ന ചടങ്ങില്‍ ആദരിക്കും. വിശദ വിവരങ്ങള്‍ക്ക് : റോജിന്‍ പൈനുംമൂട് 055 – 39 11 800

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സ്വിസ് ബഹുമതി യൂസഫലിക്ക് സമ്മാനിച്ചു
Next »Next Page » മനുഷ്യന്റെ കണ്ണു തുറപ്പിക്കാന്‍ ദുരന്തങ്ങള്‍ അനിവാര്യം ആയിരിക്കുന്നു : പ്രൊഫ. വി. മധുസൂദനന്‍ നായര്‍ »



  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി
  • എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു
  • ബബിത ശ്രീകുമാറിൻ്റെ ‘സ്‌മൃതി മർമ്മരം’ പ്രകാശനം ചെയ്തു
  • അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ
  • ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു
  • ഫുട് ബോൾ മീറ്റ് : എവർ ഗ്രീൻ എഫ്. സി. ചാമ്പ്യന്മാർ
  • ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി
  • ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു
  • സംഗീത ആൽബം ‘അൽ വതൻ’ ബ്രോഷർ പ്രകാശനം ചെയ്തു
  • മെഹ്ഫിൽ മേരെ സനം സീസൺ-4 ശനിയാഴ്ച
  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine