
അബുദാബി : യു. എ. ഇ. യുടെ  രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെ  സ്മരണക്കായി, ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം അബുദാബി യൂണിറ്റ് വനിതാ വിഭാഗം നല്‍കി വരുന്ന ‘ശൈഖ് സായിദ് മെറിറ്റ് അവാര്‍ഡ്’ നവംബര്‍ 26 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് കേരള സോഷ്യല്‍ സെന്‍ററില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും
 
അബുദാബി യിലെ ഇന്ത്യന്‍ സ്‌കൂളു കളിലെ കേരള സിലബസി ലെയും സി. ബി. എസ്. ഇ. സിലബസി ലെയും 10, 12 ക്ലാസ്സു കളില്‍നിന്ന് ഉന്നത വിജയം നേടുന്ന കുട്ടികളെ യാണ് ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം ആദരിക്കുന്നത്.
 
ചടങ്ങി നോടനു ബന്ധിച്ച്  വിവിധ കലാ പരിപാടികള്‍ അരങ്ങേറും. വിദ്യാഭ്യാസ – സാംസ്കാരിക  മേഖല കളിലെ പ്രമുഖര്‍ പങ്കെടുക്കും.

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 


അബുദാബി :  കല അബുദാബി യുടെ വാര്‍ഷികാഘോഷം ‘കലാഞ്ജലി 2010’  ഒരു മാസം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടി കളോടെ നടത്തുന്നു. ‘കലാഞ്ജലി 2010’  നവംബര്‍ 12ന് വെള്ളിയാഴ്ച അബുദാബി മലയാളി സമാജ ത്തില്‍ ചിത്ര രചനാ മത്സര ത്തോടെ ആരംഭിക്കും. തുടര്‍ന്ന് വിവിധ ദിവസ ങ്ങളിലായി പാചക മല്‍സരം, സിനിമാറ്റിക് നൃത്ത മത്സരം,  ഒപ്പന മത്സരം,  ഫോട്ടോ പ്രദര്‍ശനം,  ഹ്രസ്വചിത്ര ങ്ങളുടെ പ്രദര്‍ശനം,  കവിതാ പാരായണ മത്സരം, തുടങ്ങിയവ വിവിധ വേദികളി ലായി അരങ്ങേറും.


























 