മയില്‍പ്പീലി പുരസ്കാരം പ്രവാസി രചയിതാവായ പ്രശാന്ത്‌ മാങ്ങാടിന്

November 14th, 2010

prasanth-mangat-epathram

അബുദാബി : ഈ വര്‍ഷത്തെ “മയില്‍പ്പീലി” പുരസ്കാര ജേതാക്കളില്‍ ഒരു പ്രവാസിയും. അബുദാബിയില്‍ ജോലി ചെയ്യുന്ന കവിയും ഗാന രചയിതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രശാന്ത്‌ മങ്ങാടിനാണ് അഖില ഭാരത ഗുരുവായൂരപ്പ സമിതിയുടെ മികച്ച ഭക്തി ഗാന രചനയ്ക്കുള്ള പുരസ്കാരം ലഭിച്ചത്. ഹരി പ്രസാദ്‌ ഒറ്റപ്പാലം സംഗീത സംവിധാനം നിര്‍വഹിച്ച “ശ്യാമ വര്‍ണ്ണന്‍” എന്ന ആല്‍ബത്തിലെ ഗാനങ്ങള്‍ക്കാണ് പുരസ്കാരം.

കഴിഞ്ഞ വര്‍ഷങ്ങളില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഗിരീഷ്‌ പുത്തഞ്ചേരി എന്നിവര്‍ നേടിയ സമ്മാനമാണ് ഇത്തവണ പ്രശാന്തിനെ തേടിയെത്തിയത്. പാലക്കാട്‌ ജില്ലയില നെന്മാറ സ്വദേശിയായ ഇദ്ദേഹം എന്‍. എം. സി. ഗ്രൂപ്പിലെ “നിയോ ഫാര്‍മ” യുടെ ചീഫ്‌ ഫിനാന്‍ഷ്യല്‍ ഓഫീസറായി പ്രവര്‍ത്തിച്ചു വരികയാണ്. പതിനായിരത്തൊന്ന് രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്ന പുരസ്കാരം നവംബര്‍ പതിനേഴിന് ഗുരുവായൂരില്‍ നടക്കുന്ന ചടങ്ങില്‍ വിഖ്യാത സംഗീതജ്ഞന്‍ പണ്ഡിറ്റ്‌ ജസ് രാജില്‍ നിന്ന് പ്രശാന്ത് സ്വീകരിക്കും.

പ്രശാന്തിനെ കൂടാതെ രമേശ്‌ നാരായണന്‍ (സംഗീത സംവിധാനം), മധു ബാലകൃഷ്ണന്‍ (ഗായകന്‍), രവി മേനോന്‍ (ഗാന നിരൂപണം), ഹരി പ്രസാദ്‌ ഒറ്റപ്പാലം (യുവ സംഗീത പ്രതിഭ), ആര്‍. കെ. ദാമോദരന്‍ (സമഗ്ര സംഭാവന) എന്നിങ്ങനെ മറ്റു പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

‘കലാഞ്ജലി 2010’ ഇന്ന് ആരംഭം

November 12th, 2010

kala-abudhabi-logo-epathramഅബുദാബി :  കല അബുദാബി യുടെ വാര്‍ഷികാഘോഷം ‘കലാഞ്ജലി 2010’  ഒരു മാസം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടി കളോടെ നടത്തുന്നു. ‘കലാഞ്ജലി 2010’  നവംബര്‍ 12ന് വെള്ളിയാഴ്ച അബുദാബി മലയാളി സമാജ ത്തില്‍ ചിത്ര രചനാ മത്സര ത്തോടെ ആരംഭിക്കും. തുടര്‍ന്ന് വിവിധ ദിവസ ങ്ങളിലായി പാചക മല്‍സരം, സിനിമാറ്റിക് നൃത്ത മത്സരം,  ഒപ്പന മത്സരം,  ഫോട്ടോ പ്രദര്‍ശനം,  ഹ്രസ്വചിത്ര ങ്ങളുടെ പ്രദര്‍ശനം,  കവിതാ പാരായണ മത്സരം, തുടങ്ങിയവ വിവിധ വേദികളി ലായി അരങ്ങേറും.
 
ഡിസംബര്‍ 9 ന് അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍ നടക്കുന്ന സമാപന പരിപാടി യില്‍ കല യുടെ  ഈ വര്‍ഷത്തെ ‘മാധ്യമശ്രീ പുരസ്‌കാരം’ ,  ‘നാട്യകലാ പുരസ്‌കാരം’ എന്നിവ സമര്‍പ്പിക്കും. ദല്‍ഹി യിലെ മാധ്യമ പ്രവര്‍ത്ത കനായ  പ്രശാന്ത്‌ രഘുവംശം, പ്രശസ്ത  സിനിമാ താരം ലാലു അലക്‌സ് എന്നിവരാണ് അവാര്‍ഡ്‌ ജേതാക്കള്‍.  സമാപന സമ്മേളന ത്തോട് അനുബന്ധിച്ച് കല അബുദാബി ഒരുക്കുന്ന ചെണ്ടമേളം,  തെയ്യം, നൃത്ത – നൃത്ത്യങ്ങള്‍ തുടങ്ങി വിവിധ കലാപരിപാടി കള്‍ അരങ്ങേറും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പത്മശ്രീ ഡോ.ഗംഗാരമണിക്ക് സ്വീകരണം നല്‍കി

November 3rd, 2010

padmashree-ganga-ramani-epathram

അബുദാബി : പത്മശ്രീ പുരസ്‌കാര ജേതാവ്‌   ഡോ. ഗംഗാ രമണി യ്ക്ക് അലൈന്‍ ഇന്ത്യന്‍ പ്രവാസി കളുടെ സംഘടന യായ യുണൈറ്റഡ് ഫ്രണ്ടിന്‍റെ നേതൃത്വ ത്തില്‍  സ്വീകരണം നല്‍കി.
 
അലൈന്‍ ഇന്‍റ്ര്‍ കോണ്ടിനെന്‍റ്ല്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാനപതി എം. കെ. ലോകേഷ് മുഖ്യാതിഥി ആയിരുന്നു. ഡോ. സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. അലൈന്‍ ഇന്ത്യന്‍ സോഷ്യല്‍  സെന്‍റര്‍ പ്രസിഡന്‍റ് ജിമ്മി, ജനറല്‍ സെക്രട്ടറി ഐ. ആര്‍. മൊയ്തീന്‍, എം. എ. വാഹിദ്‌ എം. എല്‍. എ., കേണല്‍ മുഹമ്മദ് അല്‍ ബാദി, ഡോ. ജമാല്‍ അല്‍ സഈദി, യൂസഫ് അല്‍ ആവാദി, ഡോ. ആസാദ്‌ മൂപ്പന്‍, പി. കെ. ബഷീര്‍, രാമചന്ദ്രന്‍ പേരാമ്പ്ര, എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
 
ഇന്ത്യാ – യു. എ. ഇ. ഉഭയ കക്ഷി ബന്ധങ്ങള്‍ക്ക്‌ ഊഷ്മളത പകര്‍ന്നതില്‍  ചെറുതല്ലാത്ത പങ്കു വഹിച്ചതിനു കൂടിയാണ് പത്മശ്രീ പുരസ്കാരം എന്നും അംബാസഡര്‍ സൂചിപ്പിച്ചു. മൂന്നു പതിറ്റാണ്ടായി അലൈനിലെ ഇന്ത്യന്‍ സമൂഹത്തിനു  ഡോ. ഗംഗാ രമണി നല്‍കി വരുന്ന സേവനങ്ങള്‍ക്ക്‌ അദ്ധ്യക്ഷന്‍ ഡോ. സുധാകരന്‍ നന്ദി പ്രകാശിപ്പിച്ചു. വിവിധ സംഘടന കളെയും സ്ഥാപനങ്ങ ളെയും സ്‌കൂളുക ളെയും  പ്രതിനിധീകരിച്ച്  ഡോ. ഗംഗാരമണി യ്ക്ക് പൂച്ചെണ്ടുകളും ഉപഹാരങ്ങളും നല്‍കി ആദരിച്ചു.  അല്‍ ഫറാ ഗ്രൂപ്പിന്‍റെ പ്രസിഡണ്ടും എക്‌സിക്യുട്ടീവ് ചെയര്‍മാനുമായ ഡോ.ഗംഗാരമണി സ്വീകരണത്തിന് നന്ദി പറഞ്ഞു. ചടങ്ങില്‍  ശശി സ്റ്റീഫന്‍ സ്വാഗത വും, ഉണ്ണീന്‍ പൊന്നേത്ത് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അക്ഷര തൂലിക പുരസ്കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു

November 3rd, 2010

palm-pusthakappura-epathramഷാര്‍ജ : പാം പുസ്തകപ്പുരയുടെ വാര്‍ഷിക ത്തോടനുബന്ധിച്ചു പാം സാഹിത്യ സഹകരണ സംഘം ഏര്‍പ്പെടുത്തിയ അക്ഷര തൂലിക പുരസ്കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു. കഥ, കവിത എന്നിവയാണ് പുരസ്കാരത്തിന് പരിഗണിക്കുക. പ്രസിദ്ധീകരിക്കാത്ത സൃഷ്ടികള്‍ മാത്രമേ മല്‍സരത്തില്‍ ഉള്‍പ്പെടുത്തുകയുള്ളൂ. മലയാള സാഹിത്യത്തിലെ പ്രമുഖ വ്യക്തികള്‍ വിധി കര്‍ത്താക്കള്‍ ആയിരിക്കും. പുരസ്കാരം ഷാര്‍ജ ഇന്‍ഡ്യന്‍ അസോസിയേഷനില്‍ നടക്കുന്ന വാര്‍ഷിക സാഹിത്യ സമ്മേളനത്തില്‍ സമ്മാനിക്കും.

സൃഷ്ടികള്‍ നവംബര്‍ 30ന് മുന്‍പായി palmpublications at gmail dot com / പാം പുസ്തകപ്പുര, പി. ബി. നമ്പര്‍ 30621, അജ്മാന്‍, യു.എ.ഇ. എന്ന വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 4146105, 050 2062950 എന്ന നമ്പരില്‍ ബന്ധപ്പെടണം.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

നെല്ലറ ഗള്‍ഫ്‌ മാപ്പിളപ്പാട്ട് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു

October 10th, 2010

gma-award-winners-epathram

ദുബായ്‌ : നെല്ലറ ഗള്‍ഫ്‌ മാപ്പിളപ്പാട്ട് പുരസ്കാരം രണ്ടാം ഭാഗത്തിലെ ഇരുപത് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു. അബുദാബി ഒലിവ്‌ മീഡിയ സൊലൂഷന്‍സ്‌, ബഷീര്‍ ചങ്ങരംകുളത്തിന്റെ സംവിധാനത്തില്‍ ഒക്ടോബര്‍ 29ന് ദുബായ്‌ അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡില്‍ നടക്കുന്ന മേളയില്‍ വി. എം. കുട്ടി, അസീസ്‌ തായിനേരി, സിബില്ല സദാനന്ദന്‍ എന്നീ ഗായകര്‍ക്കും, ഖിസ്സപ്പാട്ടുകളിലൂടെ പ്രശസ്തനായ ഹംസ മൌലവി മുള്ളൂര്‍ക്കരക്കും സമഗ്ര സംഭാവനകളെ മാനിച്ച് പുരസ്കാരങ്ങള്‍ നല്‍കും. ഈ വിഭാഗത്തില്‍ ഗള്‍ഫില്‍ നിന്ന് എടപ്പാള്‍ ബാപ്പുവാണ് പുരസ്കാരം നേടിയത്. കെ. ജി. മാര്‍ക്കോസ്, കണ്ണൂര്‍ സീനത്ത്‌, സിന്ധു പ്രേംകുമാര്‍ എന്നിവരുടെ സംഭാവനകള്‍ക്ക് പ്രത്യേക ജൂറി പുരസ്കാരം നല്‍കും. ഇന്നലെ ഖിസൈസ്‌ നെല്ലറ റെസ്റ്റോറന്റില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ജൂറി ചെയര്‍മാന്‍ കെ. കെ. മൊയ്തീന്‍ കോയ, അംഗങ്ങള്‍ ജലീല്‍ പട്ടാമ്പി, താഹിര്‍ ഇസ്മയില്‍, സംവിധായകന്‍ ബഷീര്‍ ചങ്ങരംകുളം, സംഘാടകരായ മുബാറക്‌ കോക്കൂര്‍, നെല്ലറ ഗ്രൂപ്പ്‌ മാനേജിംഗ് ഡയറക്ടര്‍ ഷംസുദ്ദീന്‍, ഒലിവ്‌ മീഡിയ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ്‌ ദാര്മി എന്നിവര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.

കണ്ണൂര്‍ ശരീഫ്‌, രഹന എന്നിവര്‍ കേരളത്തില്‍ നിന്നും യൂസഫ്‌ കാരേക്കാട്ട്, നൈസി ഷമീര്‍ എന്നിവര്‍ ഗള്‍ഫില്‍ നിന്നും മികച്ച ഗായകര്‍ക്കുള്ള പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായി.

സംഗീത സംവിധാനത്തിന് വടകര എം. കുഞ്ഞി മൂസ്സ, കുഞ്ഞി നീലേശ്വരം എന്നിവരും ഗാന രചനയ്ക്ക് ഓ. എം. കരുവാരക്കുണ്ട്, ഹംസ നാരോക്കാവ്‌ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

പട്ടുറുമാല്‍ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയരായ ഷമീര്‍ ചാവക്കാട്‌, സജല സലിം എന്നിവര്‍ മികച്ച പുതുമുഖ ഗായകര്‍ക്കുള്ള പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായി.

മാപ്പിളപ്പാട്ടുകളെ സംബന്ധിച്ച അന്വേഷണ മികവ് മുന്‍നിര്‍ത്തി ഫൈസല്‍ എളേറ്റിലിനും ഗ്രന്ഥ രചനയ്ക്ക് “ഇശല്‍ത്തേന്‍” എന്ന കൃതിയിലൂടെ പ്രമുഖ റേഡിയോ കലാകാരന്‍ നാസര്‍ ബേപ്പൂരിനും പുരസ്കാരങ്ങള്‍ ലഭിക്കും.

മലയാള ചലച്ചിത്ര മേഖലയിലെ ചില പ്രമുഖര്‍ അടക്കം വിശിഷ്ട വ്യക്തിത്വങ്ങള്‍ 29ന് അല്‍ നാസറില്‍ ആയിരങ്ങളെ സാക്ഷിയാക്കി ജേതാക്കള്‍ക്ക്‌ പ്രശസ്തി പത്രവും ഫലകവും ക്യാഷ്‌ അവാര്‍ഡും സമ്മാനിക്കും. അന്ന് അഞ്ച് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പുരസ്കാര മേളയില്‍ പുരസ്കാര ജേതാക്കളെ കൂടാതെ പ്രശസ്ത സംഗീതകാരന്‍ ബാല ഭാസ്കര്‍, താജുദ്ദീന്‍ വടകര, നിസാര്‍ വയനാട്‌, അനുപമ വിജയ്‌, ജംഷീര്‍, മുഹമ്മദ്‌ നിയാസ്‌, ഹംദാന്‍ തുടങ്ങി വന്‍ താര നിര പങ്കെടുക്കുന്ന നൃത്ത സംഗീത ആവിഷ്കാരവും അഴക്‌ ചാര്‍ത്തും. പ്രവേശനം 100 ദിര്‍ഹം, 75 ദിര്‍ഹം, 50 ദിര്‍ഹം ടിക്കറ്റുകള്‍ മൂലം നിയന്ത്രിക്കപ്പെടും എന്നും സംഘാടകര്‍ അറിയിച്ചു. വരുമാനത്തില്‍ നിന്നും ഒരു വിഹിതം അവശത അനുഭവിക്കുന്ന ചില പ്രമുഖ കലാ പ്രതിഭകള്‍ക്ക്‌ സഹായം നല്‍കുമെന്നും ഇവര്‍ പറഞ്ഞു. പരിപാടി സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് 050 5468062, 050 6929163 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

130 of 1371020129130131»|

« Previous Page« Previous « പാചക മത്സരം നടത്തി
Next »Next Page » കാണികളെ ഇളക്കി മറിച്ച് പട്ടുറുമാല്‍ താരങ്ങള്‍ »



  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine